Category: National

ഇരട്ട ജോലി ചെയ്ത ജീവനക്കാരെ പുറത്താക്കി വിപ്രോ

ഇരട്ട തൊഴിൽ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഇത് തുടർന്ന ജീവനക്കാരെ പിരിച്ചുവിട്ടതായി വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി അറിയിച്ചു. തങ്ങളുടെ എതിരാളികളായിട്ടുള്ള കമ്പനികളിൽ ഒരേസമയം ജോലി ചെയ്യുന്നെന്ന് കണ്ടെത്തിയ 300 ജീവനക്കാരെയാണ് വിപ്രോ പുറത്താക്കിയത്. ഒരേ സമയം രണ്ട് കമ്പനികളിൽ ജോലി…

രാജസ്ഥാൻ നിയമസഭയിലേക്ക് ബിജെപി എംഎൽഎ കൊണ്ടുവന്ന പശു ഓടിപ്പോയി

ജയ്പുർ: കന്നുകാലികൾക്കിടയിലെ ത്വക്ക് രോഗത്തെക്കുറിച്ച് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ബിജെപി എംഎൽഎ പശുവുമായി രാജസ്ഥാൻ നിയമസഭയിലെത്തി. എന്നാൽ, എം.എൽ.എ നിയമസഭാ വളപ്പിൽ എത്തുന്നതിന് മുമ്പ് പശു ‘ഓടിപ്പോയി’. സുരേഷ് സിംഗ് റാവത്താണ് തിങ്കളാഴ്ച പശുവുമായി എത്തിയത്. നിയമസഭാ ഗേറ്റിന് പുറത്ത് റാവത്ത്…

വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ചാനൽ ചർച്ചകൾ വേദിയൊരുക്കുന്നു:വിമർശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങൾക്ക് ചാനലുകൾ വേദിയൊരുക്കുന്നുവെന്ന് സുപ്രീം കോടതി. ചാനൽ ചർച്ചകളിൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അവതാരകരാണെന്നും കോടതി പറഞ്ഞു. എന്നാൽ പല അവതാരകരും ഇതിന് തയ്യാറല്ല. അവതാരകർക്ക് രാഷ്ട്രീയം ഉണ്ടാകാം. ചാനലുകൾക്ക് വ്യവസായ താൽപ്പര്യങ്ങളും ഉണ്ടാകും. എന്നാൽ വിദ്വേഷ…

കൊവിഡാനന്തര കെടുകാര്യസ്ഥതയില്‍ നിന്ന് കരകയറാന്‍ സെന്‍സെസ് അനിവാര്യം:സീതാറാം യെച്ചൂരി

ന്യൂഡൽഹി: ജനസംഖ്യാ കണക്കെടുപ്പും ജാതി സെൻസസും ഉടൻ നടത്തണമെന്ന ആവശ്യവുമായി സിപിഐ(എം). കൊവിഡിന് ശേഷം ശാസ്ത്രീയ നയങ്ങൾ രൂപീകരിക്കാൻ സെൻസസ് അനിവാര്യമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. “2021 ലെ ജനസംഖ്യാ കണക്കെടുപ്പും ജാതി സെൻസസും ഉടൻ…

പ്രതിദിന സമ്പാദ്യം 1,612 കോടി; അദാനിയുടെ ആസ്തിയിൽ ഇരട്ടിയിലധികം വർധന

പ്രതിദിനം 1,612 കോടി നേടിയാണ് അദാനി ആമസോണിന്‍റെ ജെഫ് ബെസോസിനെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ കോടീശ്വരൻ ആയി മാറിയത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സമ്പത്ത് ഇരട്ടിയിലധികമായാണ് വർധിച്ചത്. ബുധനാഴ്ച പുറത്തിറക്കിയ 2022 ഹൂറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.…

ഹിജാബ് ഇല്ലെങ്കിൽ ഇസ്ലാമിക വിശ്വാസം മാറുമെന്ന് പറയാനാവില്ല: കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ശിരോവസ്ത്രം ധരിക്കുന്നത് മതപരമായ ആചാരമല്ലാത്തതിനാൽ ഹിജാബ് നിരോധിക്കുന്നത് ഇസ്ലാമിലോ വിശ്വാസത്തിലോ മാറ്റം വരുത്തുന്നതിന് തുല്യമല്ലെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. “ഹിജാബ് ധരിക്കാതിരിക്കുന്നത് മതത്തെ മാറ്റുന്നില്ല എന്നതാണ് വസ്തുത. ഹിജാബ് ഇല്ലെങ്കിൽ ഇസ്ലാമിക വിശ്വാസം മാറുമെന്ന് പറയാനാവില്ല. ഹിജാബ്…

പി എം കെയേഴ്‌സ്‌ ഫണ്ടിന്‍റെ പുതിയ ട്രസ്റ്റികളില്‍ രത്തന്‍ ടാറ്റയും

ന്യൂഡല്‍ഹി: ടാറ്റാ സൺസ് ചെയർമാൻ രത്തൻ ടാറ്റയെ പിഎം കെയേഴ്സ് ഫണ്ടിന്‍റെ ട്രസ്റ്റികളിൽ ഒരാളായി നാമനിർദ്ദേശം ചെയ്തു. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി തോമസ്, മുൻ ഡെപ്യൂട്ടി സ്പീക്കർ കരിയ മുണ്ട എന്നിവരാണ് മറ്റ് നോമിനികൾ. പിഎം കെയേഴ്സ്…

പൊതു കെവൈസി സംവിധാനം പരിഗണനയിലെന്ന് നിർമ്മല സീതാരാമന്‍

സാമ്പത്തിക ഇടപാടുകൾക്കായി ഒരു പൊതു കെവൈസി സംവിധാനം സ്ഥാപിക്കുന്ന കാര്യം ഇന്ത്യാ ഗവൺമെന്‍റ് പരിഗണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. എഫ്‌ഐസിസിഐ ലീഡ്സ് 2022 കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ, ഇടപാടുകൾ ആരംഭിക്കുന്നതിന് ഓരോ സ്ഥാപനത്തിലും…

പഞ്ചാബില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

ന്യൂഡല്‍ഹി: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ ആത്മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ചേർത്തല പള്ളിപ്പുറം സ്വദേശി അഖിൻ എസ്. ദിലീപ് (21) എഴുതിയ കുറിപ്പ് ഹോസ്റ്റൽ മുറിയിൽ നിന്നാണ് കണ്ടെടുത്തത്. അഖിൻ നേരത്തെ പഠിച്ച കോഴിക്കോട് എൻ.ഐ.ടിയിലെ അധ്യാപകനെക്കുറിച്ചാണ്…

ഹരിയാനയിലെ ദേശീയപാതയിലെ പാലത്തിൽ നിന്ന് മോഷ്ടിച്ചത് 4500ലധികം നട്ടും ബോള്‍ട്ടും

യമുനാനഗര്‍: ഹരിയാനയിൽ ദേശീയ പാതയിലെ പാലത്തിൽ നിന്ന് 4,500 ലധികം ഇരുമ്പ് നട്ടുകളും ബോൾട്ടുകളും കാണാതായി. ദേശീയപാത 344-ൽ കരേര കുർദ് ഗ്രാമത്തിനടുത്തുള്ള യമുനാ കനാലിന് കുറുകെയുള്ള പാലത്തിൽ നിന്നാണ് നട്ടുകളും ബോൾട്ടുകളും കാണാതായത്. സംഭവം മോഷണമാണെന്നാണ് പൊലീസ് പറയുന്നത്. നിർമ്മാണ…