Category: National

വിദ്യാര്‍ഥിനിയുടെ യൂണിഫോം അഴിപ്പിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

ഭോപ്പാല്‍ (മധ്യപ്രദേശ്): 10 വയസുകാരിയെ ക്ലാസിലെ മറ്റ് വിദ്യാർത്ഥികൾക്ക് മുന്നിൽ വച്ച് യൂണിഫോം അഴിക്കാൻ നിർബന്ധിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു.മുഷിഞ്ഞ യൂണിഫോം ധരിച്ചിരുന്നതിനാൽ ആദിവാസി വിഭാഗത്തിൽപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാർത്ഥിയോട് യൂണിഫോം അഴിക്കാൻ അധ്യാപകൻ ആവശ്യപ്പെടുകയായിരുന്നു. ഷാഹ്ദോൽ ജില്ലയിലെ ഗോത്രകാര്യ വകുപ്പിന്റെ…

യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമാകാൻ ഇന്ത്യയെ പിന്തുണച്ച് റഷ്യ

ന്യൂയോര്‍ക്ക്: യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമാകാൻ റഷ്യ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ന്യൂയോർക്കിൽ നടന്ന യുഎൻ പൊതുസഭയുടെ 77-ാമത് സമ്മേളനത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യങ്ങളുടെ പ്രാതിനിധ്യം…

പ്രതിഷേധം; പശുക്കളെ റോഡിലേക്ക് തുറന്നുവിട്ട് ഗുജറാത്ത് പശു സംരക്ഷണകേന്ദ്രം

അഹമ്മദാബാദ് (ഗുജറാത്ത്): ഗുജറാത്ത് സർക്കാരിനെതിരെ പ്രതിഷേധിച്ച് ആയിരക്കണക്കിന് പശുക്കളെ ഗോശാലയുടെ ട്രസ്റ്റികൾ റോഡിൽ തുറന്നുവിട്ടു. ഗോശാലകൾക്ക് സർക്കാർ ഗ്രാന്‍റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് വിട്ടയച്ചത്. സർക്കാർ 500 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകാമെന്നാണ് പ്രഖ്യാപിച്ചത്. എന്നാൽ, സർക്കാർ ഇത് നൽകുന്നതിൽ പരാജയപ്പെട്ടതിനെ…

സസ്പെൻസിന് വിരാമം ;പുതിയ ബിസ്കറ്റ് അവതരിപ്പിച്ചത് എം.എസ്. ധോണി

മുംബൈ: ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പത്രസമ്മേളനം നടത്തുമെന്നും സുപ്രധാനമായ ഒരു വാർത്ത പുറത്തുവിടുമെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എംഎസ് ധോണി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഒടുവിൽ ആ വാർത്ത പുറത്ത് വന്നു. പുതിയ ബിസ്കറ്റാണ് ധോണി…

ചീറ്റപ്പുലികൾക്ക് പേരിടാൻ പൊതുജനങ്ങള്‍ക്കായി മത്സരം സംഘടിപ്പിക്കും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചീറ്റകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നതിൽ രാജ്യത്തെ ജനങ്ങൾ ആഹ്ളാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് മോദി. ചീറ്റകളെ കാണാൻ എപ്പോഴാണ് അവസരം ലഭിക്കുക എന്നാണ് എല്ലാവരും ചോദിക്കുന്നത്. അതിനുള്ള അവസരം ഉടൻ തയ്യാറാകും. ചീറ്റകളെ കുറിച്ചുള്ള പ്രചാരണത്തിനും പേരിടുന്നതിനും പൊതുജനങ്ങൾക്കായി ഒരു മത്സരം…

നവതിയുടെ നിറവിൽ ഡോ. മന്‍മോഹന്‍ സിങ്

ന്യൂഡൽഹി: ഇന്ത്യയുടെ 24-ാമത് പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ് നവതിയുടെ നിറവില്‍. സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളിലൂടെ ഇന്ത്യയെ ഒരു പുതിയ യുഗത്തിലേക്ക് നയിച്ച ഭരണാധികാരി ഇപ്പോൾ അനാരോഗ്യം മൂലം ഡൽഹിയിൽ വിശ്രമത്തിലാണ്. നോട്ട് നിരോധനവും പകർച്ചവ്യാധിയും വിലക്കയറ്റവും പിടിപ്പെട്ട രാജ്യം, പ്രധാനമന്ത്രി…

സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കും

ന്യൂഡൽഹി: സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കും. കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന അശോക് ഗെഹ്ലോട്ട് സ്ഥാനം ഒഴിയുന്നതിന്റെ പിന്നാലെയാണ് നിയമനം. മുതിർന്ന നേതാവ് സിപി ജോഷിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടെങ്കിലും സച്ചിൻ പൈലറ്റിന് ഗാന്ധി കുടുംബത്തിന്‍റെ പിന്തുണയുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രിയുടെ കാര്യത്തിൽ…

പ്രസവശസ്ത്രക്രിയക്കിടെ വൈദ്യുതി മുടങ്ങി ആരോഗ്യസ്ഥിതി മോശമായ യുവതി മരിച്ചു

കോയമ്പത്തൂര്‍: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വൈദ്യുതി തകരാറിനെ തുടർന്ന് ആരോഗ്യനില വഷളായ യുവതിയെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അന്നൂർ ഊട്ടുപാളയം സ്വദേശി വിഘ്നേശ്വരന്‍റെ ഭാര്യ വാന്മതിയാണ് (23) ആണ് മരിച്ചത്. സെപ്റ്റംബർ 9 നാണ് യുവതിയെ പ്രസവത്തിനായി അന്നൂർ സർക്കാർ ആശുപത്രിയിൽ…

അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്കരിക്കാൻ തയ്യാറാകാതെ കുടുംബം

ഡെറാഡൂൺ: ബിജെപി നേതാവിന്‍റെ മകനും സംഘവും കൊലപ്പെടുത്തിയ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്കരിക്കാൻ അങ്കിത ഭണ്ഡാരിയുടെ കുടുംബം വിസമ്മതിച്ചു. അന്വേഷണത്തിൽ സംശയമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്നും കുടുംബം പറഞ്ഞു. സംസ്കാരം നിർവഹിക്കാൻ അങ്കിതയുടെ കുടുംബത്തെ അനുനയിപ്പിക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും…

ആര്യാടൻ മുഹമ്മദിന്റെ വിയോഗം തനിക്കും പാർട്ടിക്കും തീരാനഷ്ടമെന്ന് രാഹുൽ ഗാന്ധി

മലപ്പുറം: മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണം തനിക്കും പാർട്ടിക്കും തീരാ നഷ്ടമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കരുത്ത് തെളിയിച്ച നിയമസഭാംഗമായിരുന്നു അദ്ദേഹമെന്നും രാഹുൽ പറഞ്ഞു. ആര്യാടന് ആദരാഞ്ജലികൾ അർപ്പിക്കാൻ രാഹുൽ നിലമ്പൂരിലെത്തും. രാഹുൽ ഗാന്ധി നയിക്കുന്ന…