Category: National

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: മാർഗ്ഗരറ്റ് ആല്‍വയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എഎപിയും ജെഎംഎമ്മും

ദില്ലി: ഓഗസ്റ്റ് ആറിന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയെ പിന്തുണയ്ക്കും. ഡൽഹി മുഖ്യമന്ത്രിയും പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ഏകകണ്ഠമായി…

നാഷണൽ ഹെറാൾഡ് കേസ്; വിവാദങ്ങൾക്കിടെ രാഹുൽ ഗാന്ധി ഡൽഹിയിൽ

ഡൽഹി : നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ‘യംഗ് ഇന്ത്യ’യുടെ ഓഫീസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സീൽ ചെയ്ത പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി ഡൽഹിയിലെത്തി. എ.ഐ.സി.സി ആസ്ഥാനത്തും സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വസതികൾക്ക് മുന്നിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ്…

ഡല്‍ഹിയില്‍ വീണ്ടും മങ്കിപോക്സ്; രാജ്യത്തെ ആകെ കേസുകള്‍ 9 ആയി

ന്യൂഡൽഹി: ഡൽഹിയിൽ ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. 31 കാരിയായ നൈജീരിയൻ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ അടുത്തിടെ വിദേശത്തേക്ക് പോയിരുന്നോ എന്ന് വ്യക്തമല്ല. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി.…

പുതിയ ചീഫ് ജസ്റ്റിസിനെ നിർദ്ദേശിക്കാൻ നിയമ മന്ത്രാലയം ആവശ്യപ്പെട്ടു

പുതിയ ചീഫ് ജസ്റ്റിസിനെ നിർദ്ദേശിക്കാൻ നിയമ മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലെ ചീഫ് ജസ്റ്റിസ് എൻ.വി രമണ ഓഗസ്റ്റ് 26 ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. നിലവിലെ ചീഫ് ജസ്റ്റിസിന്‍റെ ഓഫീസിന് നിയമ മന്ത്രാലയത്തിന്‍റെ നിർദ്ദേശം ലഭിച്ചു. ജസ്റ്റിസ് എൻ.വി.രമണ വിരമിക്കുമ്പോൾ ജസ്റ്റിസ്…

ശ്രീലങ്കയിൽ ചൈനീസ് ചാരക്കപ്പൽ; കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രത

കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രതയ്ക്ക് നാവികസേന. ചൈനയുടെ ചാരക്കപ്പലായ യുവാൻ വാങ്-5 ശ്രീലങ്കയിലെത്തുമെന്ന സ്ഥിരീകരണത്തെ തുടർന്നാണ് നടപടി. ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ബുധനാഴ്ചയാണ് കപ്പൽ ഹമ്പൻടോട്ട തുറമുഖ യാർഡിൽ എത്തുന്നത്. കപ്പൽ 7 ദിവസം അവിടെയുണ്ടാകും. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ സംഭരിക്കാനും…

കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തെക്കുറിച്ച് ചർച്ച; നിയമസഭയിൽ ബഹളം

ഡൽഹി: പ്രതിപക്ഷ പാർട്ടികൾ ഇന്നും പാർലമെന്‍റിൽ ബഹളം തുടർന്നു. കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നത് രാജ്യസഭയിലും ലോക്സഭയിലും ഒരുപോലെ ചർച്ചയായിരുന്നു. വിവിധ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള എംപിമാർ ഈ വിഷയം ശക്തമായി ഉന്നയിച്ചു. കോൺഗ്രസ്സും ശിവസേനയും വിഷയം ഗൗരവമായി…

കർണാടക സർക്കാർ നേതൃത്വത്തിൽ വീണ്ടും മാറ്റങ്ങളുണ്ടായേക്കുമെന്ന അഭ്യൂഹം

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന കർണാടകയിൽ സർക്കാർ നേതൃത്വത്തിൽ വീണ്ടും മാറ്റമുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയും മുൻ ബിജെപി അധ്യക്ഷനുമായ അമിത് ഷായുടെ സന്ദർശനം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മംഗലാപുരത്ത് ബിജെപി യുവനേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടി…

രാത്രിയും പുലര്‍ച്ചെയും ഒഴിപ്പിക്കല്‍ നടപടി പാടില്ല; ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: അനധികൃത കയ്യേറ്റക്കാർക്കെതിരായ നടപടിയുടെ പേരിൽ മുൻ അറിയിപ്പ് നൽകാതെ ബുൾഡോസറുകൾ ഉപയോഗിച്ച് ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിക്കരുതെന്ന് ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശം. രാത്രിയിലും അതിരാവിലെയും കുടിയൊഴിപ്പിക്കൽ നടപടികൾ നടത്തി ആളുകളെ ഭവനരഹിതരാക്കരുതെന്ന് ഡൽഹി ഹൈക്കോടതി ഡൽഹി വികസന അതോറിറ്റിക്ക് (ഡിഡിഎ)…

മന്ത്രിസഭ പുനഃസംഘടിപ്പിച്ച് മമത; 9 മന്ത്രിമാര്‍ പുതിയതായി സത്യപ്രതിജ്ഞ ചെയ്തു

കൊല്‍ക്കത്ത: മുൻ മന്ത്രി പാർത്ഥ ചാറ്റർജിയെ അധ്യാപക റിക്രൂട്ട്മെന്‍റ് അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഒമ്പത് പുതിയ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബാബുൽ സുപ്രിയോ, സ്നേഹാഷിഷ് ചക്രവർത്തി, പാർത്ഥ ഭൗമിക്,…

ഇന്‍ഡിഗോയ്ക്ക് മധുരപതിനാറ്‍; ആഘോഷത്തിന്റെ ഭാഗമായി ഓഫര്‍, 1616 രൂപ മുതല്‍ ടിക്കറ്റ്

ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍, ഉപഭോക്താക്കൾക്ക് പ്രത്യേക ‘സ്വീറ്റ് 16’ ആനിവേഴ്‌സറി സെയില്‍ ആരംഭിച്ചു. വിമാനസര്‍വീസ് 16 വർഷം പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഓഫർ. ആഭ്യന്തര വിമാന സർവീസുകളുടെ ടിക്കറ്റ് നിരക്ക് 1616 രൂപ മുതൽ ആരംഭിക്കും. 2022 ഓഗസ്റ്റ് 18 നും 2023…