Category: National

സ്മാര്‍ട്ട് മീറ്റര്‍ നിര്‍ബന്ധമാക്കുന്നു; ആദ്യഘട്ടം 2023 ഡിസംബര്‍ 31-നുള്ളില്‍

മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിനു സമാനമായ പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ സംവിധാനം രാജ്യത്തിന് മുഴുവൻ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ആദ്യഘട്ടം 2023 ഡിസംബർ 31നു മുമ്പ് പൂർത്തിയാക്കണമെന്ന് ഊർജ്ജ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ബ്ലോക്ക് തലത്തിൽ മുകളിലുള്ള സർക്കാർ ഓഫീസുകൾ,…

ഒരു രൂപയ്ക്ക് പത്ത് സാനിറ്ററി നാപ്കിന്‍ പദ്ധതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്ത്

ഒരു രൂപയ്ക്ക് 10 സാനിറ്ററി നാപ്കിനുകൾ നൽകാനുള്ള പദ്ധതി മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചു. ബിപിഎൽ സ്ത്രീകൾക്കും സ്വയം സഹായ സംഘങ്ങൾക്കും പദ്ധതിയുടെ ആനുകൂൽയത്തിന് അർഹതയുണ്ടാകും.

ഒമിക്രോണിന്റെ ഉപവകഭേദങ്ങള്‍ മഹാരാഷ്ട്രയിലും സ്ഥിരീകരിച്ചു

കൊറോണ വൈറസ് വകഭേദമായ ഒമിക്രോണിന്റെ പുതിയ ബിഎ.4, ബിഎ.5 വകഭേദങ്ങൾ മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചു. പൂനെയിൽ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. ജനിതക പരിശോധനയിൽ, നാലു പേർക്ക് ബിഎ.4 സബ്ടൈപ്പും മൂന്ന് പേർക്ക് ബിഎ.5 സബ്ടൈപ്പും ഉണ്ടെന്ന്…

ഏറ്റവും വലിയ സ്വർണ നിക്ഷേപം; ജമുയി ജില്ലയിൽ പര്യവേക്ഷണം നടത്താന്‍ ബിഹാർ സർക്കാർ

രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണ നിക്ഷേപമുള്ള ജമുയി ജില്ലയിൽ സ്വർണം കണ്ടെത്താൻ ഒരുങ്ങി ബീഹാർ സർക്കാർ. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ പ്രകാരം രാജ്യത്തെ സ്വർണ്ണ നിക്ഷേപത്തിന്റെ 44%വും ജാമുയി ജില്ലയിലാണ്. സ്വർണ്ണ പര്യവേക്ഷണത്തിനുള്ള ധാരണാപത്രം (എം.ഒ.യു) ഒപ്പുവയ്ക്കാൻ ബീഹാർ…

റഷ്യക്കെതിരായ ഉപരോധം; ലാഭവിഹിതം പിൻവലിക്കാനാകാതെ ഇന്ത്യൻ കമ്പനികൾ

റഷ്യൻ ആസ്തിയിൽ ഓഹരിയുള്ള ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് ലാഭവിഹിതം പിൻ‌വലിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്. യുദ്ധത്തെത്തുടർന്ന് വിവിധ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതിനാൽ ഇന്ത്യൻ കമ്പനികൾക്ക് ലാഭവിഹിതം ക്ലെയിം ചെയ്യാൻ കഴിയില്ലെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ കമ്പനികൾ ഈ…

എയർ ഇന്ത്യ എക്സ്പ്രസ് 23 വൈകി; താമസവും ഭക്ഷണവും ലഭിക്കാതെ യാത്രക്കാർ

അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 583 വിമാനം സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് അനിശ്ചിതകാലത്തേക്ക് വൈകി. വ്യാഴാഴ്ച രാത്രി 9.10നു പുറപ്പെടേണ്ടിയിരുന്ന വിമാനം 23 മണിക്കൂർ വൈകി ഇന്നലെ രാത്രി 7.45നാണ് പറന്നുയർന്നത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി…

സേവന തടസം നേരിട്ട് എയർടെൽ വരിക്കാർ

രാജ്യത്ത് വിവിധയിടങ്ങളിൽ എയർടെൽ വരിക്കാർക്ക് സേവന തടസം നേരിട്ടു. നെറ്റ്‍വർക്ക് സിഗ്നൽ പ്രശ്നവും ഇന്‍റർനെറ്റ് ഉപയോഗത്തിലെ തടസവുമാണ് വരിക്കാർ സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചത്. കോൾ, എസ്എംഎസ് സർവിസുകളെ തടസം ബാധിച്ചു.

ആയുര്‍വേദവും യോഗയും ഒരു മതത്തിന്റെ മാത്രം കുത്തകയലെന്ന് രാഷ്ട്രപതി

ആയുർവേദവും യോഗയും ഒരു പ്രത്യേക മതവുമായോ സമുദായവുമായോ മാത്രം ബന്ധപ്പെട്ടിരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മധ്യപ്രദേശിൽ ആരോഗ്യഭാരതി സംഘടിപ്പിച്ച ആരോഗ്യ മൻഥൻ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ മെച്ചപ്പെട്ട ആരോഗ്യത്തിനും ആരോഗ്യഭാരതിയുടെ പ്രവർത്തനങ്ങൾ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും…

ഇന്ത്യയുടെ വിദേശനാണ്യശേഖരണത്തിൽ വർദ്ധനവ്

ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 4.23 ബില്യണ്‍ ഡോളർ ഉയർന്ന് 597.509 ബില്യണ്‍ ഡോളറിലെത്തി. മെയ് 20 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മെയ് 13 ന്, രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം 2.676 ബില്യണ്‍ ഡോളർ ഇടിഞ്ഞ് 593.279…

ഇന്ത്യൻ നിർമ്മിത ബിയർ; ‘സെവൻ റിവേഴ്‌സ്’ പുറത്തിറക്കി എബി ഇൻബെവ്

വിസ്കി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ ആൽക്കഹോളിക് പാനീയമാണ് ബിയർ. വൈവിധ്യമാർന്ന ബിയർ ബ്രാൻഡുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയാണ് ഇന്ത്യൻ ബിയർ വിപണിയുടെ വളർച്ചയ്ക്ക് കാരണം. ഇന്ത്യൻ വിപണിക്കായി ഒരു പുതിയ ഉൽപ്പന്നവുമായി അൻഹ്യൂസർ-ബുഷ് ഇൻബെവ് വരുന്നു. ബഡ്‌വെയ്‌സർ, കൊറോണ എക്സ്ട്രാ,…