Category: National

‘മനേക ഗാന്ധി വസ്തുതകള്‍ മനസിലാക്കുന്നില്ല’; കാട്ടു പന്നിയെ വെടിവെക്കാനുള്ള ഉത്തരവില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍

കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ അനുവദിച്ച കേരള സർക്കാർ തീരുമാനത്തെ വിമർശിച്ച മേനക ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി വനം മന്ത്രി എ.കെ ശശീന്ദ്രൻ. വസ്തുതകൾ മനസിലാക്കാതെയാണ് മനേക ഗാന്ധിയുടെ പ്രതികരണമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര നിയമത്തിലെ സെക്ഷൻ 11 ബി പ്രകാരം നടപടിയെടുക്കാൻ സംസ്ഥാനത്തിന്…

പുകയില നിയന്ത്രണം; ജാർഖണ്ഡിന് ലോകാരോഗ്യ സംഘടനയുടെ പുരസ്കാരം

പുകയില ഉപഭോഗം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ 2022ലെ ലോക പുകയില വിരുദ്ധദിന അവാർഡ് ജാർഖണ്ഡിന്. മെയ് 31ന് ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ ജാർഖണ്ഡ് ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് ടുബാക്കോ കൺട്രോൾ സെൽ പുരസ്കാരം ഏറ്റുവാങ്ങുമെന്ന്…

‘ഇന്ത്യ ആരുടേയെങ്കിലും സ്വന്തമാണെങ്കില്‍ അത് ആദിവാസികള്‍ക്കും ദ്രാവിഡര്‍ക്കുമാണ്’; ഒവൈസി

ബിജെപിക്കും ആർഎസ്എസിനും എതിരെ ആഞ്ഞടിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ഇന്ത്യ എൻറേതോ, താക്കറെയുടേതോ, മോദി-ഷായുടേതോ അല്ല, ഇന്ത്യ ആരുടെയെങ്കിലും സ്വന്തമാണെങ്കിൽ അത് ദ്രാവിഡരുടെയും ആദിവാസികളുടെയും സ്വന്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുഗളൻമാർക്ക് ശേഷം മാത്രമാണ് ബി.ജെ.പിക്കും ആർ.എസ്.എസിനും പോലും അവകാശമുള്ളതെന്നും അദ്ദേഹം…

ആധാർ വിവരം പങ്കിടരുത്, ഒരു സ്ഥാപനത്തിനും ഫോട്ടോകോപ്പി നൽകരുത്; മുന്നറിയിപ്പുമായി കേന്ദ്രം

ആധാറിൻറെ ഫോട്ടോകോപ്പി ഒരു സ്ഥാപനവുമായും പങ്കിടാൻ പാടില്ലെന്ന് കേന്ദ്രസർക്കാർ. ആധാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും അതിനാൽ ആരുമായും പങ്കിടാൻ പാടില്ലെന്നുമാണ് പുതിയ നിർദ്ദേശം. ആധാറിൻറെ ഫോട്ടോകോപ്പി നൽകുന്നതിനുപകരം, ആധാർ നമ്പറിൻറെ അവസാന നാല് അക്കങ്ങൾ മാത്രം പ്രദർശിപ്പിക്കുന്ന മാസ്ക് ആധാർ ഉപയോഗിക്കാനാണ്…

രാത്രി ജോലിക്ക് സ്ത്രീകളെ നിർബന്ധിക്കരുത്; യുപി സർക്കാർ ഉത്തരവിറക്കി

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനായി ഫാക്ടറികളിൽ രാത്രി ഷിഫ്റ്റ് ചെയ്യാൻ ഒരു വനിതാ തൊഴിലാളിയെയും നിർബന്ധിക്കരുതെന്ന് യുപി സർക്കാർ. യോഗി ആദിത്യനാഥ് സർക്കാർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. രേഖാമൂലമുള്ള സമ്മതമില്ലാതെ ഒരു സ്ത്രീ തൊഴിലാളിയും രാവിലെ ആറു മണിക്ക് മുമ്പും…

പൊക്രാനിൽ നിന്ന് നേപ്പാളിലേക്ക് പറന്ന വിമാനം അപ്രത്യക്ഷമായി

ഇന്ന് രാവിലെ 22 പേരുമായി പൊക്രനിൽ നിന്ന് നേപ്പാളിലെ ജോംസോമിലേക്ക് പറന്ന വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു. വിമാനം രാവിലെ പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അപ്രത്യക്ഷമായത്. വിമാനം കണ്ടെത്തുന്നതിനായി ഫിസ്റ്റൽ ഹെലികോപ്റ്റർ അയച്ചിട്ടുണ്ട്. യാത്രക്കാരിൽ 4 ഇന്ത്യക്കാരും ഉൾപ്പെടുന്നു.

മം​ഗളൂരു സർവകലാശാലയിലും ഹിജാബ് വിവാദം

കർണാടകയിൽ ഹിജാബ് വിവാദം വീണ്ടും കത്തിപ്പടരുന്നു. മംഗലാപുരം സർവകലാശാല യൂണിഫോം നിർബന്ധമാക്കാൻ നിർദ്ദേശം നൽകിയതിനു പിന്നാലെ ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ ക്ലാസിൽ പ്രവേശിക്കാതെ തിരിച്ചയച്ചു. മാർച്ച് 15ലെ കർണാടക ഹൈക്കോടതി ഉത്തരവ് പ്രകാരം ക്ലാസ് മുറികളിൽ ഹിജാബ് അനുവദിക്കില്ലെന്ന് മംഗലാപുരം സർവകലാശാല…

ഉന്നതവിദ്യാഭ്യാസ കൗൺസിലിന് 99.95 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്കായി, 2022-23 സാമ്പത്തിക വർഷത്തിൽ 99.95 കോടി രൂപ ചെലവഴിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിന് ഭരണാനുമതി നൽകിയതായി ആർ ബിന്ദു. സംസ്ഥാനതല ഇ-ജേണൽ കൺസോർഷ്യത്തിനായി 20 കോടി രൂപ ചെലവഴിക്കും, ഇത് അക്കാദമിക് ജേണലുകളും വൈവിധ്യമാർന്ന…

കൽക്കരി വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യും; ക്ഷാമം പരിഹരിക്കാനൊരുങ്ങി കേന്ദ്രം

വിദേശത്ത് നിന്നുള്ള ഇറക്കുമതിയിലൂടെ കൽക്കരി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു . ഖനി മന്ത്രാലയത്തിന് കീഴിൽ വരുന്ന കോൾ ഇന്ത്യ കൽക്കരി സംഭരിക്കും. ഇതിനു മുന്നോടിയായി കൽക്കരി പ്രത്യേകം ഇറക്കുമതി ചെയ്യരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2015നു ശേഷം ഇതാദ്യമായാണ്…

മുന്‍ എംപിമാര്‍ക്ക് ഒറ്റ പെന്‍ഷന്‍; ചട്ടം ഭേദഗതി ചെയ്തു

മുൻ പാർലമെന്റ് അംഗങ്ങളുടെ പെൻഷനുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തി. മുൻ എംപിമാർക്ക് ഒന്നിലധികം പെൻഷനുകൾ നൽകാമെന്ന നിലവിലെ വ്യവസ്ഥയാണ് റദ്ദാക്കിയത്. പുതുക്കിയ ചട്ടം അനുസരിച്ച് എംഎൽഎയും എംപിയും ആയിരുന്ന ഒരാൾക്ക് ഒരു പെൻഷൻ മാത്രമേ ലഭിക്കൂ. മുൻ…