Category: National

മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന് ക്ലീൻ ചിറ്റ്; കുറ്റപത്രത്തിൽ പേരില്ല

കോർഡേലിയ ക്രൂയിസ് മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ആര്യൻ ഖാന് ക്ലീൻ ചിറ്റ് നൽകി. കേസിൽ മറ്റ് നാല് പേർക്കൊപ്പം ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിൽ ആര്യന്റെ പേരില്ല. മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകനായ…

ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണ പുതുക്കി രാജ്യം

ജവഹർലാൽ നെഹ്റുവിൻറെ സ്മരണ പുതുക്കി രാജ്യം. നെഹ്റുവിൻറെ 58-ാം ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശാന്തിവനത്തിൽ പുഷ്പാർച്ചന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു. നെഹ്റുവിൻറെ ആദർശങ്ങൾക്ക് രാജ്യത്ത് സമകാലിക പ്രസക്തിയുണ്ടെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി…

അരി കയറ്റുമതിയും ഇന്ത്യ നിയന്ത്രിച്ചേക്കും

ഗോതമ്പിനും പഞ്ചസാരയ്ക്കും ശേഷം അരി കയറ്റുമതി നിയന്ത്രിക്കാനും ഇന്ത്യ ആലോചിക്കുന്നു. ആഭ്യന്തര വിപണിയിൽ അരിയുടെ ലഭ്യത ഉറപ്പാക്കാനും വില ക്രമാതീതമായി ഉയരുന്നത് തടയാനുമാണ് ഇത്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ അടിയന്തര പ്രാധാൻയമുള്ള ഓരോ ഉൽപ്പന്നത്തിൻറെയും ലഭ്യതയും വിപണി വിലയും പ്രധാനമന്ത്രിയുടെ ഓഫീസിൻറെ…

സിബിഎസ്ഇ പരീക്ഷയിൽ മാർക്കിനെക്കുറിച്ച് പരാതി; രണ്ടാഴ്ചക്കുള്ളിൽ നടപടി

10,11,12 ക്ലാസുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷയിൽ നൽകിയ മാർക്ക് സംബന്ധിച്ച വിദ്യാർത്ഥികളുടെ പരാതികൾ പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം നടപടിയെടുക്കാൻ കേന്ദ്ര ബോർഡിന് സുപ്രീംകോടതി നിർദേശം നൽകി. ബോർഡ് പരീക്ഷകളിൽ സിബിഎസ്ഇയും സ്കൂളുകളും നൽകിയ മാർക്ക് പരിശോധിച്ച് നടപടിയെടുക്കാൻ പരീക്ഷാ കൺട്രോളർക്ക് കോടതി നിർദ്ദേശം…

‘മരിച്ചാലും ബിജെപിയിലേക്കില്ല, സ്വതന്ത്ര ശബ്ദമായി നിലകൊള്ളും’

താൻ മരിച്ചാലും ബിജെപിയിൽ ചേരില്ലെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ. ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പാർലമെൻറിൽ ഒരു സ്വതന്ത്ര ശബ്ദമായി നിലകൊള്ളും. താൻ രാജ്യസഭാ സ്ഥാനാർഥിയായപ്പോൾ സമാജ്‌വാദി പാർട്ടി തന്നെ പിന്തുണച്ചത് അസാധാരണമായ അവസരമായാണ് കാണുന്നതെന്നും കപിൽ…

ചൈനീസ് വീസ കോഴക്കേസ്; കാർത്തി ചിദംബരത്തെ വീണ്ടും ചോദ്യം ചെയ്യും

ചൈനീസ് വിസ കോഴക്കേസുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം 9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ കാർത്തി ചിദംബരം സി.ബി.ഐയുടെ ആരോപണങ്ങൾ നിഷേധിക്കുകയും താൻ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്ന് സി.ബി.ഐയോട് പറയുകയും ചെയ്തിരുന്നു. ചോദ്യം…

കോവാക്സിന് ജർമ്മനിയുടെ അംഗീകാരം

ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിൻ കോവാക്സിന് ജർമ്മനി അംഗീകാരം നൽകി. ജർമ്മനിയിലെ ഫെഡറൽ കാബിനറ്റ് കോവാക്സിന് അംഗീകാരം നൽകുകയും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകൾ സ്വീകരിച്ചവർക്ക് പ്രവേശനത്തിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും ചെയ്തു. 2022 ജൂൺ മുതൽ ഈ പ്രഖ്യാപനം പ്രാബല്യത്തിൽ…

ഗീതാഞ്ജലി ശ്രീക്ക് 2022 ബുക്കർ ഇന്റർനാഷനൽ പുരസ്കാരം

2022 ലെ ബുക്കർ പ്രൈസ് ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. ഹിന്ദി സാഹിത്യകാരി ഗീതാഞ്ജലി ശ്രീയുടെ ‘റേത് സമാധി’ എന്ന ഹിന്ദി നോവലിൻറെ ഇംഗ്ലീഷ് പരിഭാഷയായ ‘ടോംബ് ഓഫ് സാൻഡ്’ ആണ് പുരസ്കാരത്തിന് അർഹമായത്. ലണ്ടനിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.…

‘ഗ്യാന്‍വാപി; ശിവലിംഗം കണ്ടെത്തിയെന്ന അഭ്യൂഹം പ്രകോപനപരം’

കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഗ്യാന്‍വാപി പള്ളി സമുച്ചയത്തിൽ ശിവലിംഗം കണ്ടെത്തിയെന്ന അഭ്യൂഹം സർവേ നടത്തിയ അഭിഭാഷകർ പ്രചരിപ്പിക്കുന്നത് പ്രകോപനപരവും വികാരത്തെ വ്രണപ്പെടുത്തുന്നതുമാണെന്ന് മസ്ജിദ് കമ്മിറ്റി വാരണാസി ജില്ലാ കോടതിയിൽ ആരോപിച്ചു. പള്ളിയുടെ പടിഞ്ഞാറെ മതിലിനോട് ചേർന്നുള്ള വിഗ്രഹങ്ങളിൽ ആരാധന നടത്തണമെന്ന്…

“ഹിന്ദിയെ പോലെ തമിഴും ഔദ്യോഗിക ഭാഷയാക്കണം”

തമിഴിനെ ഹിന്ദി പോലെ ഔദ്യോഗിക ഭാഷയാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടുന്ന ചടങ്ങിലാണ് സ്റ്റാലിൻ ഈ ആവശ്യം ഉന്നയിച്ചത്. ഹിന്ദിക്ക് തുല്യമായി തമിഴിനെ ഔദ്യോഗിക ഭാഷയാക്കണമെന്ന് സ്റ്റാലിൻ മോദിയോട് ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക…