Category: National

കർണാടക മുഖ്യമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

ബെംഗളൂരൂ: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ബൊമ്മൈയുടെ ഔദ്യോഗിക വസതിയിൽ നടന്ന യോഗത്തിൽ വിവിധ വികസന വിഷയങ്ങൾ ചർച്ച ചെയ്തുവെന്നാണ് വിവരം. എന്നാൽ സിൽവർ ലൈൻ മംഗളൂരുവിലേക്ക് നീട്ടുന്നത് ചർച്ചയായോ എന്ന് വ്യക്തമല്ല. സിൽവർ…

പെൺകുട്ടികളുടെ ഹോസ്റ്റലിലെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഒരു വിദ്യാർഥിനി അറസ്റ്റിൽ

ന്യൂ ഡൽഹി: ഹോസ്റ്റലിൽ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പഞ്ചാബിലെ ചണ്ഡീഗഡിൽ വിദ്യാർഥിനികളുടെ പ്രതിഷേധം. സംഭവത്തിൽ പോലീസ് കേസെടുത്തു. ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ മൊഹാലിയിലെ ചണ്ഡീഗഡ് സർവകലാശാല…

പശ്ചിമ ബംഗാളിലെ സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ ബോംബ് സ്ഫോടനം; വൻ അപകടം ഒഴിവായി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സ്കൂൾ കെട്ടിടത്തിൽ ബോംബ് സ്ഫോടനം. ടിറ്റാഗഡ് ഫ്രീ ഇന്ത്യാ ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്ച ക്ലാസുകൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. മൂന്ന് നില കെട്ടിടത്തിന്‍റെ ആദ്യ രണ്ട് നിലകളിലെ മുറികളിലായിരുന്നു വിദ്യാർത്ഥികളും അധ്യാപകരും.…

രാജസ്ഥാനിൽ 24കാരിക്ക് കന്യകാത്വ പരിശോധന നടത്തി 10 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭർത്താവ്

രാജസ്ഥാൻ: കാലം ഒരുപാട് പുരോഗമിച്ചുവെന്ന് നാം പറയുന്നു. എന്നിരുന്നാലും, സ്ത്രീകൾക്കെതിരായ അക്രമവും വിവേചനവും മാറിയിട്ടില്ലെന്നതാണ് വാസ്തവം. അത്തരമൊരു ഞെട്ടിപ്പിക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നിന്ന് വന്നത്. പുതുതായി വിവാഹം കഴിഞ്ഞ യുവതിയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കുകയും, നഷ്ടപരിഹാരമായി 10 ലക്ഷം…

രാഹുൽ പാർട്ടി പ്രസിഡന്റ് ആകണം; പ്രമേയം പാസ്സാക്കി രാജസ്ഥാൻ കോൺ​ഗ്രസ്

ഡൽഹി : രാഹുൽ ഗാന്ധി തന്നെ പാർട്ടി അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ കോൺഗ്രസ് ഐകകണ്ഠ്യേന പ്രമേയം പാസാക്കി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ നിർദ്ദേശപ്രകാരം ജയ്പൂരിൽ ചേർന്ന യോഗത്തിലാണ് പാർട്ടി പ്രമേയം പാസാക്കിയത്. അശോക് ഗെഹ്ലോട്ടാണ് നിലവിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്…

ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ച് മുകേഷ് അംബാനി

ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ഇളയ മകൻ അനന്ത് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചന്‍റും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അദ്ദേഹവും കുടുംബവും ക്ഷേത്രത്തിലെ സോപാനത്തിൽ (ശ്രീകോവിലിൽ) പ്രാർത്ഥിച്ചു. ക്ഷേത്ര ആനകളായ ചെന്താമരാക്ഷൻ, ബലരാമൻ…

അദാനിയുടെ നീക്കത്തില്‍ കുതിപ്പ് തുടര്‍ന്ന് റിയല്‍റ്റി കമ്പനി; ഒരു മാസത്തിനിടെ 85% നേട്ടം

മുംബൈ ആസ്ഥാനമായുള്ള റിയൽറ്റി കമ്പനിയായ ഡിബി റിയൽറ്റി അദാനിയുടെ നീക്കത്തിൽ കുതിപ്പ് തുടരുന്നു. അദാനി ഗ്രൂപ്പിന്‍റെ ലക്ഷ്വറി റെസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോപ്പർട്ടി വിഭാഗമായ അദാനി റിയൽറ്റി ലയനത്തിനായി ചർച്ചകൾ നടത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് ഡി.ബി റിയൽറ്റിയുടെ ഓഹരി വില കഴിഞ്ഞ കുറച്ച്…

ദേശീയ ലോജിസ്റ്റിക്സ് നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്ര​കാ​ശ​നം ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: ക​ട​ത്ത് ചെ​ല​വ് കുറക്കുന്നത് ഉൾപ്പടെ ലക്ഷ്യമിട്ടുള്ള ദേശീയ ലോജിസ്റ്റിക്സ് നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്ര​കാ​ശ​നം ചെ​യ്തു. സമയവും പണവും ലാ​ഭി​ച്ചു​ള്ള ചരക്ക് സേ​വ​ന​ങ്ങ​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരക്ക് മേഖലയെ ശക്തിപ്പെടുത്താൻ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.…

രാജ്യത്തിന് ചീറ്റകളെ മാത്രം പോരെന്ന് രാഹുൽ ഗാന്ധി

ആലപ്പുഴ: രാജ്യത്തിന് ചീറ്റകളെ മാത്രം പോരെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. ഇതൊന്നും കാണാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീറ്റയ്ക്കൊപ്പം ഫോട്ടോ എടുക്കുന്നത്. ചീറ്റകളെ കൊണ്ടുവന്നതിൽ സന്തോഷമുണ്ടെന്നും എന്നാൽ ചീറ്റയ്ക്കൊപ്പം രാജ്യത്തിന്‍റെ പ്രശ്നങ്ങളും…

മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തൃശൂർ: സംസ്ഥാന സർക്കാരുമായി തർക്കം തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. ആർഎസ്എസ് ജില്ലാ കാര്യവാഹക് ടി വി മണികണ്ഠന്‍റെ തൃശൂർ അവിണിശ്ശേരിയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ശനിയാഴ്ച രാത്രി 8.07ന് എത്തിയ ഗവർണർ…