Category: National

യുപിയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയിൽ പ്രതികരിച്ച് അഖിലേഷ്

ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ രാഹുൽ ഗാന്ധിയെന്ന് തെറ്റിദ്ധരിച്ച സ്കൂൾ വിദ്യാർത്ഥിയെ അനുസ്മരിച്ച് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സംസ്ഥാന ബജറ്റിൻമേലുള്ള നിയമസഭാ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അഖിലേഷ്. “ഒരിക്കൽ ഞാൻ ഒരു പ്രൈമറി സ്കൂളിൽ പോയപ്പോൾ, അവിടെ പഠിച്ച ഒരു വിദ്യാർത്ഥി…

കർദിനാൾ പദവിയിലേക്ക് ഉയർത്തുന്ന 21 പേരിൽ രണ്ട് ഇന്ത്യക്കാരും

ഈ വർഷം ഓഗസ്റ്റിൽ വത്തിക്കാനിൽ നടക്കുന്ന ചടങ്ങിൽ കർദിനാൾ പദവിയിലേക്ക് ഉയർത്തുന്ന 21 പേരിൽ, രണ്ട് ഇന്ത്യക്കാരും. ഗോവയിലെ ആർച്ച് ബിഷപ്പ് നേരി അന്റോണിയോ സെബാസ്റ്റ്യാവോ ഡി റൊസാരിയോ ഫെറാവോ, ഹൈദരാബാദിലെ ആർച്ച് ബിഷപ്പ് ആന്റണി പൂള എന്നിവരാണ് പട്ടികയിലുള്ള ഇന്ത്യക്കാർ.…

‘കേന്ദ്രമന്ത്രിസഭയിൽ തുടരണമോയെന്ന കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഉപദേശം തേടും’

കേന്ദ്രമന്ത്രിസഭയിൽ തുടരണമോയെന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം തേടുമെന്ന് ആർസിപി സിംഗ്. ജൂലൈയിൽ കാലാവധി അവസാനിക്കുന്ന കേന്ദ്രമന്ത്രി ആർസിപി സിംഗിന് ഇത്തവണ ജനതാദൾ (യു) ടിക്കറ്റ് നിഷേധിച്ചിരുന്നു. രണ്ട് ടേം പൂർത്തിയാക്കുന്ന ആർസിപി സിംഗിന് പകരം ജെഡിയു ജാർഖണ്ഡ് പ്രസിഡന്റ്…

ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ ഇ ഡി അറസ്റ്റ് ചെയ്തു

ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ അറസ്റ്റ് ചെയ്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിന് പിന്നാലെയാണ് ജെയിനിനെ ഇഡി അറസ്റ്റ് ചെയ്തത്. ജെയിനിനെതിരെ മൊഴിയുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും ഇഡി പറഞ്ഞു.…

മോദി സര്‍ക്കാരിന്റെ ‘റിപ്പോര്‍ട്ട് കാര്‍ഡ് പങ്കുവെച്ച് രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദി സർക്കാർ എട്ട് വർഷത്തെ ഭരണം പൂർത്തിയാക്കിയതിന്റെ റിപ്പോർട്ട് കാർഡ് പുറത്തുവിട്ട് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പി ഭരണത്തിന്റെ എട്ട് ‘സവിഷേശത’കളെ പരാമർശിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.

എൻഎഫ്ടിക്ക് കൃത്യമായ നിർവചനം നൽകാൻ കേന്ദ്ര സർക്കാർ

നികുതിയുടെ ആദ്യ ഗഡു മുൻകൂറായി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂൺ 15 ന് അവസാനിക്കാനിരിക്കെ, എൻഎഫ്ടിക്ക് കൃത്യമായ നിർവചനം നൽകാൻ കേന്ദ്ര സർക്കാർ . വെർച്വൽ ഡിജിറ്റൽ ആസ്തികൾക്ക് കീഴിൽ എന്തെല്ലാം ഉൾപ്പെടും എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കും. ക്രിപ്റ്റോകറൻസി ഉൾപ്പെടെയുള്ള ഡിജിറ്റൽ ആസ്തികൾക്ക്…

വിഗ്രഹങ്ങൾ പുതുക്കിപ്പണിയാനെന്ന വ്യാജേന പണപ്പിരിവ്; യൂട്യൂബർ പിടിയിൽ

വിഗ്രഹങ്ങൾ പുതുക്കിപ്പണിയാനെന്ന വ്യാജേന ആളുകളിൽ നിന്ന് പണം പിരിച്ച യൂട്യൂബർ അറസ്റ്റിൽ. തമിഴ്നാട് യൂട്യൂബർ കാർത്തിക് ഗോപിനാഥാണ് അറസ്റ്റിലായത്. ‘ഇളയ ഭരതം’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം പണം സമാഹരിച്ചത്. കൃത്യമായ അനുമതിയില്ലാതെയാണ് പണം പിരിച്ചതെന്ന് പൊലീസ് പറയുന്നു. പിരിച്ചെടുത്ത പണം…

ചൈനയെ മറികടന്നു; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ്

ചൈനയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്ക. 2021-22 സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരമാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ്എ മാറിയത്. ഈ കാലയളവിൽ ഇന്ത്യയും യുഎസും ചേർന്ന് 119.42 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് നടത്തിയത്.…

ബെംഗളൂരുവിൽ രാകേഷ് ടികായതിന് നേരെ മഷിയേറ്

കർഷക സമര നേതാവ് രാകേഷ് ടികായതിന് നേരെ ബെംഗളൂരുവിൽ ആക്രമണം. വാർത്താസമ്മേളനത്തിനിടെ ഒരു കൂട്ടം ആളുകൾ ടിക്കായത്തിൻറെ മുഖത്ത് മഷി ഒഴിച്ചു. ഇതിൻ പിന്നാലെ ഹാളിനുള്ളിൽ ഉണ്ടായ സംഘർഷത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നു. വിവാദ കാർഷിക നിയമങ്ങൾ പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ…

സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; ആദ്യ നൂറിൽ 9 മലയാളികൾ

സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. മൊത്തം 685 ഉദ്യോഗാർഥികൾക്കു യോഗ്യതാ പട്ടികയിൽ ഇടം പിടിച്ചു. ആദ്യ റാങ്കുകൾ വനിതകൾ സ്വന്തമാക്കി. ശ്രുതി ശർമയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗർവാളിനു രണ്ടാം റാങ്കും  ഗാമിനി സിംഗ്ലയ്ക്കു മൂന്നാം റാങ്കും ലഭിച്ചു. നാലാം റാങ്ക്…