Category: National

ലീവെടുത്ത് ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു; അധ്യാപകന് സസ്‌പെന്‍ഷന്‍

ഭോപാല്‍: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത അധ്യാപകനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനി ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകനായ രാജേഷ് കനോജയെയാണ് സസ്പെൻഡ് ചെയ്തത്. നവംബർ 25ന് സസ്പെൻഡ് ചെയ്തെങ്കിലും സസ്പെൻഷൻ ഉത്തരവ് സോഷ്യൽ…

രാഹുൽ ഗാന്ധിക്ക് പിന്നാലെ ‘ഭാരത് യാത്ര’യ്ക്ക് ഒരുങ്ങി നിതീഷ് കുമാർ

പട്ന: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഭാരത് യാത്രയ്ക്ക് തയ്യാറെടുക്കുന്നു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ലക്ഷ്യമിട്ടാണ് നിതീഷിന്‍റെ യാത്ര. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കുകയാണ്…

ചരിത്രത്തിലാദ്യം; 341 വനിതാ നാവികരെ റിക്രൂട്ട് ചെയ്യാൻ നേവി

ന്യൂഡൽഹി: അഗ്നിവീർ പദ്ധതിയിലൂടെ 341 വനിതാ നാവികരെ റിക്രൂട്ട് ചെയ്യാൻ നാവികസേന. നാവികസേനാ മേധാവി ആർ ഹരികുമാർ ആണ് ഇക്കാര്യം അറിയിച്ചത്. അഗ്നിവീർ പദ്ധതിയുടെ ഭാഗമായി 3,000 അഗ്നിവീറുകളെ നിയമിക്കും. ഇതിൽ 341 പേർ സ്ത്രീകളാണ്. ആകെ 10 ലക്ഷം അപേക്ഷകരാണ്…

ഹിന്ദുക്കള്‍ മക്കളെ നേരത്തെ വിവാഹം കഴിപ്പിക്കണം; വിവാദ പരാമർശം നടത്തി അസം നേതാവ് 

കരിംഗഞ്ച് (അസം): ജനസംഖ്യ വര്‍ധിപ്പിക്കുന്ന കാര്യത്തിൽ ഹിന്ദുക്കൾ മുസ്ലീങ്ങളുടെ രീതി പിന്തുടരണമെന്ന് അസമിലെ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐഡിയുഎഫ്) നേതാവ് ബദറുദ്ദീൻ അജ്മൽ. ചെറുപ്രായത്തിൽ തന്നെ ഹിന്ദുക്കൾ തങ്ങളുടെ കുട്ടികളെ വിവാഹം കഴിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശ്രദ്ധ വാൽക്കർ…

ഡല്‍ഹി കലാപ കേസ്; ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി കോടതി

ന്യൂഡല്‍ഹി: 2020 ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കല്ലേറ് കേസിൽ മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ്, ഖാലിദ് സെയ്ഫി എന്നിവരെ ഡൽഹി കോടതി കുറ്റവിമുക്തരാക്കി. ഡൽഹിയിലെ കർകർദൂമ കോടതിയാണ് ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. പൗരത്വ ഭേദഗതിയെച്ചൊല്ലി 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ…

ബംഗാൾ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ സ്ഫോടനം; 2 മരണം

കൊല്‍ക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവിന്‍റെ വസതിയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പാർട്ടി ബൂത്ത് പ്രസിഡന്‍റ് രാജ്കുമാർ മന്നയുടെ വീട്ടിലാണ് സ്ഫോടനം നടന്നത്. രണ്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഭുപാട്ടിനഗറിലാണ് സ്ഫോടനം…

ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം ഉയർന്നു; നേടിയത് 43,324 കോടി

കൊവിഡ് നിയന്ത്രണങ്ങൾ ഒഴിഞ്ഞ് യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ ഇന്ത്യൻ റെയിൽവേയുടെ വരുമാനം കുത്തനെ ഉയർന്നു. പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനം നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ എട്ട് മാസങ്ങളിൽ 76 ശതമാനം ഉയർന്ന് 43,324 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ…

ഫോൺ പാടില്ല; തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ മദ്രാസ് ഹൈക്കോടതി മൊബൈൽ ഫോൺ നിരോധിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള നീക്കം ആരാധനാലയങ്ങളുടെ പരിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കാനാണെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്…

ഓപ്പറേഷൻ താമര; തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിൽ വീണ്ടും തെലങ്കാന പൊലീസ്

തിരുവനന്തപുരം: ഓപ്പറേഷൻ താമര കേസുമായി ബന്ധപ്പെട്ട് തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിൽ വീണ്ടും തെലങ്കാന പൊലീസ്. തുഷാർ വെള്ളാപ്പള്ളിക്ക് പൊലീസ് നോട്ടീസ് കൈമാറി. ഇത് രണ്ടാം തവണയാണ് തുഷാർ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട് തെലങ്കാന പൊലീസ് സന്ദർശിക്കുന്നത്. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തുഷാർ വെള്ളാപ്പള്ളിയോട്…

സുന്ദര്‍ പിച്ചൈ പദ്മഭൂഷണ്‍ ഏറ്റുവാങ്ങി; പുരസ്ക്കാരം കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വിഭാഗത്തിൽ

വാഷിങ്ടണ്‍: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പത്മഭൂഷൺ ഏറ്റുവാങ്ങി. യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവിൽ നിന്നാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്. സാൻഫ്രാൻസിസ്കോയിൽ അടുത്ത കുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങിലാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ടി.വി.നാഗേന്ദ്ര പ്രസാദും…