Category: National

യോഗത്തിലേക്ക് വിളിച്ചില്ല: രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം.പിയോട് മാപ്പ് പറഞ്ഞ് അനുരാഗ് ഠാക്കൂര്‍

ദില്ലി: സിപിഎം അംഗം ജോൺ ബ്രിട്ടാസിനോട് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ പരസ്യമായി ക്ഷമാപണം നടത്തി. മലയാള മാധ്യമങ്ങളുടെ തലവൻമാരുമായി നടത്തിയ കൂടിക്കാഴ്ചയിലേക്ക് തന്നെ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്ന ജോൺ ബ്രിട്ടാസിന്‍റെ പരാമർശത്തിന് പിന്നാലെയാണ് അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ…

രാജ്യത്ത് 19,893 പുതിയ കോവിഡ് കേസുകൾ

രാജ്യത്ത് 19893 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കേസുകളുടെ എണ്ണം 44087037 ആയി. 53 മരണങ്ങൾ കൂടി പുതുതായി രേഖപ്പെടുത്തിയതോടെ മരണസംഖ്യ 526530 ആയി.

കുരങ്ങുപനി വ്യാപനം തടയാന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ന്യൂഡല്‍ഹി: കുരങ്ങുപനി വ്യാപനം തടയുന്നതിനായി ആരോഗ്യ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗിയുമായുള്ള അടുത്ത സമ്പർക്കം, ശരീരസ്രവങ്ങളുമായോ മുറിവുകളുമായോ നേരിട്ടുള്ള സമ്പര്‍ക്കം, രോഗി ഉപയോഗിക്കുന്ന വസ്തുക്കളുമായി പരോക്ഷ സമ്പർക്കം എന്നിവയിലൂടെ രോഗം പകരാനുള്ള സാധ്യതയുണ്ട്, ഇത് ഒഴിവാക്കണം. രോഗവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തരുതെന്നും…

ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ ഭീകരവിരുദ്ധ ഉച്ചകോടി നടക്കുക ഇന്ത്യയിൽ

യുഎൻ രക്ഷാസമിതിയുടെ ഭീകരവിരുദ്ധ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഒക്ടോബറിൽ ഡൽഹിയിലും മുംബൈയിലുമായാണ് യോഗം ചേരുക. അമേരിക്കയും ചൈനയും ഉൾപ്പെടെ 15 രാജ്യങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കും. അന്താരാഷ്ട്ര തീവ്രവാദ വിരുദ്ധ നയം രൂപീകരിക്കുകയാണ് യോഗത്തിന്‍റെ ലക്ഷ്യം. ഉച്ചകോടി ഇന്ത്യയിൽ നടത്താനുള്ള തീരുമാനം…

കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ തുലിക മാനുവിന് വെള്ളി

കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ തുലിക മാനു വെള്ളി നേടി. വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തിൽ സ്കോട്ട്ലൻഡിന്‍റെ സാറാ അഡ്ലിങ്ടണോട് കീഴടങ്ങി ആണ് തുലിക രണ്ടാം സ്ഥാനത്തെത്തിയത്. മത്സരത്തിന്‍റെ തുടക്കത്തിൽ ലീഡ് ചെയ്തിരുന്ന ഇന്ത്യൻ താരത്തെ പരാജയപ്പെടുത്തിയാണ് സാറ അഡ്ലിങ്‌ടൺ അവസാന റൗണ്ടിൽ…

മഹാരാഷ്ട്രയിലെ ശിവസേനാ എംഎൽഎമാരുടെ അയോഗ്യത കേസ് ഇന്ന് സുപ്രിംകോടതിയിൽ

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഇരുവിഭാഗങ്ങളിലെയും ശിവസേന എംഎൽഎമാരുടെ അയോഗ്യത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണയുണ്ടെങ്കിലും ഷിൻഡെ വിഭാഗത്തിന് യഥാർത്ഥ ശിവസേനയാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന്…

മോദി സർക്കാർ ജീവശ്വാസം നൽകി; നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ

ശ്രീലങ്ക: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായം നൽകിയതിന് ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശ്രീലങ്കയ്ക്ക് ജീവൻ നൽകിയെന്നും റനിൽ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പാർലമെന്‍റ് സമ്മേളനത്തെ…

കോമൺ വെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ലവ്പ്രീതിനും ഗുർദീപിനും വെങ്കലം

കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ലവ്പ്രീത് സിങ് വെങ്കല മെഡൽ നേടി. പുരുഷൻമാരുടെ 109 കിലോഗ്രാം വിഭാഗത്തിലാണ് അദ്ദേഹം വിജയിച്ചത്. ആകെ 355 കിലോ ഭാരം ഉയർത്തി. സ്നാച്ചിൽ 163 കിലോഗ്രാം ഉയർത്തി ദേശീയ റെക്കോർഡ് സ്ഥാപിച്ചു. ക്ലീൻ ആൻഡ് ജെർക്കിൽ 192…

ഏകീകൃത കുർബാന നടപ്പാക്കാൻ സമ്മർദ്ദം; വൈദികർക്ക് ബിഷപ്പ് ആന്റണി കരിയിലിന്റെ കത്ത്

വൈദികർക്ക് തുറന്ന കത്തുമായി ബിഷപ്പ് ആന്‍റണി കരിയിൽ. എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാൻ സിനഡ് നിർബന്ധിച്ചുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. അതിരൂപതയുടെ കീഴിലുള്ള ചില രൂപതകളിൽ ഏകീകൃത കുർബാന നടപ്പാക്കിയെങ്കിലും ഐക്യമുണ്ടായില്ല. അതിരൂപതയിൽ കുർബാന പരിഷ്കാരം നടപ്പാക്കിയിരുന്നെങ്കിൽ വലിയ പ്രത്യാഘാതം…

യുഎപിഎ കേസിൽ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി

ലക്നൗ: യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് ആണ് തള്ളിയത്. മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ കഴിഞ്ഞ 22 മാസമായി ജയിലിലാണ്. 2020 ഒക്ടോബർ 5 ന് ഹത്രാസ് ബലാത്സംഗക്കേസ് റിപ്പോർട്ട്…