Category: National

തമിഴ് നടി ദീപയെ ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: പ്രശസ്ത തമിഴ് നടി ദീപയെ (പോളിൻ ജെസീക്ക- 29) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശ് സ്വദേശിയായ പോളിനെ ഞായറാഴ്ചയാണ് ചെന്നൈ വിരുഗമ്പാക്കത്തെ മല്ലിക അവന്യൂവിലെ വാടക ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദീപ എന്നറിയപ്പെടുന്ന പോളിൻ ജെസീക്ക അടുത്തിടെ…

പ്രതിശ്രുത വധുവിന്റെ നഗ്നചിത്രം പങ്കുവച്ചു;യുവതിയും കൂട്ടുകാരും ഡോക്ടറെ അടിച്ചുകൊന്നു

ബെംഗളൂരു: പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്ക് കൈമാറുകയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്ത ഡോക്ടറെ യുവതിയും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ബിടിഎം ലേഔട്ടിൽ താമസിക്കുന്ന ചെന്നൈ സ്വദേശിയായ ഡോക്ടർ വികാഷ് രാജൻ (27) ആണ് മരിച്ചത്. പ്രതിശ്രുത വധുവും മൂന്ന് സുഹൃത്തുക്കളും…

ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം നാളെ മുതൽ

കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ എറണാകുളത്ത് പര്യടനം ആരംഭിക്കും. പദയാത്ര 22-ന് ഉച്ചയോടെ തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കും. ആലപ്പുഴ ജില്ലാ അതിർത്തിയായ അരൂരിൽ എത്തുന്ന പദയാത്രികരെ ഇന്ന് വൈകിട്ട് ഏഴിന് ജില്ലയിലെ മുതിർന്ന…

പെണ്‍കുട്ടികളുടെ നഗ്ന വീഡിയോ പ്രചരിപ്പിച്ച കേസ്; വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി ചെയ്യിച്ചത്

ചണ്ഡീഗഡ്: സര്‍വകലാശാല ഹോസ്റ്റലിലെ പെൺകുട്ടികളുടെ നഗ്ന വീഡിയോകൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിൽ വഴിത്തിരിവ്. കേസിൽ അറസ്റ്റിലായ പെൺകുട്ടിക്കൊപ്പം അറസ്റ്റിലായ പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് മറ്റ് പെൺകുട്ടികളുടെ ദൃശ്യങ്ങൾ ചിത്രീകരിപ്പിച്ചതെന്നാണ് വിവരം. മറ്റ് പെണ്‍കുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയില്ലെങ്കിൽ തങ്ങളുടെ പക്കലുള്ള സ്വകാര്യ ദൃശ്യങ്ങൾ…

ബജ്‌രംഗിന് ചരിത്ര നേട്ടം; ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ നാല് മെഡലുകൾ

ബൽഗ്രേഡ്: ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ നാല് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ബജ്‌രംഗ് പുനിയ. 65 കിലോഗ്രാം വിഭാഗത്തിൽ പോർട്ടോ റിക്കോയുടെ സെബാസ്റ്റ്യൻ സി. റിവേറയെ പരാജയപ്പെടുത്തി വെങ്കലം നേടിയാണ് ബജ്‌രംഗ് ഈ നേട്ടം കൈവരിച്ചത്. 2013, 2019 ലോക…

കാനഡയില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

ടൊറണ്ടോ: കാനഡയിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ്പിലുണ്ടായ വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. പഞ്ചാബ് സ്വദേശി സത്‍വീന്ദര്‍ സിംഗ് (28) ആണ് മരിച്ചത്. വെടിവെപ്പിനെ തുടർന്ന് ഹാമില്‍ട്ടണ്‍ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം മൂന്നായി.…

സിദ്ദീഖ് കാപ്പന് ജാമ്യം നില്‍ക്കാന്‍ സന്നദ്ധതയറിയിച്ച് ലഖ്നൗ സർവകലാശാല മുന്‍ വി.സി

ന്യൂഡല്‍ഹി: ഹത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം നിൽക്കാൻ തയ്യാറായി ലഖ്നൗ സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫസർ രൂപ് രേഖ വർമ്മ. രണ്ട് വർഷം മുമ്പാണ് കാപ്പനെ…

ഇസ്രത്ത് ജഹാൻ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ

ന്യൂ ഡൽഹി: ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച സംഘത്തിലെ അംഗമായിരുന്ന സതീഷ് വർമയെ സർവീസിൽ നിന്ന് പിരിച്ചുവിട്ട കേന്ദ്ര സർക്കാർ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് സ്റ്റേ. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങിയ…

ഹിജാബ് ധരിക്കുന്നത് മതപരമെങ്കില്‍ കോടതിക്കും തടയാനാകില്ലെന്ന് ദുഷ്യന്ത് ദവെ

ന്യൂഡല്‍ഹി: ഹിജാബ് ധരിക്കുന്നത് തന്‍റെ മതത്തിന് നല്ലതാണെന്ന് ഒരു മുസ്ലീം സ്ത്രീ കരുതുന്നുവെങ്കിൽ, കോടതികൾക്കോ അധികാരസ്ഥാപനങ്ങള്‍ക്കോ അതിനെ എതിർക്കാൻ കഴിയില്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ സുപ്രീംകോടതിയില്‍ പറഞ്ഞു. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാന്‍ഷു ധുലിയ എന്നിവരടങ്ങിയ…

ശുചിമുറി ദൃശ്യങ്ങൾ പകർത്തി അയച്ച കേസിൽ മൂന്നുപേരെ കസ്റ്റഡിയിൽ വിട്ടു

ന്യൂഡല്‍ഹി: ചണ്ഡീഗഡ് സർവകലാശാല ഹോസ്റ്റലിലെ ടോയ്ലറ്റ് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ മൂന്ന് പേരെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയതിനാലാണ് ദൃശ്യങ്ങൾ അയച്ചതെന്ന് അറസ്റ്റിലായ പെൺകുട്ടിയുടെ അഭിഭാഷകൻ പറഞ്ഞു. സർവകലാശാല അധികൃതരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ…