Category: National

അഭ്യൂഹങ്ങള്‍ക്കിടെ തരൂര്‍-സോണിയ കൂടിക്കാഴ്ച, അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരവും ചർച്ചയിൽ

ദില്ലി: കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ എംപി ശശി തരൂർ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ജൻപഥിലെ സോണിയാ ഗാന്ധിയുടെ വസതിയിൽ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതയും ചർച്ചയായതായാണ് സൂചന. അശോക് ഗെഹ്ലോട്ട്…

200 ഓളം എഞ്ചിനീയർമാരെ പിരിച്ചുവിടാനൊരുങ്ങി ഒല

ഇന്ത്യൻ റൈഡ്-ഹെയ്‌ലിംഗ് കമ്പനിയായ ഒല എഞ്ചിനീയറിംഗ് തൊഴിലാളികളിൽ നിന്ന് 200 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. ഏകദേശം രണ്ടായിരത്തോളം വരുന്ന എഞ്ചിനീയറിംഗ് തൊഴിലാളികളിൽ നിന്ന് 10 ശതമാനം ജീവനക്കാരെയാണ് ഒല പിരിച്ചു വിടുന്നത്.  ജീവനക്കാരുടെ പുനർനിർമ്മാണമാണ് കമ്പനി ലക്ഷ്യം വെക്കുന്നതെന്നാണ് റിപ്പോർട്ട്.…

സ്വയം വിരമിക്കല്‍; അപേക്ഷ വൈകിപ്പിച്ചാൽ നഷ്ടപരിഹാരം ഈടാക്കും

കൊച്ചി: സംസ്ഥാന സർക്കാർ ജീവനക്കാരുടെ സ്വമേധയാ വിരമിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ധനവകുപ്പ് പുറത്തിറക്കി. അപേക്ഷകളിൽ ഉന്നത ഉദ്യോഗസ്ഥർ വേഗത്തിൽ തീരുമാനമെടുക്കണമെന്നാണ് നിർദേശം. യഥാസമയം തീരുമാനമെടുക്കാതെ സർക്കാരിന് ബാധ്യത വന്നാൽ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കാനും നിർദേശമുണ്ട്. സ്വയം വിരമിക്കലിനുള്ള അപേക്ഷയുടെ മാതൃകയും ധനവകുപ്പ്…

മദ്രസകള്‍ വെടിമരുന്ന് കൊണ്ട് തകര്‍ക്കണം: യതി നരസിംഹാനന്ദയ്‌ക്കെതിരെ കേസ്

ന്യൂഡല്‍ഹി: മദ്രസകളും അലിഗഢ് മുസ്ലിം സർവകലാശാലയും വെടിമരുന്ന് ഉപയോഗിച്ച് പൊളിച്ചുനീക്കണമെന്ന യതി നരസിംഹാനന്ദയുടെ പരാമർശത്തിനെതിരെ കേസെടുത്തു. ഹിന്ദുമഹാസഭ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് നരസിംഹാനന്ദ വിദ്വേഷ പരാമര്‍ശം നടത്തിയത്. ഞായറാഴ്ച അലിഗഡിലാണ് പരിപാടി നടന്നത്. അംഗീകാരമില്ലാത്ത മദ്രസകൾക്കെതിരെ നടപടിയെടുക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു…

സ്റ്റിമാച്ച് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി തുടരും

കൊൽക്കത്ത: ക്രൊയേഷ്യക്കാരൻ ഇഗോർ സ്റ്റിമാച്ച് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്‍റെ പരിശീലകനായി തുടരും. അടുത്ത വർഷം ജൂൺ 16 മുതൽ ജൂലൈ 16 വരെ നടക്കാനിരിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് വരെ സ്റ്റിമാച്ചിന്‍റെ കാലാവധി നീട്ടാൻ ഐ.എം വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന…

ബിജെപിയിലെ പ്രശ്നങ്ങൾ പരിശോധിക്കാന്‍ ജെപി നദ്ദ കേരളത്തിലെത്തുന്നു

ഡൽഹി: സംസ്ഥാന ബിജെപിയിലെ സംഘടനാ പ്രശ്നങ്ങൾ പരിശോധിക്കാൻ ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ കേരളത്തിലെത്തുന്നു. നേതൃത്വത്തിന്‍റെ പ്രവർത്തനങ്ങളില്‍ പ്രധാനമന്ത്രി ഉൾപ്പെടെ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നദ്ദയുടെ കേരള സന്ദർശനം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമ്പൂർണ അഴിച്ചുപണി നടന്നേക്കുമെന്ന സൂചന ശക്തമാണ്. 25,…

ഭാരത് ജോഡോ യാത്ര; കർണാടക കോൺഗ്രസിൽ ഭിന്നത

ബെം​ഗളൂരു: ഭാരത് ജോഡോ യാത്രയെച്ചൊല്ലി കർണാടക കോൺഗ്രസിൽ ഭിന്നത. സിദ്ധരാമയ്യ പക്ഷവും ഡി.കെ ശിവകുമാർ പക്ഷവും തമ്മിലുള്ള തർക്കം പരസ്യമായിരിക്കുകയാണ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന്ന യോഗത്തിലാണ് സിദ്ധരാമയ്യ പക്ഷവും ഡി.കെ ശിവകുമാർ പക്ഷവും തമ്മിലുള്ള തർക്കം വീണ്ടും പുറത്തുവന്നത്.…

സമ്മാനദാന ചടങ്ങിനിടെ സുനില്‍ ഛേത്രിയെ തള്ളിമാറ്റി ബംഗാള്‍ ഗവർണർ; വിവാദമാകുന്നു

കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ സമ്മാനദാന ചടങ്ങിനിടെ ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ബംഗാൾ ഗവർണർ അപമാനിച്ചതായി പരാതി. ട്രോഫി നൽകിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയ്ക്ക് ഗവർണർ ലാ ഗണേശന്‍ ഛേത്രിയെ കൈകൊണ്ട് തള്ളുന്ന വി‍ഡിയോയാണ് പുറത്തുവന്നത്.…

ഇന്ത്യൻ നിർമിത ഫോണുകൾക്ക് ഡിമാന്‍ഡ് ഏറുന്നു; വില്‍പ്പനയില്‍ വന്‍ മുന്നേറ്റം

ന്യൂഡല്‍ഹി: ഇന്ത്യൻ നിർമ്മിത ഫോണുകളുടെ ഡിമാൻഡ് വർദ്ധിച്ചതായി റിപ്പോർട്ട്. 2022 ന്റെ രണ്ടാം പാദത്തിൽ 4.4 കോടിയിലധികം ഇന്ത്യൻ നിർമ്മിത ഫോണുകൾ വിറ്റഴിഞ്ഞു. മേഡ് ഇൻ ഇന്ത്യ സ്മാർട്ട്ഫോൺ വിൽപ്പനയിൽ വലിയ കുതിച്ചുചാട്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പോയാണ് ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്.…

25 വർഷത്തിന് ശേഷം കൊലക്കേസ് പ്രതിയെ കുടുക്കി ഡൽഹി പൊലീസ്

ന്യൂഡല്‍ഹി: ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം കൊലപാതക കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. രണ്ട് പതിറ്റാണ്ടിലേറെയായി പൊടിപിടിച്ച് കിടന്നിരുന്ന കേസ് ഫയലിൽ 2021 ഓഗസ്റ്റിലാണ് അന്വേഷണം പുനരാരംഭിച്ചത്. അന്വേഷണം വഴിമുട്ടിയ പഴയ കേസുകൾ അന്വേഷിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച ഡൽഹി…