Category: National

കുത്തബ് മിനാറിൽ ഉത്ഖനനം നടത്താൻ തീരുമാനം

ചരിത്രസ്മാരകമായ കുത്തബ് മിനാറിൽ ഉത്ഖനനം നടത്താൻ തീരുമാനം. കുത്തബ് മിനാരിന്റെ പരിസരത്ത് ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തിയെന്നും വിക്രമാദിത്യനാണ് ഇത് നിർമ്മിച്ചതെന്നുമുള്ള വാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. കുത്തബ് മിനാറിൽ കണ്ടെത്തിയ വിഗ്രഹങ്ങൾ പരിശോധിച്ച് ഖനനം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ആർക്കിയോളജിക്കൽ സർവേ…

അസമിലും വെള്ളപൊക്കത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി

അസമിലും ഉത്തരാഖണ്ഡിലും ദുരിതം തുടരുകയാണ്. അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. ഉത്തരാഖണ്ഡിൽ അടുത്ത നാൽ ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി പെയ്ത കനത്ത മഴയിൽ അസമിലെ 32 ജില്ലകളിലെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്.

ഡൽഹിക്ക് പിന്നാലെ അസമിലും ബുള്‍ഡോസര്‍ രാജ്; ഏഴ് വീടുകള്‍ തകർത്തു

ഡൽഹിക്ക് പിന്നാലെ അസമിലും ബുൾഡോസർ രാജ്. അനധികൃത നിർമ്മാണം ആരോപിച്ച് അസമിൽ ഏഴ് വീടുകൾ ജില്ലാ ഭരണകൂടം പൂർണമായും തകർത്തു. പല വീടുകളും അനധികൃതമായി നിർമ്മിച്ചതാണെന്നും കൈയേറിയ ഭൂമിയിലായതിനാലാണ് പൊളിച്ച് നീക്കിയതെന്നും ജില്ലാ ഭരണകൂടം വിശദീകരിച്ചു.

ഒരു കിലോ ജയ അരിക്ക് ഒരാഴ്ചയ്ക്കിടെ കൂടിയത് അഞ്ചരരൂപ

ആന്ധ്രാപ്രദേശിൽ നിന്നുള്ള അരിയുടെ വരവ് കുറഞ്ഞതോടെ സംസ്ഥാനത്ത് അരിയുടെ വില കുതിച്ചുയരുന്നു. ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള ജയ, സുരേഖ അരികളാണ് പ്രധാനമായും കേരളത്തിലെത്തിയിരുന്നത്. ഏറ്റവും കൂടുതൽ അരി ലഭിക്കുന്നത് ആന്ധ്രാപ്രദേശിൽ നിന്നാണ്. നെൽ സ്റ്റോക്കിന്റെ കുറവും വൈദ്യുതി ക്ഷാമവും…

ലക്ഷദ്വീപ് തീരത്തെ ലഹരിവേട്ട; പാക് ബന്ധം സ്ഥിരീകരിച്ചു

ലക്ഷദ്വീപ് മയക്കുമരുന്ന് കടത്ത് കേസിലെ റിമാൻഡ് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത്. കേസിൽ പാകിസ്ഥാന്റെ പങ്കാളിത്തം സ്ഥിരീകരിച്ചു. നാലു പ്രതികൾക്കും മയക്കുമരുന്ന് കടത്തിൽ പാകിസ്ഥാൻ ശൃംഖലയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. വിഴിഞ്ഞം സ്വദേശി ഫ്രാൻസിസ്, പൊഴിയൂർ സ്വദേശി സുജൻ എന്നിവരാണ് സംഘത്തിലുള്ള മലയാളികൾ.…

ഇന്ത്യൻ സൈന്യം; നാലുവര്‍ഷ നിയമനം ഈ മാസം പ്രഖ്യാപിച്ചേക്കും

കര, നാവിക, വ്യോമ സേനകളിൽ നാലു വർഷത്തേക്ക് ഹ്രസ്വകാല റിക്രൂട്ട്മെന്റ് നൽകുന്ന ‘ടൂർ ഓഫ് ഡ്യൂട്ടി’ പദ്ധതി ഈ മാസം അവസാനം പ്രഖ്യാപിച്ചേക്കും. സൈന്യത്തിനു യുവാക്കളുടെ മുഖം നൽകുക, ശമ്പളത്തിന്റെയും പെൻഷൻ ഇനങ്ങളുടെയും ചെലവ് കുറയ്ക്കുക, സേനയുടെ ആധുനികവൽക്കരണത്തിനായി ആ തുക…

‘കേന്ദ്ര സർക്കാരിന് ജനങ്ങൾ കഴിഞ്ഞേ മറ്റെന്തുമുള്ളൂ’

ൻയൂഡൽഹി: ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ഗവണ് മെൻറിൻ ജനങ്ങളല്ലാതെ മറ്റൊന്നും ഇല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. “ഇന്നത്തെ തീരുമാനങ്ങൾ, പ്രത്യേകിച്ച് പെട്രോൾ, ഡീസൽ വില ഗണ്യമായി കുറയ്ക്കാനുള്ള…

ഡൽഹിയിൽ തീയണയ്ക്കാൻ ഇനി റോബോട്ടുകൾ; റോബോട്ടുകളെ ഉപയോഗിക്കാന്‍ ഫയർഫോഴ്സ്

തീപിടുത്തത്തിൽ രക്ഷാപ്രവർത്തനത്തിൻ റോബോട്ടുകളെ ഉപയോഗിക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. ഇതിൻറെ ഭാഗമായി ഡൽഹി അഗ്നിശമന സേനയ്ക്കായി രണ്ട് റോബോട്ടുകളെ വിൻയസിച്ചിട്ടുണ്ട്. ഇടുങ്ങിയ റോഡുകൾ, വെയർഹൗസുകൾ, വനങ്ങൾ എന്നിവയിലൂടെ സഞ്ചരിച്ച് ഈ റോബോട്ടുകൾക്ക് തീ അണയ്ക്കാൻ കഴിയും. രക്ഷാപ്രവർത്തകർ നേരിട്ട് പോകുന്ന എണ്ണ,…

കേന്ദ്രത്തിന് പിന്നാലെ കേരളവും; ഇന്ധന വില കുറയ്ക്കും

കേന്ദ്ര സർക്കാരിൻ പിന്നാലെ സംസ്ഥാന സർക്കാരും പെട്രോളിൻറെയും ഡീസലിൻറെയും വില കുറയ്ക്കും. ഇതിൻറെ ഭാഗമായി പെട്രോളിൻറെ നികുതി ലിറ്ററിൻ 2.41 രൂപയും ഡീസലിൻ ലിറ്ററിൻ 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്ര സർക്കാർ…

ഗ്യാന്‍വാപി പരാമർശത്തിന്റെ പേരിൽ അറസ്റ്റിലായ കോളേജ് അധ്യാപകന് ജാമ്യം

ഗ്യാന്‍വാപി വിഷയത്തിൽ പരാമർശം നടത്തിയതിന് അറസ്റ്റിലായ ഡൽഹി ഹിന്ദു കോളേജ് അധ്യാപകൻ ഡോ. രത്തൻ ലാലിന് കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടിലാണ് തീസ് ഹസാരി കോടതി ജാമ്യം അനുവദിച്ചത്. ഗ്യാന്‍വാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ടതിനായിരുന്നു അറസ്റ്റ്.…