Category: National

കെ.സി.ലിതാരയുടെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആർജെഡി പാർട്ടി

റെയിൽവേ ബാസ്കറ്റ്ബോൾ താരം കെ.സി ലിതാരയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആർ.ജെ.ഡി പാർട്ടി മുഖ്യമന്ത്രി നിതീഷ് കുമാറിന് നിവേദനം നൽകി. ലിതാരയുടെ മരണവുമായി ബന്ധപ്പെട്ട് കോച്ച് രവി സിങ്ങിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.…

ക്വാഡ് ഉച്ചകോടി; പ്രധാനമന്ത്രി ജപ്പാനിലേക്ക്

ഇന്തോ-പസഫിക് മേഖലയിലെ വികസനം ഉറപ്പാക്കാനും ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ക്വാഡ് രാഷ്ട്രത്തലവൻമാരുടെ ഉച്ചകോടി സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മുക്തി, സുസ്ഥിര വികസനം, ആരോഗ്യ പരിപാലനം തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ നടക്കും. ഇന്ത്യ, ജപ്പാൻ, യുഎസ്, ഓസ്ട്രേലിയ എന്നിവരാണ്…

ഇന്ധന നികുതി; കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ല

ഇന്ധനത്തിൻറെ എക്സൈസ് തീരുവ കുറച്ചത് മൂലം നഷ്ടം നേരിട്ടത് സർക്കാരിൻ മാത്രമാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. സംസ്ഥാനങ്ങൾക്ക് വിഹിതം ലഭിക്കുന്ന അടിസ്ഥാന എക്സൈസ് നികുതിയിൽ മാറ്റമില്ല. അതിനാൽ, സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ മാറ്റമുണ്ടാകില്ല. പ്രതിവർഷം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ്…

തെരുവുനായ്ക്കൾ ഓടിച്ചു; 6 വയസ്സുകാരൻ വീണത് 100 അടി താഴ്ചയുള്ള കുഴൽ കിണറിൽ

പഞ്ചാബിൽ 100 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു ആറ് വയസുകാരൻ. ഇതരസംസ്ഥാന തൊഴിലാളിയുടെ മകൻ റിതിക് റോഷനാണ് അപകടത്തിൽ മരിച്ചത്. ബൈറാംപൂരിലെ ഖിയാല ബുലന്ദ ഗ്രാമത്തിലാണ് സംഭവം. തെരുവുനായ്ക്കൾ ഓടിച്ചതിനെ തുടർന്ന് കുട്ടി കുഴൽക്കിണറിൻറെ പരിസരത്തേക്ക് ഓടിയെത്തി. രക്ഷാപ്രവർത്തനം ആരംഭിച്ചതായി വാർത്താ…

അസമിൽ പൊലീസ് സ്റ്റേഷന്‍ കത്തിച്ചവരുടെ വീടുകള്‍ തകര്‍ത്ത് പൊലീസ്

അസമിലും ബുൾഡോസർ രാജുമായി ബിജെപി സർക്കാർ. കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് അസമിലെ നാഗോണ്‍ ജില്ലയിലെ പോലീസ് സ്റ്റേഷൻ ജനക്കൂട്ടം തീയിട്ടതിന് പിന്നാലെ, അക്രമത്തിൽ പങ്കാളികളെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേരുടെ വീടുകൾ പോലീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. കയ്യേറ്റ വിരുദ്ധ നീക്കത്തിൻറെ ഭാഗമായാണ്…

രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിക്കെതിരെ പരാതിയുമായി വിദ്യാർത്ഥിനി

രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ പീഡന പരാതിയിൽ സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാർഥിനി. പരാതി നൽകിയിട്ടും പരിശീലകനെതിരെ മാനേജ്‌മെന്റ് നടപടി എടുത്തില്ലെന്നും ഒത്തുതീർപ്പിനുള്ള ശ്രമമാണ് നടന്നതെന്നുമാണ് വിദ്യാർഥിനിയുടെ ആരോപണം. അക്കാദമിയിൽ നിന്നുള്ള അനുകൂല റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് മുഖ്യ പരിശീലകൻ ഹൈക്കോടതിയിൽ നിന്ന്…

രാഹുലിനെതിരേ രൂക്ഷവിമര്‍ശനവുമായി അമിത് ഷാ

കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയിൽ നടന്ന സംഭവവികാസങ്ങൾ കാണണമെങ്കിൽ ഇറ്റാലിയൻ കണ്ണട മാറ്റി കണ്ണ് തുറന്ന് നോക്കണമെന്ന് അമിത് ഷാ പറഞ്ഞു. അരുണാചൽ പ്രദേശിലെ നാംസായിയിൽ നടന്ന…

‘കുത്തബ് മിനാറിൽ ഉത്ഖനനത്തിന് നിർദ്ദേശം നൽകിയിട്ടില്ല’; സാംസ്കാരിക മന്ത്രാലയം

കുത്തബ് മിനാറിൽ ഖനനം നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് നിർദ്ദേശം നൽകിയിട്ടില്ലെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. നേരത്തെ ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തകൾ തള്ളിക്കളഞ്ഞായിരുന്നു സാംസ്കാരിക മന്ത്രാലയത്തിൻറെ പ്രതികരണം. അധികൃതർ കുത്തബ് മിനാർ സന്ദർശിച്ചെങ്കിലും ഖനനത്തിന് നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്ന് സാംസ്കാരിക…

‘രാജ്യത്ത് ഏകീകൃത സിവിൽ കോഡും ജനസംഖ്യാ നിയന്ത്രണ നിയമവും വേണം’

രാജ്യത്ത് ഏകീകൃത സിവിൽ കോഡും ജനസംഖ്യാ നിയന്ത്രണ നിയമവും കൊണ്ടുവരണമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം പൂനെയിൽ നടന്ന റാലിയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. രാജ്യത്ത് ഏകീകൃത…

‘ജനങ്ങളെ വഞ്ചിക്കുന്നത് കേന്ദ്രം അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി’

ജനങ്ങളെ വഞ്ചിക്കുന്നത് കേന്ദ്രം അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി. റെക്കോർഡ് പണപ്പെരുപ്പത്തിൽ നിന്നാണ് ആളുകൾക്ക് സ്വാതന്ത്ര്യം വേണ്ടതെന്ന് പറഞ്ഞ അദ്ദേഹം കഴിഞ്ഞ രണ്ട് വർഷത്തിനിടെ പെട്രോൾ വിലയിലുണ്ടായ വർദ്ധനവിനെ കുറിച്ചും ട്വീറ്റ് ചെയ്തു. ഇന്ധനവില കുറച്ചത് മോദി സർക്കാരിൻറെ രാഷ്ട്രീയ നാടകമാണെന്ന് കോൺഗ്രസ്സ്…