Category: National

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പിറന്നാൾ ദിനത്തില്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിരണ്ട് വയസ് പൂർത്തിയാകും. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകള്‍ നേർന്നത്. പ്രിയപ്പെട്ട നരേന്ദ്രമോദിജി, ഉഷ്മളമായ ജന്മദിനാശംസകള്‍ നേരുന്നു. എന്നാണ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച മുകേഷ് അംബാനി 1.5 കോടി സംഭാവന നൽകി

തിരുപ്പതി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും വ്യവസായിയുമായ മുകേഷ് അംബാനി തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ചു. മുകേഷ് അംബാനിക്കൊപ്പം മകൻ ആനന്ദിന്‍റെ പ്രതിശ്രുത വധു രാധികയും ഉണ്ടായിരുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 1.5 കോടി രൂപ അദ്ദേഹം സംഭാവന നൽകി. വെങ്കിടേശ്വര ക്ഷേത്രത്തിൽ…

ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ഫെഡറല്‍ ബാങ്ക്

കൊച്ചി: ഈ വര്‍ഷത്തെ ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ഫെഡറല്‍ ബാങ്കിന് 63-ാം സ്ഥാനം. ഇന്ത്യയില്‍ നിന്ന് ഈ പട്ടികയില്‍ ഇടം ലഭിച്ച ഏക ബാങ്കും ഫെഡറല്‍ ബാങ്കാണ്. 10 ലക്ഷം ജീവനക്കാര്‍ക്കിടയില്‍ കമ്പനികളുടെ തൊഴില്‍ സംസ്കാരവും ജീവനക്കാരുടെ ക്ഷേമവും…

ട്രാന്‍സിറ്റ് അവകാശങ്ങള്‍; പാകിസ്താനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ പാകിസ്ഥാനെതിരെ പരോക്ഷമായ വിമർശനംനടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര സൗഹൃദ മേഖലകളിൽ പരസ്പരം പൂർണമായും സഹകരിക്കണമെന്ന് എസ്.സി.ഒ രാജ്യങ്ങളോട് മോദി അഭ്യർത്ഥിച്ചു. പ്രാദേശിക കണക്റ്റിവിറ്റി സാധ്യമാകണമെങ്കിൽ അംഗരാജ്യങ്ങൾ പരസ്പരം സമ്പൂര്‍ണ ട്രാന്‍സിറ്റ് അവകാശങ്ങള്‍…

മുസ്ലിം-ഹിന്ദു മതസ്ഥർ തമ്മിലുള്ള വിവാഹം തടഞ്ഞു; ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മൈസൂരു: ചിക്കമംഗളൂരുവിൽ മുസ്ലീം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം തടഞ്ഞതിന് 4 ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ. ചിക്കമംഗളൂരു സ്വദേശികളായ ഗുരു, പ്രസാദ്, പാര്‍ഥിഭന്‍, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. ലൗ ജിഹാദ് ആരോപിച്ചാണ് ഇവർ വിവാഹം മുടക്കിയത്. യുവതിയുടെ അമ്മ വിവാഹത്തിന്…

‘വനത്തിനുള്ളിലെ അനധികൃത ആരാധനലായങ്ങള്‍ പൊളിച്ചുനീക്കും’

ഡെറാഡൂണ്‍: വനങ്ങള്‍ക്കുള്ളില്‍ നിര്‍മിച്ചിരിക്കുന്ന അനധികൃത ആരാധനാലയങ്ങളും ശ്മശാനങ്ങളും നീക്കം ചെയ്യാൻ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇത്തരം നിര്‍മിതികള്‍ വനത്തിലെ ജീവികളുടെ സമാധാനപരമായ ജീവിതത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിനായി ഒരു എക്‌സിക്യൂഷന്‍ പ്ലാന്‍ തയാറാക്കുന്നുണ്ടെന്നും സര്‍വേ നടക്കുന്നുണ്ടെന്നും അധികാരികള്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസയറിയിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം തന്റെ 72-ാം ജൻമദിനം ആഘോഷിക്കുകയാണ്. രാജ്യത്തുടനീളം വിവിധ തരത്തിലുള്ള ആഘോഷങ്ങൾ ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷം…

കർശന ട്രാഫിക് നിയമങ്ങൾ; നടപടി കടുപ്പിച്ച് ഡൽഹി ട്രാഫിക്ക് പൊലീസ്

പിൻസീറ്റ് ബെൽറ്റുമായി ബന്ധപ്പെട്ട ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി ഡൽഹി പൊലീസ്. ദേശീയ തലസ്ഥാന മേഖലയിൽ ബുധനാഴ്ച ആരംഭിച്ച നടപടികളിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് നഗരത്തിലെ ട്രാഫിക് പോലീസ് ഇതുവരെ 57 നിയമ ലംഘകരിൽ നിന്ന് പിഴ ഈടാക്കി. പിൻസീറ്റ് ബെൽറ്റ്…

’56 ഇഞ്ച് മോദി ജി താലി’; വേറിട്ട ഭക്ഷണവും മത്സരവുമായി ഹോട്ടല്‍

ഡല്‍ഹി: പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് 56 വിഭവങ്ങളുള്ള പ്രത്യേക താലിയുമായി ഹോട്ടൽ ആർഡർ 2.0. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് ’56 ഇഞ്ച് മോദി ജി താലി’ എന്ന പേരിൽ 56 വിഭവങ്ങളുള്ള താലി ഒരുക്കും. ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ…

രാജ്യത്തെ ഏറ്റവും മികച്ച മൃഗശാലകളിൽ ‘മൈസൂർ സൂ’ മൂന്നാം സ്ഥാനത്ത്

മൈസൂരു: രാജ്യത്തെ ഏറ്റവും മികച്ച മൂന്നാമത്തെ മൃഗശാലയായി മൈസൂരു മൃഗശാല തിരഞ്ഞെടുക്കപ്പെട്ടു. സെൻട്രൽ സൂ അതോറിറ്റി പുറത്തിറക്കിയ മികച്ച മൃഗശാലകളുടെ പട്ടികയിൽ മൈസൂരു മൂന്നാം സ്ഥാനത്താണ്. മൈസൂരു നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള 157 ഏക്കർ വിസ്തൃതിയുള്ള മൃഗശാല മലയാളികൾ ഉൾപ്പെടെ ഓരോ വർഷവും…