Category: National

ഇന്ധനവില കൂട്ടിയില്ല; എച്ച്.പി.സി.എല്ലിന്റെ നഷ്ടം 10,196 കോടി

ന്യൂഡൽഹി: ഇന്ധന വില വർദ്ധിപ്പിക്കാത്തതിനാൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് (എച്ച്പിസിഎൽ) റെക്കോർഡ് നഷ്ടം. 10,196.94 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഏപ്രിലിനും ജൂണിനുമിടയിൽ കമ്പനിക്ക് കനത്ത നഷ്ടമുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,795 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. സ്റ്റോക്ക്…

രാഹുലിന്റെ ഓഫിസിൽ മടങ്ങിയെത്തി ആ ഗാന്ധിചിത്രം

കല്‍പറ്റ: രാഹുല്‍ ഗാന്ധി എംപിയുടെ വയനാട് ഓഫിസില്‍ ഒടുവില്‍ ആ ഗാന്ധിചിത്രം തിരികെയെത്തി. ഓഫീസ് ജീവനക്കാർ മഹാത്മാഗാന്ധിയുടെ ഛായാചിത്രം പുനഃസ്ഥാപിച്ചത് അടുത്തിടെയാണ്. ജൂൺ 24ന് കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിനിടെ മഹാത്മാഗാന്ധിയുടെ ചിത്രം തകർത്തതായി കോണ്‍ഗ്രസ്…

ഗുജറാത്തിൽ മങ്കിപോക്സ് ബാധിച്ചതായി സംശയിക്കുന്ന ആദ്യ കേസ് റിപ്പോർട്ട് ചെയ്തു

ഗുജറാത്ത്‌ : ഗുജറാത്തിൽ മങ്കിപോക്സിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. കൂടുതൽ പരിശോധനയ്ക്ക് ഇയാളുടെ സ്രവ സാമ്പിളുകൾ അയച്ചതായി അധികൃതർ അറിയിച്ചു. ജാംനഗർ ജില്ലയിലെ നവ നഗ്ന ഗ്രാമത്തിൽ താമസിക്കുന്ന രോഗിയെ ഇപ്പോൾ നഗരത്തിലെ ജിജി ആശുപത്രിയിൽ സജ്ജമാക്കിയ പ്രത്യേക വാർഡിൽ…

കഴിഞ്ഞ 5 വർഷത്തിനിടെ 1.29 കോടി വോട്ടർമാർ ‘നോട്ട’ ഉപയോഗിച്ചു: എഡിആർ

ന്യൂഡൽഹി: 1.29 കോടി വോട്ടർമാരാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ‘നോട്ട’ ഉപയോഗിച്ചത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും നാഷണൽ ഇലക്ഷൻ വാച്ചും (ന്യൂ) ആണ് ഇക്കാര്യം അറിയിച്ചത്. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ ലഭിച്ച നോട്ട…

യു യു ലളിത്; സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്

ഡൽഹി : ജസ്റ്റിസ് യു.യു.ലളിത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ലളിതിനെ ചീഫ് ജസ്റ്റിസ് എൻ വി രമണ നാമനിർദ്ദേശം ചെയ്തു. ഇത് സംബന്ധിച്ച കത്ത് ചീഫ് ജസ്റ്റിസ് എൻ വി രമണ കേന്ദ്ര നിയമമന്ത്രി…

‘മാഡം പ്രസിഡന്റ്: എ ബയോഗ്രഫി ഓഫ് ദ്രൗപദി മുര്‍മു’

ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെ ജീവചരിത്രം ഈ വർഷം അവസാനത്തോടെ പുറത്തിറക്കുമെന്ന് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് അറിയിച്ചു. ‘മാഡം പ്രസിഡന്‍റ്: എ ബയോഗ്രഫി ഓഫ് ദ്രൗപദി മുർമു’ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം മുർമു…

മോദി സർക്കാരിന്റെ നിഷേധാത്മക നയത്തിനെതിരെ കോണ്‍ഗ്രസ്സിന്റെ പാർലമെന്ററി പാർട്ടി യോഗം

ന്യൂദല്‍ഹി: മോദി സർക്കാരിന്റെ നിഷേധാത്മക നയത്തിനെതിരെ പാർലമെന്‍റിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ ലോക്സഭ, രാജ്യസഭാ എം.പിമാരുടെ പാർലമെന്‍ററി പാർട്ടി യോഗം കോൺഗ്രസ്സ് വ്യാഴാഴ്ച ചേർന്നു. വ്യാഴാഴ്ച രാവിലെ 9.45ന് എല്ലാ രാജ്യസഭാ, ലോക്സഭാ എംപിമാരുടെയും യോഗം കോൺഗ്രസ്സ് പാർലമെന്‍ററി പാർട്ടി…

എയർ ഇന്ത്യയിൽ പൈലറ്റുമാർക്ക് 65 വയസ്സ് വരെ പറക്കാൻ അവസരം

മുംബൈ: പൈലറ്റുമാരുടെ സേവനം 65 വയസ്സുവരെ തുടരാമെന്ന് സ്വകാര്യവൽക്കരിക്കപ്പെട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യ പ്രഖ്യാപിച്ചു. ടാറ്റാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിലെ പൈലറ്റുമാരുടെ വിരമിക്കൽ പ്രായം നിലവിൽ 58 വയസ്സാണ്. പൈലറ്റുമാർക്ക് 65 വയസ്സുവരെ ജോലി ചെയ്യാൻ ഡയറക്ടറേറ്റ്…

മോദിയോട് ഭയമില്ല, അവര്‍ ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യട്ടെ: രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വിയോജിപ്പുള്ള ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധി ആരോപിച്ചു. വിയോജിപ്പുള്ള ശബ്ദങ്ങളെ ഉൻമൂലനം ചെയ്യാൻ സമ്മർദം ചെലുത്താനാണ് ഭരണകക്ഷി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ…

പാലസ് ഓണ്‍ വീല്‍സ് തിരിച്ചുവരുന്നു; ടിക്കറ്റ് വില 10 ലക്ഷം

രാജസ്ഥാന്‍: യാത്രയും ആഡംബരവും ട്രെയിനുകളും ഇഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷവാർത്ത. ഇന്ത്യയിലെ ഏറ്റവും ആഢംബര ടൂറിസ്റ്റ് ട്രെയിനായ പാലസ് ഓൺ വീൽസ് വീണ്ടും ട്രാക്കിൽ തിരിച്ചെത്തി. രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ ചെയർമാൻ ധർമേന്ദ്ര റാത്തോഡ് ഇക്കാര്യം സ്ഥിരീകരിച്ചു. യാത്രക്കാരുടെ ഏറ്റവും പ്രിയപ്പെട്ട…