Category: National

ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങൾ; ആദ്യ പത്തിൽ 3 എണ്ണം ഇന്ത്യയില്‍

ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങളിൽ ഗുജറാത്തിലെ അഹമ്മദാബാദ് എട്ടാം സ്ഥാനത്ത്. ചെന്നൈയും ബെംഗളൂരുവും യഥാക്രമം 9, 10 സ്ഥാനങ്ങളിലാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ സിംഗപ്പൂരും ന്യൂയോർക്കുമാണ്. ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ഇരു നഗരങ്ങളും ഒന്നാം…

ഐഎസ്ആർഒ ഗൂഢാലോചനാ കേസ്; സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കി

ന്യൂ ഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസിന് തിരിച്ചടി. സിബി മാത്യൂസ് ഉൾപ്പെടെയുള്ള ഗൂഢാലോചനക്കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സി.ബി.ഐ നൽകിയ അപ്പീൽ പരിഗണിച്ചാണ്…

സിദ്ദു മൂസേവാല വധം; സൂത്രധാരന്‍ ഗോള്‍ഡി ബ്രാര്‍ അമേരിക്കയിൽ തടവില്‍

ന്യൂഡല്‍ഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ സൂത്രധാരൻ ഗോൾഡി ബ്രാർ അമേരിക്കയിൽ തടവില്‍. യു.എസ് ഭീകരവിരുദ്ധ നിയമപ്രകാരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നവംബർ 20 മുതൽ ഇയാൾ കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഇന്ത്യക്ക് ഔദ്യോഗിക…

ഇന്ത്യയിൽ കൊറിയക്കാർ രാത്രി പുറത്തിറങ്ങരുത്; നിർദ്ദേശം നൽകി ദക്ഷിണ കൊറിയൻ എംബസി

രാത്രി പുറത്തിറങ്ങരുതെന്ന് ദക്ഷിണ കൊറിയൻ എംബസി ഇന്ത്യയിലെ ദക്ഷിണ കൊറിയക്കാരോട് ആവശ്യപ്പെട്ടു. സുരക്ഷാ കാരണങ്ങളാലാണ് രാത്രി പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടതെന്ന് എംബസി അറിയിച്ചു. വ്യാഴാഴ്ചയാണ് എംബസി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മുംബൈയിലെ തെരുവിൽ കൊറിയൻ യൂട്യൂബർക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് എംബസിയുടെ…

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വിധി എഴുതി ഗുജറാത്ത്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വോട്ടെടുപ്പ് തികച്ചും സമാധാനപരമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 60.2 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഔദ്യോഗിക കണക്കുകൾ എത്തിയിട്ടില്ല. സൗരാഷ്ട്ര-കച്ച് മേഖലകളിലെയും തെക്കന്‍ഭാഗത്തെയും 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വിധിയെതിയത്.…

രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍; ആദ്യഘട്ടം ആരംഭിച്ചു

ന്യൂഡല്‍ഹി: ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്നോളജിയെ അടിസ്ഥാനമാക്കി രാജ്യത്തെ വിമാനത്താവളങ്ങളിൽ ‘ഡിജി യാത്ര’ എന്ന പേരിൽ പുതിയ സംവിധാനം ആരംഭിച്ചു. ഇത് ചെക്ക്പോസ്റ്റുകളിൽ പേപ്പർ ഇല്ലാതെയും ബുദ്ധിമുട്ടില്ലാതെയും യാത്രക്കാരുടെ തിരിച്ചറിയല്‍ പരിശോധന നടത്താൻ പ്രാപ്തമാക്കും. ഫേഷ്യൽ റെക്കഗ്‌നിഷൻ ടെക്നോളജി ഉപയോഗിച്ച് വ്യക്തികളുടെ മുഖങ്ങൾ…

ബഫര്‍ സോണ്‍ പദ്ധതി നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത പാർക്കുകൾക്കും ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ‍ നിർബന്ധമാക്കിയ വിധി നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വിധി നടപ്പാക്കുമ്പോൾ ഓരോ സ്ഥലത്തിന്‍റെയും യഥാർത്ഥ സാഹചര്യങ്ങൾ കണക്കിലെടുക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ്…

ഇന്ത്യയിലെ ഗവേഷണവിഭാഗം ശക്തമാക്കാന്‍ സാംസങ്; 1000 പേരെ നിയമിക്കും

മുംബൈ: കൊറിയൻ കമ്പനിയായ സാംസങ് ഇന്ത്യയിൽ ഗവേഷണ വിഭാഗം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഐഐടികളിൽ നിന്നും പ്രമുഖ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും 1,000 പേരെ കമ്പനി നിയമിക്കും. ആഗോളതലത്തിൽ വൻകിട ടെക്‌നോളജി കമ്പനികൾ കൂട്ടത്തോടെ പിരിച്ചുവിടൽ നടത്തുന്ന സമയത്താണ് സാംസങ്ങിന്‍റെ…

തനിക്കെതിരെ മോശം വാക്കുകൾ ഉയർത്തുവാൻ കോൺഗ്രസുകാർക്കിടയിൽ മത്സരം; മോദി

അഹമ്മദാബാദ്: തനിക്കെതിരെ ഏറ്റവും മോശം വാക്കുകൾ ആര് ഉപയോഗിക്കുമെന്ന കാര്യത്തിൽ കോൺഗ്രസുകാർക്കിടയിൽ മത്സരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധുസൂദനൻ മിസ്ത്രിയെ പരാമർശിച്ച മോദി, ഖർഗെയ്ക്കു മുൻപ് മറ്റൊരു കോൺഗ്രസ് നേതാവും ‘കോൺഗ്രസ് മോദിയുടെ സ്ഥാനം കാട്ടിക്കൊടുക്കും’ എന്നു പറഞ്ഞിരുന്നതായും വ്യക്തമാക്കി. ഗുജറാത്തിലെ…

കാൻസർ സ്ഥിരീകരിക്കപ്പെടുന്നത് പെൺകുട്ടികളേക്കാൾ കൂടുതൽ ആൺകുട്ടികളിൽ

പെൺകുട്ടികളേക്കാൾ ആൺകുട്ടികളിലാണ് ഇന്ത്യയിൽ ക്യാൻസർ കേസുകൾ കൂടുതലായി കണ്ടുവരുന്നതെന്ന് പഠനം. ശാരീരിക സവിശേഷതകൾ കൊണ്ടല്ല, മറിച്ച് ലിംഗവിവേചനം മൂലമാണ് പെൺകുട്ടികൾ രോഗനിർണയത്തിൽ പിന്നോട്ട് പോയത്. ലാൻസെറ്റ് ഓങ്കോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 19 വയസ് വരെ പ്രായമുള്ളവരെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. 2005…