Category: National

ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ച് ഉത്തരാഖണ്ഡ് സർക്കാർ. കരട് തയ്യാറാക്കാൻ ഉത്തരാഖണ്ഡ് സർക്കാർ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി രഞ്ജന ദേശായിയാണ് സമിതിയെ നയിക്കുന്നത്. ഗോവയ്ക്ക് ശേഷം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന രണ്ടാമത്തെ…

ഭാരത് ഡ്രോണ്‍ മഹോത്സവ് 2022 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ ഉത്സവമായ ഭാരത് ഡ്രോൺ മഹോത്സവം 2022 പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 150 ഡ്രോൺ പൈലറ്റ് സർട്ടിഫിക്കറ്റുകൾ പുറത്തിറക്കി. ഡ്രോൺ സാങ്കേതിക വിദ്യയുമായി…

ലഹരി മരുന്ന് കേസ്; ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്

മുംബൈ മയക്കുമരുന്ന് കേസിൽ ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ക്ലീൻ ചിറ്റ് നൽകി. കേസിൽ ആര്യൻ ഖാൻ ഉൾപ്പെടെ ആറ് പ്രതികൾക്കെതിരെയും തെളിവില്ലെന്നും എൻസിബി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കേസിൽ 14 പേർക്കെതിരെയാണ്…

ആഗോള സമ്പദ്‌വ്യവസ്ഥ തകരുന്നു, ഇന്ത്യ മെച്ചപ്പെട്ട സ്ഥാനത്ത്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട് അനുസരിച്ച് 2022ൽ ആഗോള സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കലിന് വേഗത നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള സമ്പദ്വ്യവസ്ഥ കോവിഡ് -19 ൻറെ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുമ്പോൾ, റഷ്യ-ഉക്രൈൻ യുദ്ധം ലോകരാജ്യങ്ങൾക്ക് തിരിച്ചടിയാണ് നൽകുന്നത്. അസംസ്കൃത…

ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് മലയാളിയടക്കം 7 സൈനികർ മരിച്ചു

ലഡാക്കിൽ വാഹനം ഷ്യോക്ക് നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു. മരിച്ചവരിൽ ഒരാൾ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഇന്ത്യ-ചൈന അതിർത്തിയിലെ തുർതുക്ക് സെക്ടറിലേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഷ്യോക്ക് നദിയിലേക്ക് മറിയുകയായിരുന്നു. 26…

രാജ്യത്ത് കാറുള്ള കുടുംബം 8 ശതമാനം മാത്രം

രാജ്യത്തെ 8 ശതമാനം വീടുകളിൽ മാത്രമാണ് കാർ ഉള്ളതെന്ന് റിപ്പോർട്ട്. നാഷണൽ ഫാമിലി ഹെൽത്ത് സർവേ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. 12 കുടുംബങ്ങളിൽ ഒരാൾക്ക് മാത്രമാണ് കാറുകൾ ഉള്ളതെങ്കിലും ബഹുഭൂരിപക്ഷം ഇന്ത്യക്കാർക്കും ഇപ്പോഴും ഇരുചക്ര വാഹനങ്ങളുണ്ടെന്ന് സർവേ പറയുന്നു. ഇന്ത്യയിലെ…

നായയെ നടത്തിക്കാൻ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ദമ്പതികൾക്ക് സ്ഥലംമാറ്റം

വളർത്തുനായയെ നടത്തിക്കാനായി ഡൽഹിയിലെ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും സ്ഥലം മാറ്റി. സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്കും ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കും സ്ഥലം മാറ്റി. ഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിൽ നായയെ നടത്താൻ പരിശീലനം നടത്തിയിരുന്ന അത്ലറ്റുകളെയും പരിശീലകരെയും ഒഴിപ്പിച്ചതായി…

രാജ്യത്ത് 2,710 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,710 പുതിയ കൊറോണ വൈറസ് കേസുകളും 14 പുതിയ മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 4,31,47,530 ആയി. ഈ കാലയളവിൽ 2,296 പേർക്ക് രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.…

അവകാശ ലംഘനത്തിന് സിബിഐക്കെതിരെ പരാതി നല്‍കി കാര്‍ത്തി ചിദംബരം

സി.ബി.ഐക്കെതിരെ കാർത്തി ചിദംബരം ലോക്സഭാ സ്പീക്കർക്ക് അവകാശ ലംഘനത്തിൻ പരാതി നൽകി. പാര്‍ലിമെന്റിന്റെ ഐടി സ്റ്റാന്‍ഡിങ് കമ്മറ്റിയുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ സിബിഐ റെയിഡിന്റെ പേരില്‍ പിടിച്ചെടുത്തതായി പരാതിയിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ തന്നെയും കുടുംബത്തെയും കേന്ദ്ര ഏജൻസികൾ ഭീഷണിപ്പെടുത്തുകയാണെന്ന്…

ബംഗാളിൽ മറ്റൊരു നടിയെ കൂടി മരിച്ച നിലയിൽ

പശ്ചിമ ബംഗാളിൽ മറ്റൊരു നടിയെ കൂടി മരിച്ച നിലയിൽ കണ്ടെത്തി. മോഡൽ കൂടിയായ മഞ്ജുഷ നിയോഗിയെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ സുഹൃത്തും സിനിമാ മേഖലയിലെ സഹപ്രവർത്തകയുമായ ബിദിഷ ഡി മജുംദാറിന്റെ പെട്ടെന്നുള്ള മരണത്തിൽ മകൾ വിഷാദത്തിലായിരുന്നുവെന്ന് അമ്മ പറഞ്ഞു.…