Category: National

സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതോടെ പാർട്ടിയിലെ എതിരാളി സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കും എന്ന് സൂചന. രാജസ്ഥാൻ മുഖ്യമന്ത്രിയാകാൻ സച്ചിന് ഗാന്ധിയുടെ കുടുംബത്തിന്റെ പിന്തുണയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ ഗെഹ്ലോട്ട് സമ്മതിച്ചതായാണ്…

കോൺഗ്രസ് അധ്യക്ഷപദം ചരിത്രപരമായ സ്ഥാനമെന്ന് രാഹുൽ ഗാന്ധി

കൊച്ചി: കോൺഗ്രസ് അധ്യക്ഷപദം ചരിത്രപരമായ സ്ഥാനമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷ പദവി ഇന്ത്യയുടെ ആദർശത്തിന്‍റെ പ്രതിരൂപമാണ്. പ്രസിഡന്‍റ് ആരായിരുന്നാലും, അദ്ദേഹം അതിനൊപ്പം പ്രവർത്തിക്കണം. തന്റെ നിലപാട് കോൺഗ്രസ് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ…

ഹിജാബ് കേസിൽ സുപ്രീം കോടതിയിൽ വാദം പൂര്‍ത്തിയായി

ന്യൂ ഡൽഹി: ഹിജാബ് കേസില്‍ വാദം പൂര്‍ത്തിയായതായി സുപ്രീം കോടതി. വിധി പിന്നീട് അറിയിക്കുമെന്നും കോടതി വ്യക്തമാക്കി. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം കർണാടക ഹൈക്കോടതി ശരിവച്ചിരുന്നു. വിധിക്കെതിരെ സമർപ്പിച്ച ഹർജികളിലാണ് ഒമ്പത് ദിവസമായി കോടതി വാദം കേൾക്കുന്നത്. ജസ്റ്റിസ്…

1000 കോടി ആസ്തിയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി 19കാരൻ

ന്യൂഡൽഹി: ഗ്രോസറി ഡെലിവറി സ്റ്റാർട്ടപ്പായ ‘സെപ്റ്റോ’യുടെ സ്ഥാപകനായ കൈവല്യ വോഹ്റ, 19ാം വയസ്സിൽ 1,000 കോടി രൂപ ആസ്തിയുമായി, ഐഐഎഫ്എൽ വെൽത്ത് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 ൽ ഇടം നേടി. 1,000 കോടി രൂപ ആസ്തിയുള്ള ഏറ്റവും പ്രായം…

പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡ്; വിലയിരുത്തി ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂ ഡൽഹി: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിൽ കേന്ദ്ര അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തി. കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിഷയത്തിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ട്. ആളുകളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നുവെന്നും…

റെക്കോർഡ് ഇടിവിൽ രൂപ; ഒരു യുഎസ് ഡോളറിന് 80.2850 എന്ന നിലയിൽ

മുംബൈ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യുഎസ് ഫെഡറൽ റിസർവ് നിരക്കുകൾ ഉയർത്തിയതിനെ തുടർന്ന് യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് റെക്കോർഡ് ഇടിവിൽ. യുഎസ് ഡോളറിന് 80.2850 എന്ന നിലയിലാണ് രൂപയുടെ മൂല്യം. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ ഒരു യുഎസ് ഡോളറിന്…

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനം പുറത്ത്

ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനം പുറത്തിറക്കി. ഈ മാസം 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്. മത്സരം നടക്കുമോ എന്ന് 8ന് വ്യക്തമാകും. മത്സരമുണ്ടായാൽ 17ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും…

ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തരൂരിനെ നീക്കുന്നു

ന്യൂഡല്‍ഹി: ശശി തരൂരിനെ പാര്‍ലമെന്ററി ഐ.ടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനം. ചെയർമാൻ സ്ഥാനത്ത് തുടരാൻ കഴിയില്ലെന്ന് കേന്ദ്രം കോൺഗ്രസിനെ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ തന്നെയാണ് ശശി തരൂരിനെ ചെയര്‍മാന്‍ സ്ഥാനത്ത്…

സാമുദായിക സംഘർഷങ്ങൾ ഒഴിവാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

ന്യൂഡൽഹി: ഹിജാബ് വിഷയം മതപരവും സാമൂഹികവുമായ പ്രശ്നമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ് ലാൽപുര. സാമുദായിക സംഘർഷങ്ങൾ ഒഴിവാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ലാൽപുര പറഞ്ഞു. പഞ്ചാബിലെ രണ്ട് സമുദായങ്ങൾക്കിടയിൽ ഭിന്നതയുണ്ടാകാമെന്ന മുന്നറിയിപ്പിനോട് സംസ്ഥാന സർക്കാർ മുഖംതിരിച്ചു നില്‍ക്കുകയാണെന്നും…

അധ്യക്ഷനായാൽ ​ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ദിഗ് വിജയ് സിങ്

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനായാലും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന അശോക് ഗെഹ്ലോട്ടിന്‍റെ നിലപാടിനെ വിമർശിച്ച് ദിഗ് വിജയ് സിംഗ്. ഗെഹ്ലോട്ട് മുഖ്യമന്ത്രിയായാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് സിംഗ് പറഞ്ഞു. പാർട്ടി അധ്യക്ഷനായാലും മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് ഗെഹ്ലോട്ട് നേരത്തെ സോണിയാ ഗാന്ധിയെ…