Category: National

ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി മുന്നറിയിപ്പ്

ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കിഴക്കൻ തിമോർ തീരത്ത് വെള്ളിയാഴ്ച രാവിലെയുണ്ടായതായി യു.എസ് ജിയോളജിക്കൽ സർവ്വേ അറിയിച്ചു. ഇത് ഇന്ത്യൻ മഹാസമുദ്ര മേഖലയെ ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഭൂചലനത്തിൽ ഇതുവരെ…

ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയ്ക്കെതിരെ ഇന്ത്യ

തീവ്രവാദ ഫണ്ടിംഗ് കേസിൽ യാസിൻ മാലിക്കിനെ ശിക്ഷിച്ച കോടതി വിധിയെ വിമർശിച്ച ഇസ്ലാമിക രാജ്യങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. തീവ്രവാദ പ്രവർത്തനങ്ങളെ സംഘടന പരോക്ഷമായി പിന്തുണയ്ക്കുന്നുവെന്നാണ് ഇന്ത്യയുടെ നിലപാട്. യാസിൻ മാലിക്കിനെതിരായ കോടതി വിധിയെ ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക്…

രാഷ്ട്രീയ നേതാക്കളുടെ സുരക്ഷാ അകമ്പടി പിന്‍വലിച്ച് പഞ്ചാബ്

രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ 424 പേരുടെ സുരക്ഷാ അകമ്പടി പഞ്ചാബ് സർക്കാർ പിൻവലിച്ചു. രാഷ്ട്രീയ, മതനേതാക്കളുടെയും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻറെയും സുരക്ഷയാണ് പിൻവലിച്ചത്. സുരക്ഷാചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തിരിച്ചെത്താൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന സായുധ സേനയിലെ സ്പെഷ്യൽ ഡി.ജി.പിക്ക്…

ഓഗസ്റ്റില്‍ രണ്ട് നൂതന അതിവേഗ വന്ദേഭാരത് ട്രെയിനുകള്‍ കൂടി

ഇൻറഗ്രേറ്റഡ് കോച്ച് ഫാക്ടറി ഈ വർഷം ഓഗസ്റ്റിൽ രണ്ട് അത്യാധുനിക അതിവേഗ വന്ദേഭാരത് ട്രെയിനുകൾ കൂടി പുറത്തിറക്കും. സമാനമായ രണ്ട് ട്രെയിനുകളാണ് നിലവിൽ രാജ്യത്ത് ഓടുന്നത്. സ്വാതന്ത്ര്യത്തിൻറെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലെ 75 വലിയ നഗരങ്ങളിലൂടെ 75 പുതിയ വന്ദേഭാരത് ട്രെയിനുകൾ…

വ്യാജ സര്‍ട്ടിഫിക്കറ്റ്; സമീര്‍ വാങ്കഡയ്ക്കെതിരേ നടപടി

ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മുംബൈയിലെ ആഡംബര കപ്പലിൽ മയക്കുമരുന്ന് കേസ് അന്വേഷിച്ചിരുന്ന മുൻ എൻസിബി ഉദ്യോഗസ്ഥൻ സമീർ വാംഖഡെയ്ക്കെതിരെ നടപടി. വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിൻറെയും മയക്കുമരുന്ന് കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായതിൻറെയും പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിവരം. നടപടി സ്വീകരിക്കാൻ…

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇന്ന് ഗുജറാത്തിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഇന്ന് ഗുജറാത്തിലെത്തും. സെമിനാറിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി കലോലിൽ പുതുതായി നിർ മിച്ച യൂറിയ നിർ മാണ പ്ലാൻറ് രാജ്യത്തിൻ സമർ പ്പിക്കും. രാവിലെ…

മോഷ്ടിക്കപ്പെട്ട പുരാവസ്തുക്കളും വിഗ്രഹങ്ങളും തമിഴ്‌നാടിന് കൈമാറാന്‍ കേന്ദ്രം

കളവ് പോയ 10 പുരാവസ്തുക്കളും പ്രതിമകളും വിഗ്രഹങ്ങളും തമിഴ്നാട് സർക്കാരിന് കൈമാറാൻ കേന്ദ്ര സർക്കാർ. 2020-2022 കാലയളവിൽ ഓസ്ട്രേലിയയിൽ നിന്ന് കൊണ്ടുവന്ന നാല് പുരാവസ്തുക്കളും കഴിഞ്ഞ വർഷം യുഎസിൽ നിന്ന് തിരികെ കൊണ്ടുവന്ന 6 പുരാവസ്തുക്കളുമാണ് തിരിച്ചുനല്‍കുന്നത്. നന്ദികേശ്വര പ്രതിമ (13-ാം…

ലഡാക്കിലെ സൈനികരുടെ മരണം; അനുശോചിച്ച് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും

ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് രണ്ട് സൈനികർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും അനുശോചിച്ചു. ലഡാക്കിലെ അപകടത്തിൽ അനുശോചനം അറിയിക്കുന്നു. അവരുടെ കുടുംബത്തിൻറെ ദുഃഖത്തിലും ഞാൻ പങ്കുചേരുന്നു. ദുരിതബാധിതർ ക്ക് എല്ലാവിധ സഹായവും നൽ കുമെന്നും…

‘ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്’ പ്രചോദനം; യുവാക്കൾ മോഷ്ടിച്ചത് 40 ആഡംബര കാറുകള്‍

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൽഹിയിൽ കാർ മോഷണം. ഒന്നും രണ്ടുമല്ല 40 ആഢംബര കാറുകളാണ് 3 യുവാക്കൾ ചേർന്ന് മോഷ്ടിച്ചത്. സോഫ്റ്റ്‌വെയർ ഹാക്കിംഗ് സംവിധാനങ്ങൾ ഉൾപ്പെടെ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഉത്തം നഗർ സ്വദേശികളായ മനീഷ്…

ആർജെഡി-ജെഡിയു സഖ്യം പുതുക്കൽ സാങ്കൽപികമെന്ന് തേജസ്വി യാദവ്

ജാതി സെൻസസ് വിഷയത്തിൽ ഐക്യത്തിൻറെ പേരിൽ ആർജെഡി-ജനതാദൾ(യു) സഖ്യം പുനഃസ്ഥാപിക്കുമെന്ന വാർത്തകൾ സാങ്കൽപ്പികമാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. ജാതി സെൻസസ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ജൂണ് ഒന്നിന് സർവകക്ഷി യോഗം വിളിച്ചതിൻ പിന്നാലെയാണ് ആർജെഡിയും ജെഡിയുവും…