Category: National

പൗരന്റെ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നു ; കേന്ദ്ര സർക്കാരിന്റെ പുതിയ നയം

കേന്ദ്ര സർക്കാരിനും സ്വകാര്യ കമ്പനികൾക്കും ജനങ്ങളുടെ വിവരങ്ങൾ ലഭിക്കാനും കൈവശം വയ്ക്കാനും അനുവദിക്കുന്ന പുതിയ നയം വരുന്നു. സ്വകാര്യ കമ്പനികൾ ശേഖരിക്കുന്ന ഡാറ്റ സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും കൈമാറാമെന്നതാണ് കരടിലെ പ്രധാന നിർദ്ദേശം. വ്യക്തിഗതമല്ലാത്ത വിവരങ്ങളും ഈ രീതിയിൽ കൈമാറും. വിവര കൈമാറ്റത്തിനു…

മുൻ എംപിമാരുടെ പെൻഷൻ; വ്യവസ്ഥകൾ കർശനമാക്കി കേന്ദ്രം

മുൻ എം.പിമാർക്ക് പെൻഷൻ ലഭിക്കാനുള്ള നിബന്ധനകൾ കർശനമാക്കി കേന്ദ്ര സർക്കാർ. മുൻ എം.പിമാർക്ക് മറ്റ് ജനപ്രതിനിധികളുടെ പദവിയോ സർക്കാർ പദവികളോ വഹിച്ച് എം.പി പെൻഷൻ വാങ്ങാൻ ഇനി കഴിയില്ല. പെൻഷൻ അപേക്ഷാ ഫോമിനൊപ്പം, അദ്ദേഹം പദവികൾ വഹിക്കുന്നില്ലെന്നും പ്രതിഫലം ലഭിക്കുന്നില്ലെന്നും വ്യക്തമാക്കണം.…

അസം പ്രളയം;5 ലക്ഷത്തിലധികം പേർ ദുരിതത്തിൽ

അസമിലെ വെള്ളപ്പൊക്ക സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഒരു കുട്ടിയടക്കം രണ്ട് മരണങ്ങളാണ് പുതുതായി രേഖപ്പെടുത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. നാഗോൺ ജില്ലയിലെ കാംബൂർ, റാഹ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഏഴ് ജില്ലകളിലായി 5.61…

റോക്കി ഭായിയെ അനുകരിച്ച് സിഗരറ്റ് വലി 15 വയസുകാരൻ ആശുപത്രിയിൽ

‘കെജിഎഫ് 2’ ഹീറോ റോക്കി ഭായിയെ അനുകരിച്ച് സിഗരറ്റ് വലിച്ച 15 വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലാണ് സംഭവം. റോക്കി ഭായിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പാക്കറ്റ് സിഗരറ്റ് വലിച്ച 15 വയസുകാരനെ തൊണ്ടവേദനയും ചുമയും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ്…

ഏറ്റവും കൂടുതൽ വരുമാനമുള്ള പ്രാദേശിക പാർട്ടിയായി ഡിഎംകെ; വരവ് 150 കോടി

2020-21 സാമ്പത്തിക വർഷത്തെ രാജ്യത്തെ പ്രാദേശിക പാർട്ടികളുടെ വരവ് ചെലവ് കണക്കുകളുടെ പട്ടികയിൽ ഡിഎംകെ ഒന്നാമതെത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) ആണ് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക്സ് (എ.ഡി.ആർ) പുറത്തിറക്കിയ പട്ടികയിൽ ഒന്നാമതെത്തിയത്.…

രാജ്യം വീണ്ടും കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടാൻ സാധ്യത

രാജ്യം വീണ്ടും കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടാൻ സാധ്യത. രാജ്യത്ത് രൂക്ഷമായ കൽക്കരി ക്ഷാമം തുടരുന്നതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണം. വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയും ക്ഷാമം വർദ്ധിപ്പിക്കുന്നു. സെപ്റ്റംബർ പാദത്തിൽ പ്രാദേശിക കൽക്കരി വിതരണ ആവശ്യം 42.5 ദശലക്ഷം ടൺ കുറയുമെന്ന്…

ലിംഗനിർണ്ണയം നടത്തി ഗർഭസ്ഥ പെണ്‍ശിശുക്കളെ കൊലപ്പെടുത്തുന്ന സംഘം അറസ്റ്റിൽ

ലിംഗനിർണ്ണയം നടത്തി ഗർഭസ്ഥ പെണ്‍ശിശുക്കളെ കൊലപ്പെടുത്തുന്ന സംഘം ഒഡീഷയിൽ അറസ്റ്റിൽ. അന്തർ സംസ്ഥാന സംഘത്തിലെ 13 പേരെ അറസ്റ്റ് ചെയ്തു. അള്‍ട്രാസൗണ്ട് സ്കാനിലൂടെ ലിംഗനിര്‍ണയം നടത്തിയായിരുന്നു ഗര്‍ഭഛിദ്രം. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് റെയ്ഡിനായി എത്തിയപ്പോൾ 11 സ്ത്രീകൾ പരിശോധനയ്ക്കായി ലാബിൽ എത്തിയിരുന്നു.…

രാജ്യസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി രാജ്യം; 11 അംഗങ്ങൾ കോണ്‍ഗ്രസില്‍ നിന്ന്

രാജ്യം രാജ്യസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. 15 സംസ്ഥാനങ്ങളിലായി ഒഴിവുകളുണ്ട്. ജൂൺ 10ന് നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ 55 രാജ്യസഭാംഗങ്ങൾ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഇതിൽ 11 അംഗങ്ങൾ കോണ്‍ഗ്രസില്‍ നിന്നായിരിക്കും. 20 പേർ ബി.ജെ.പിയിൽ നിന്നുള്ളവരാണ്. ബി.ജെ.പിക്ക് ഇത്തവണ ചില സീറ്റുകൾ നഷ്ടമാകും. എന്നാൽ…

ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി മുന്നറിയിപ്പ്

ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കിഴക്കൻ തിമോർ തീരത്ത് വെള്ളിയാഴ്ച രാവിലെയുണ്ടായതായി യു.എസ് ജിയോളജിക്കൽ സർവ്വേ അറിയിച്ചു. ഇത് ഇന്ത്യൻ മഹാസമുദ്ര മേഖലയെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ഭൂചലനത്തിൽ ഇതുവരെ…

രാജ്യത്ത് വിലക്കയറ്റവും നാണ്യപ്പെരുപ്പവും രൂക്ഷമാകാൻ സാധ്യതയെന്ന് ആർബിഐ

ആഗോള സാഹചര്യം കണക്കിലെടുത്ത് വിലക്കയറ്റവും നാണ്യപ്പെരുപ്പവും രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മുന്നറിയിപ്പ് നൽകി. വ്യാവസായിക അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവ്, ചരക്കുകളുടെ വില വർദ്ധനവ്, ചരക്കുകളുടെ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ എന്നിവ പണപ്പെരുപ്പത്തിന്റെ പ്രധാന കാരണങ്ങളാണെന്ന്…