Category: National

അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് രാഹുലിനോട് ഒരിക്കല്‍ കൂടി ആവശ്യപ്പെടുമെന്ന് ഗെഹ്ലോട്ട്

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനാകാൻ തയ്യാറാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പാർട്ടി അധ്യക്ഷനാകാൻ ആവശ്യപ്പെട്ടാൽ എതിർക്കില്ല. എന്നാൽ പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ ഒരിക്കൽ കൂടി രാഹുലിനോട് ആവശ്യപ്പെടും. രാഹുൽ അധ്യക്ഷനെന്ന നിലയിൽ ജോഡോ യാത്രയ്ക്ക് നേതൃത്വം നൽകിയാൽ ഫലം മറ്റൊന്നായിരിക്കുമെന്നും…

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂർ എഐസിസി ആസ്ഥാനത്ത്

ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മറ്റന്നാള്‍ ഇറങ്ങാനിരിക്കെ ശശി തരൂർ എഐസിസി ആസ്ഥാനത്ത്. വോട്ടർപട്ടിക പരിശോധിക്കാനാണ് എത്തിയതെന്നാണ് വിവരം. അതേസമയം രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാകാനില്ലെങ്കിൽ സോണിയാ ഗാന്ധി തുടരണമെന്ന് തരൂർ നിർദേശിച്ചു. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും ഇല്ലെങ്കിൽ…

സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇനി ലൈവിൽ കാണാം; ചൊവ്വാഴ്ച മുതല്‍ ലൈവ് സ്ട്രീം ചെയ്യും

ന്യൂഡല്‍ഹി: സുപ്രീംകോടതി ഭരണഘടന ബെഞ്ചിലെ നടപടികൾ ഇനി ഓൺലൈനിലൂടെ തത്സമയം കാണിക്കും. ഇന്നലെ വൈകിട്ട് ചീഫ് ജസ്റ്റിസ് വിളിച്ച് ചേർത്ത ജഡ്ജിമാരുടെ യോഗമാണ് ലൈവ് സ്ട്രീമിംഗിന് അനുവാദം നല്‍കിയത്. ചൊവ്വാഴ്ച ലൈവ് സ്ട്രീമിംഗ് തുടങ്ങാനാണ് ധാരണ. ഡൽഹിയിലെ അധികാര തർക്കം പരിഗണിക്കുന്ന…

രാജ്യത്ത് 24 മണിക്കൂറിനിടെ 4510 പുതിയ കോവിഡ് കേസുകൾ

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4510 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.33 ശതമാനമാണ്. ഇതോടെ രാജ്യത്തെ സജീവ കേസുകൾ 46216 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5640 കോവിഡ് രോഗികൾ രോഗമുക്തി നേടി,…

ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും

ആലുവ: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും. നെടുമ്പാശ്ശേരി അത്താണിയില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ വീടിന് സമീപം കോട്ടായി ജംഗ്ഷനിൽ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. സംഭവം വിവാദമായതോടെ സവര്‍ക്കറുടെ ചിത്രം മറച്ച് ഗാന്ധിയുടെ ചിത്രം…

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നഷ്ടത്തില്‍; 7 വര്‍ഷത്തിനിടെ ആദ്യം

ഡൽഹി: ഏഴ് വർഷത്തിനിടയിലെ ആദ്യ നഷ്ട്ടം റിപ്പോർട്ട് ചെയ്ത് എയർ ഇന്ത്യ എക്‌സ്പ്രസ്. 2021-22 സാമ്പത്തിക വർഷത്തിൽ കമ്പനി 72.33 കോടി രൂപയുടെ നഷ്ട്ടം രേഖപ്പെടുത്തി. കോവിഡ് ലോക്ക്ഡൗണുകൾ കാരണം സര്‍വീസുകള്‍ കുറഞ്ഞതാണ് കമ്പനിക്ക് തിരിച്ചടിയായത്. ഈ കാലയളവിൽ എയർ ഇന്ത്യ…

കർണാടക മുഖ്യമന്ത്രിക്കെതിരെ പോസ്റ്ററുമായി കോൺഗ്രസ്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ ‘പേസിഎം’ പോസ്റ്റർ പ്രചാരണവുമായി കോൺഗ്രസ്. ക്യൂ.ആർ കോഡ് ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിന്, ’40 percent Sarkara’ എന്ന വെബ്സൈറ്റിലേക്കാണ് പോകുക. കർണാടകയിലെ ബിജെപി…

ഐ.എസുമായി ബന്ധം; ശിവമോഗയില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു

ബാംഗ്ലൂർ: ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്ന് പേരെ കർണാടകയിലെ ശിവമോഗയിൽ അറസ്റ്റ് ചെയ്തു. മംഗളൂരു സ്വദേശി മുനീർ അഹമ്മദ് (22), ശിവമോഗ സ്വദേശി സയ്യിദ് യാസിൻ (21), തീർത്ഥഹള്ളി സ്വദേശി ഷാരിഖ് (24) എന്നിവരാണ് അറസ്റ്റിലായത്. സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന…

വ്യാജ മദ്യവില്‍പ്പന പോലീസിനെ അറിയിച്ച കൗണ്‍സിലറെ മദ്യവില്‍പ്പനക്കാരി വെട്ടിക്കൊന്നു

ചെന്നൈ: കരിഞ്ചന്തയിലെ മദ്യവിൽപ്പനയ്ക്കെതിരെ പ്രതികരിച്ച കൗണ്‍സിലറെ മദ്യവിൽപ്പനക്കാരി വെട്ടിക്കൊലപ്പെടുത്തി. ശ്രീപെരുമ്പത്തൂരിന് സമീപം പടപ്പൈ മധുവീരപ്പാട്ട് പഞ്ചായത്ത് കൗണ്‍സിലർ സതീഷ് (31) ആണ് മരിച്ചത്. സതീഷിനെ കൊലപ്പെടുത്തിയ എസ്തർ ലോകേശ്വരി (37) ഒളിവിലാണ്. മധുവീരപ്പാട്ട് പ്രദേശത്ത് എസ്തറിന്‍റെ അനധികൃത മദ്യവിൽപ്പനയെ കുറിച്ച് സതീഷ്…

മുഖ്യമന്ത്രി സ്ഥാനവും അധ്യക്ഷ പദവിയും വഹിക്കാന്‍ ഗെഹ്‌ലോട്ടിന് അനുമതി നല്‍കില്ലെന്ന് സൂചന

ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനവും പാർട്ടി അധ്യക്ഷ സ്ഥാനവും ഒരേസമയം ഏറ്റെടുക്കാൻ അശോക് ഗെഹ്ലോട്ടിന് അനുമതി നിഷേധിച്ചതായി റിപ്പോർട്ട്. ഇതിന് പകരം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുമെന്നും ഹൈക്കമാൻഡ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗെഹ്ലോട്ട് എംഎൽഎമാരുടെ യോഗം അദ്ദേഹത്തിന്‍റെ വസതിയിൽ നടത്തിയിരുന്നു. പ്രസിഡന്‍റ് സ്ഥാനം…