Category: National

ഗോതമ്പ് കയറ്റുമതി നിരോധനം ഉടന്‍ നീക്കില്ല

ഗോതമ്പ് കയറ്റുമതിക്കുള്ള വിലക്ക് ഉടൻ നീക്കാൻ ഇന്ത്യക്ക് പദ്ധതിയില്ലെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയൽ. എങ്കിലും മറ്റ് രാജ്യങ്ങളുമായുള്ള നേരിട്ടുള്ള കയറ്റുമതി ഇടപാടുകൾ തുടരും. ലോകത്തിലെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദകരായ ഇന്ത്യ മെയ് 14 നു ആഭ്യന്തര വിപണികളിൽ ഗോതമ്പിന്റെ വില…

മലിനീകരണം ദുസ്സഹം; ജോലിയാണ് മുഖ്യമെന്ന് സ്ത്രീകൾ

നിർമ്മാണ മേഖലയിൽ വായു മലിനീകരണം രൂക്ഷമായിട്ടും ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് 94 ശതമാനം സ്ത്രീകളും പരാതിപ്പെടാൻ മടിക്കുന്നതായി സർവേ റിപ്പോർട്ട്. പർപ്പസ് ഇന്ത്യയും മഹിളാ ഹൗസിംഗ് ട്രസ്റ്റും സംയുക്തമായി നടത്തിയ സർവേയിലാണ് സ്ത്രീകളുടെ നിലപാട് കണ്ടെത്തിയത്. 2021 ഓഗസ്റ്റ് മുതൽ 2022…

അഭിമാനമായി അഭിലാഷ; കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റ്

അഭിലാഷ ബാരക് ഇന്ത്യൻ കരസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റായി. നാസിക്കിലെ കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്കൂളിൽ ഒരു വർഷം നീണ്ട കോഴ്സ് പൂർത്തിയാക്കിയ ക്യാപ്റ്റൻ അഭിലാഷ ബറാക്ക്, ഹെലികോപ്റ്റർ പൈലറ്റായി ആർമി ഏവിയേഷൻ കോർപ്സിൽ ചേരുന്ന ആദ്യ വനിതയായിരിക്കുന്നു.…

രാഹുൽ ഗാന്ധിയുടെ ബ്രിട്ടന്‍ യാത്രയ്ക്ക് അനുമതിയില്ല

കോൺഗ്രസും ബിജെപിയും തമ്മിൽ പുതിയ പോരാട്ടത്തിനു തുടക്കം. രാഹുൽ ഗാന്ധിയുടെ യുകെ സന്ദർശനത്തെച്ചൊല്ലിയാണ് തർക്കം ആരംഭിച്ചിരിക്കുന്നത്. രാഹുലിന്റെ യാത്ര അനുവദനീയമല്ലെന്നാണ് റിപ്പോർട്ട്. ലേബർ പാർട്ടിയിലെ പ്രമുഖ നേതാവായ ജെറമി കോർബിനുമായും രാഹുൽ കൂടിക്കാഴ്ച നടത്തി. ഇതോടെയാണ് രാഹുലിന്റെ യാത്രയെച്ചൊല്ലി വാക്പോർ ആരംഭിച്ചത്.…

മൂടൽമഞ്ഞ് കാരണം കോഴിക്കോട്ടേക്കുള്ള 5 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള 5 വിമാനങ്ങൾ ശക്തമായ മൂടൽമഞ്ഞിനെത്തുടർന്നു‍ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. വിവിധ ഗൾഫ് നാടുകളിലേക്കു പുറപ്പെടാനുള്ള യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ വലഞ്ഞു. പൈലറ്റിനു റൺവേ കാണാൻ സാധിക്കാത്തതിനെത്തുടർന്നാണ് വിമാനങ്ങളുടെ തിരിച്ചുവിട്ടത്.

ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ല; നരീന്ദര്‍ ബത്ര

ഐഒഎ പ്രസിഡന്റ് എന്ന നിലയിലുള്ള ബത്രയുടെ കാലാവധി കഴിഞ്ഞ വർഷം ഡിസംബറിൽ അവസാനിച്ചിരുന്നു. ബത്രയ്ക്ക് ഒരു തവണ കൂടി ഈ സ്ഥാനത്തേക്ക് മത്സരിക്കാം. എന്നാൽ, പദവിയിൽ തുടരാൻ താൽപ്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റ് കൂടിയാണ് ബത്ര. ഹോക്കിയുടെ…

രാഷ്ട്രീയവും സൗഹൃദവും വ്യത്യസ്തം; രജനികാന്തിനേക്കുറിച്ച് കമൽ

രജനീകാന്തും കമൽ ഹാസനും ഇന്ത്യൻ സിനിമയിലെ തന്നെ രണ്ട് സൂപ്പർസ്റ്റാറുകളാണ്. ഇരുവരും വ്യത്യസ്ത ശൈലികളിലൂടെ വെള്ളിത്തിരയിൽ നിറഞ്ഞെങ്കിലും സൗഹൃദത്തിനു ഒരു പഞ്ഞവുമില്ലായിരുന്നു. ഇവർ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള കമൽ ഹാസന്റെ വാക്കുകൾ വാർത്തകളിൽ നിറയുകയാണ്. രാഷ്ട്രീയവും സൗഹൃദവും വ്യത്യസ്തമാണെന്നും സൂപ്പർസ്റ്റാർ രജനീകാന്തിന്റെ അടുത്ത…

രാഷ്ട്രപതി കേരളത്തിൽ; വനിതാ നിയമസഭാംഗങ്ങളുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും

ദ്വിദിന സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരുവനന്തപുരത്ത് എത്തി. പ്രത്യേക വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗതാഗതമന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി പി ജോയി തുടങ്ങിയവർ സ്വീകരിച്ചു. സതേൺ…

കോണ്‍ഗ്രസ് വിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് കപില്‍ സിബല്‍

എല്ലാവരും സ്വയം ചിന്തിക്കണമെന്നും കോണ്‍ഗ്രസ് വിടുന്നത് പെട്ടെന്നുള്ള തീരുമാനമല്ലെന്നും കപിൽ സിബൽ പറഞ്ഞു. പാർലമെന്റിൽ ഒരു സ്വതന്ത്രശബ്ദം ഉയർത്തേണ്ട സമയമായെന്നും ഇതനുസരിച്ച് അഖിലേഷ് യാദവിനെ സമീപിക്കുകയും ചെയ്തു. സമാജ് വാദി പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക…

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ല; കേന്ദ്രം

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ലെന്ന നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനു പ്രശ്നം കൈകാര്യം ചെയ്യാമെന്ന് ചൂണ്ടിക്കാട്ടി മുരളീധരൻ എംപി നൽകിയ ഹർജിക്ക് മറുപടിയായാണ് വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഈ മറുപടി നൽകിയത്.…