Category: National

പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് കുറച്ചു തുടങ്ങി;പണി പൂർത്തിയാക്കാൻ 3 ദിവസം വേണ്ടി വരും

പാലക്കാട്: തമിഴ്നാടിന്‍റെ നിയന്ത്രണത്തിലുള്ള പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് ഷട്ടർ ലെവലിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി മറ്റ് രണ്ട് ഷട്ടറുകളും 30 സെന്‍റീമീറ്ററായി ഉയർത്തി. ജലനിരപ്പ് 24 അടി കൂടി താഴ്ന്നാൽ മാത്രമേ തകർന്ന ഷട്ടറിന്‍റെ പുനർനിർമ്മാണ നടപടികൾ ആരംഭിക്കാനാകൂ.…

ഭാരത് ജോഡോ യാത്രയ്ക്കെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യാത്രയുടെ പേരിൽ റോഡിൽ ഗതാഗതം തടസപ്പെടുകയാണെന്നും യാത്രക്കാരുടെ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെടണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹൈക്കോടതി അഭിഭാഷകനും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ വിജയനാണ് ഹർജി നൽകിയത്.…

പറമ്പിക്കുളം ഷട്ടർ തകർച്ച; 10 ദിവസത്തിനകം പരിഹരിക്കുമെന്ന് തമിഴ്നാട് ജലമന്ത്രി

ചെന്നൈ: പറമ്പിക്കുളം ഡാമിന്‍റെ ഷട്ടർ തകർന്നത് അസാധാരണമായ സംഭവമാണെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ പറഞ്ഞു. ഷട്ടറുകളെ ബന്ധിപ്പിക്കുന്ന ചങ്ങല പൊട്ടി കോൺക്രീറ്റ് ബീം അടർന്നു മാറിയതാണ് തകർച്ചയ്ക്ക് കാരണം. അഞ്ചര ടിഎംസി വെള്ളം ഇതിനകം ഒഴുകിപ്പോയെന്നാണ് കണക്ക്. നീരൊഴുക്ക്…

ഗവർണർ-പിണറായി പോര് കപട നാടകമെന്ന് ജയറാം രമേശ്

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടക്കുന്ന പോര് കപട നാടകമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ ജനപങ്കാളിത്തത്തിൽ ആശങ്കയുള്ളതിനാലാണ് ഇരുവരുടെയും നേതൃത്വത്തിൽ രാഷ്ട്രീയ നാടകം…

യുപിഐ ശൃംഖലയിൽ പ്രവർത്തിക്കുന്ന റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച് ആർബിഐ

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ് (യുപിഐ) ശൃംഖലയിൽ പ്രവർത്തിക്കുന്ന റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ഉപഭോക്താക്കൾക്കാണ്…

300 ഓളം ഇന്ത്യക്കാർ തൊഴിൽ തട്ടിപ്പിനിരയായി തായ്ലൻഡിൽ തടങ്കലിൽ

മ്യാന്‍മര്‍: 30 മലയാളികൾ ഉൾപ്പെടെ 300 ഓളം ഇന്ത്യക്കാർ തൊഴിൽ തട്ടിപ്പിനിരയായി തായ്ലൻഡിൽ തടങ്കലിൽ. മെച്ചപ്പെട്ട ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ തായ്ലൻഡിലേക്ക് പോയവരെയാണ് മാഫിയാ സംഘം തട്ടിക്കൊണ്ടുപോയത്. നിര്‍ബന്ധപൂര്‍വം സൈബര്‍ കുറ്റങ്ങള്‍ ചെയ്യിക്കുന്നു എന്നാണ് ഇവർ പറയുന്നത്. ഇത് ചെയ്യാൻ വിസമ്മതിച്ചാൽ…

മോട്ടോ ജിപി റേസിന് ആദ്യമായി ആതിഥേയത്വം വഹിക്കാൻ ഇന്ത്യ

നോയിഡ: ഇന്ത്യ ആദ്യമായി മോട്ടോ ജിപി റേസിന് ആതിഥേയത്വം വഹിക്കുന്നു. അടുത്ത വർഷം ഗ്രേറ്റർ നോയിഡയിലെ ബുദ്ധ സർക്യൂട്ടിൽ മത്സരം നടന്നേക്കും. ഗ്രാന്‍ഡ്പ്രീ ഓഫ് ഭാരത് എന്നാകും റേസിന്‍റെ പേര്. സംഘാടകരുമായി 7 വർഷത്തെ കരാറിൽ ഒപ്പുവെച്ചു. അടുത്തവർഷം നടത്താനുള്ള സാഹചര്യമില്ലെങ്കിൽ…

സ്പൈസ് ജെറ്റിന്റെ വിലക്ക് നീട്ടി വ്യോമയാന മന്ത്രാലയം

ന്യൂ ഡൽഹി: സ്പൈസ് ജെറ്റ് വിമാനങ്ങൾക്ക് നിലവിലുള്ള നിയന്ത്രണം നീട്ടാൻ വ്യോമയാന മന്ത്രലായം തീരുമാനിച്ചു. ഒക്ടോബർ 29 വരെ 50 ശതമാനം സർവീസുകൾ മാത്രമേ അനുവദിക്കൂവെന്നും മന്ത്രാലയം അറിയിച്ചു. തുടർച്ചയായ അപകട സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ജൂലൈ 27 മുതൽ…

പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പാർട്ടി അടുത്ത വർഷം; പ്രവർത്തന കേന്ദ്രം ബീഹാർ

പട്ന: തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ അടുത്ത വർഷം ‘ലോക് താന്ത്രിക് ദൾ’ എന്ന പേരിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. ആദ്യ ഘട്ടത്തിൽ പുതിയ പാർട്ടിയുടെ പ്രവർത്തന കേന്ദ്രം ബീഹാർ ആയിരിക്കും. മറ്റ് പാർട്ടികൾക്കായി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഇനി…

പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തമിഴ്നാട്ടിലെ രാമനാഥപുരം സ്വദേശിയായ വൈത്തീശ്വരി (17)യെയാണ് ഹോസ്റ്റലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ മുറിയിൽ നിന്ന് വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പും പൊലീസ്…