Category: National

എയ്‌ഡഡ്‌ കോളേജ് അധ്യാപകരുടെ വിരമിക്കൽ പ്രായം ; 65 ആക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

തിരുവനന്തപുരം: കേരളത്തിലെ എയ്ഡഡ് കോളേജുകളിലെ അധ്യാപകരുടെ വിരമിക്കൽ പ്രായം 65 ആക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, ജെ.കെ. മഹേശ്വരി എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ചാണ് ഹർജി തള്ളിയത്. വിരമിക്കൽ പ്രായം…

ജനുവരിയോടെ ഒമ്പത് നഗരങ്ങളില്‍ ജിയോയുടെ 5ജി സേവനം

അടുത്ത വർഷം ജനുവരിയോടെ രാജ്യത്തെ ഒമ്പത് നഗരങ്ങളിൽ 5 ജി സേവനം ലഭ്യമാക്കാൻ ഒരുങ്ങുകയാണ് റിലയൻസ് ജിയോ. ഈ വർഷം അവസാനത്തോടെ ഡൽഹിയിലും മുംബൈയിലും ഈ സേവനം ആരംഭിക്കും. ജനുവരിയോടെ ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, ജാംനഗർ, അഹമ്മദാബാദ്, ലഖ്നൗ എന്നിവിടങ്ങളിൽ…

ജൂലൈയിൽ 183 കുട്ടികളെ മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി ആർപിഎഫ്

‘ഓപ്പറേഷൻ എഎഎച്ച്ടിയിലൂടെ’ 183 കുട്ടികളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് രക്ഷപ്പെടുത്തി. ജൂലൈ മാസത്തെ കണക്കുകളാണ് ആർപിഎഫ് പുറത്തുവിട്ടത്. രക്ഷപ്പെടുത്തിയവരിൽ 151 ആൺകുട്ടികളും 32 പെൺകുട്ടികളും ഉൾപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 47 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവരെയും സ്ത്രീകളെയും മനുഷ്യക്കടത്തുകാരുടെ പിടിയിൽ…

ഇന്ത്യയിൽ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാൻ ബിവൈഡി

ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡി (ബിൽഡ് യുവർ ഡ്രീം) തങ്ങളുടെ ആറ്റോ 3 എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അടുത്ത വർഷം നടക്കുന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ ഇത് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഫെബ്രുവരിയിലാണ് ബിവൈഡി അറ്റോ…

ആന്ധ്ര പ്രദേശിൽ വാതകച്ചോർച്ച; അൻപതോളം തൊഴിലാളികൾ ആശുപത്രിയിൽ

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വാതക ചോർച്ചയെ തുടർന്ന് 50 ഓളം സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനകപല്ലെ ജില്ലയിലെ ബ്രാൻഡിക്സ് സ്പെഷ്യൽ ഇക്കണോമിക്സ് സോണിലാണ് വാതക ചോർച്ചയുണ്ടായത്. ഇവിടെയുള്ള ഒരു തുണി ഫാക്ടറിയിലെ തൊഴിലാളികൾ വാതകം ശ്വസിച്ചതിനെ തുടർന്ന് അവശനിലയിലായി. സമീപത്തെ ലബോറട്ടറിയിൽ നിന്നാണ്…

പശ്ചിമ ബംഗാൾ മന്ത്രിസഭാ പുനഃസംഘടന ഇന്ന് വൈകിട്ട്

ബംഗാൾ: പശ്ചിമ ബംഗാൾ മന്ത്രിസഭാ പുനഃസംഘടന ഇന്ന്. വൈകിട്ട് നാലു മണിക്ക് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ ഉൾപ്പെടെ അഞ്ച് പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രി പരേഷ് അധികാരി ഉൾപ്പെടെ രണ്ട്…

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ മിക്‌സഡില്‍ ഇന്ത്യക്ക് വെള്ളി

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്‍റൺ മിക്സഡ് ഇനത്തിൽ ഇന്ത്യയ്ക്ക് വെള്ളി. ഫൈനലിൽ മലേഷ്യയോട് 1-3ന് തോറ്റതോടെ ഇന്ത്യയുടെ സ്വർണപ്രതീക്ഷകൾക്ക് വിരാമമായി. മിക്സഡ് ബാഡ്മിന്‍റൺ ഫൈനലിന്‍റെ ആദ്യ മത്സരത്തില്‍ ചിരാഗ് ഷെട്ടിയും സാത്വിക്‌സായ് രാജുമാണ് ഇന്ത്യക്കായി ഇറങ്ങിയത്. മലേഷ്യയുടെ ടെങ് ഫോങ് ആരോണ്‍…

ജീവിതച്ചെലവ് വർദ്ധിച്ചു; ജന്തർമന്തറിൽ പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ സഹോദരൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനും ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷൻ വൈസ് പ്രസിഡന്‍റുമായ പ്രഹ്ലാദ് മോദി ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജീവിതച്ചെലവ് വർദ്ധനവും സ്ഥാപനങ്ങളുടെ നടത്തിപ്പ് ചെലവിലുണ്ടായ വർദ്ധനവും ന്യായവില സ്ഥാപനങ്ങൾ നടത്തുന്നവരുടെ ജീവിതം ദുസ്സഹമാക്കിയെന്നും…

ചെസ് ഒളിമ്പ്യാഡിൽ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ

ചെന്നൈ: ചെസ്സ് ഒളിമ്പ്യാഡിന്‍റെ ഓപ്പൺ വിഭാഗത്തിൽ കഴിഞ്ഞ നാലു റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യ 2 യുവ ടീം അഞ്ചാം മത്സരത്തിൽ കരുത്തരായ സ്പെയിനിനെയും പരാജയപ്പെടുത്തി. കഴിഞ്ഞ നാലു മത്സരങ്ങളിൽ രണ്ടു ഗെയിമുകള്‍ ഡ്രോ ആയതൊഴികെ മറ്റെല്ലാം 16ൽ 15…

ഭക്ഷ്യ എണ്ണകളിലെ മായം പരിശോധിക്കാൻ ക്യാമ്പയിനുമായി എഫ്എസ്എസ്എഐ

ന്യൂഡല്‍ഹി: ഓഗസ്റ്റ് 1 മുതൽ 14 വരെ ഭക്ഷ്യ എണ്ണകളിലെ മായം തടയുന്നതിനായി ഫുഡ് റെഗുലേറ്റർ എഫ്എസ്എസ്എഐ രാജ്യവ്യാപകമായി ഒരു കാമ്പെയ്ൻ ആരംഭിച്ചു. ഭക്ഷ്യ എണ്ണകളിൽ മായം ചേർക്കുക, ഹൈഡ്രജനേറ്റഡ് എണ്ണകളിലെ ട്രാൻസ് ഫാറ്റി ആസിഡുകളുടെ സാന്നിധ്യം, രാജ്യത്ത് അയഞ്ഞ ഭക്ഷ്യ…