Category: National

കര്‍ഷകരെ സഹായിക്കാൻ ആപ്പിള്‍ കയറ്റി അയക്കുന്ന ഡ്രോണുകളുടെ പരീക്ഷണം വിജയകരം

ഹിമാചൽ പ്രദേശ്: ഡ്രോൺ വഴി പല ചരക്കുകളും വേഗത്തിൽ എത്തിക്കുന്നതിനെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം. ആപ്പിൾ ഇതുപോലെ ആകാശമാര്‍ഗം കയറ്റി അയച്ചാൽ എങ്ങനെയിരിക്കും? ഹിമാചൽ പ്രദേശിലെ ഒരു കൂട്ടം കർഷകർ അത്തരമൊരു പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. കിന്നൗർ ജില്ലയിലെ രോഹൻ കാണ്ഡ ഗ്രാമത്തിലാണ്…

മതം മാറിയ ശേഷം മുമ്പുണ്ടായിരുന്ന ജാതി ആനുകൂല്യം അവകാശപ്പെടാനാവില്ല; മദ്രാസ് ഹൈക്കോടതി

ചെന്നൈ: മതപരിവർത്തനം നടത്തിയയാൾക്ക് മതപരിവർത്തനത്തിന് മുമ്പ് ഉണ്ടായിരുന്ന ജാതിയുടെ പേരിലുള്ള ആനുകൂല്യം അവകാശപ്പെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ജോലിയിൽ സംവരണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ മതം മാറുമ്പോൾ ജാതി കൂടെ കൂട്ടാൻ കഴിയില്ലെന്ന് വ്യക്തമാക്കി. പ്രത്യേക മതത്തിലേക്ക് പരിവർത്തനം…

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം മെഗാ കാമ്പയിൻ നടത്താൻ കോൺഗ്രസ്

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാജ്യത്തുടനീളം മറ്റൊരു മെഗാ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്. പ്രചാരണ പരിപാടി രണ്ടുമാസം നീണ്ടുനിൽക്കും. ഭാരത് ജോഡോ യാത്ര അവസാനിക്കുന്ന 2023 ജനുവരി 26 മുതൽ ‘ഹാത് സേ ഹാത് ജോഡോ അഭിയാന്‍’…

ബിഹാറിലെ ബുള്‍ഡോസര്‍ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

പാറ്റ്‌ന (ബിഹാര്‍): ബുൾഡോസർ ഉപയോഗിച്ച് വീട് പൊളിച്ചുനീക്കിയ ബിഹാർ പൊലീസിനും ഭൂമാഫിയയ്ക്കും എതിരെ രൂക്ഷവിമർശനവുമായി പട്ന ഹൈക്കോടതി. വീടുകൾ പൊളിക്കുന്നത് തമാശയായിരിക്കുന്നുവെന്ന് കോടതി പറഞ്ഞു. സജോഗ ദേവി എന്ന സ്ത്രീയുടെ വീട് അനധികൃതമായി തകർത്തതുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കുകയായിരുന്നു കോടതി. ഒക്ടോബർ…

സമയനിഷ്ഠ പാലിക്കണം; ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വാച്ച് സമ്മാനിച്ച് മന്ത്രി 

ചെന്നൈ: തമിഴ്‌നാട്ടിൽ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് സര്‍വീസ് സമയക്രമം പാലിച്ച് നടത്തുന്നതിന് ബസ് ജീവനക്കാർക്ക് മന്ത്രിയുടെ പ്രതീകാത്മക ഉപഹാരം. ക്ഷീരവികസന വകുപ്പ് മന്ത്രി എസ്.എം നാസറാണ് പുതിയ ബസ് സർവീസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും വാച്ച് സമ്മാനിച്ചത്. തന്‍റെ മണ്ഡലമായ ആവഡിയിൽ…

വ്യോമയാന സുരക്ഷാ റാങ്കിംഗ്; ചൈനയേയും ഡെന്‍മാര്‍ക്കിനെയും പിന്തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: വ്യോമയാന സുരക്ഷാ റാങ്കിംഗിൽ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി. ഇന്‍റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നടത്തിയ സമഗ്ര സുരക്ഷാ ഓഡിറ്റിൽ ഇന്ത്യ 48-ാം സ്ഥാനത്താണ് നിലയുറപ്പിച്ചത്. ഇതോടെ ചൈനയെയും ഡെൻമാർക്കിനെയും ഇന്ത്യ മറികടന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. അവസാനം…

പരിസ്ഥിതി ഓസ്‌കര്‍ ‘എര്‍ത്ത് ഷോട്ട്’ പുരസ്‌കാരം സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഖെയ്തിക്ക്

ലണ്ടന്‍: ‘പരിസ്ഥിതി ഓസ്‌കര്‍’ എന്നറിയപ്പെടുന്ന ‘എര്‍ത്ത് ഷോട്ട്’ പുരസ്‌കാരം തെലങ്കാനയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഖെയ്തിക്ക്. ചെറുകിട കർഷകരുടെ പ്രശ്നങ്ങൾക്ക് സുസ്ഥിരമായ പരിഹാരം ഉറപ്പാക്കുന്നതാണ് ഖെയ്തിയുടെ പ്രവർത്തനങ്ങൾ. ബ്രിട്ടണിലെ വില്യം രാജകുമാരനാണ് എർത്ത് ഷോട്ട് അവാർഡ് ഏർപ്പെടുത്തിയത്. 10 ലക്ഷം പൗണ്ട് (ഏകദേശം…

കെജിഎഫിലെ ഗാനങ്ങളുടെ ഉപയോ​ഗം; രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ്

ബെംഗളൂരു: കെജിഎഫ് 2ലെ ഗാനങ്ങൾ അനുവാദമില്ലാതെ ഭാരത് ജോഡോ യാത്രയുടെ വീഡിയോയിൽ ഉപയോഗിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കർണാടക ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. വീഡിയോ നീക്കം ചെയ്യാനുള്ള കോടതി ഉത്തരവ് പാലിച്ചില്ലെന്ന് കാണിച്ച് എംആർടി മ്യൂസിക്കാണ് പരാതി നൽകിയത്.…

കശ്‌‌മീർ ഫയൽസ്; നദവ് ലാപിഡിനെ പിന്തുണച്ച് മറ്റ് ജൂറി അംഗങ്ങള്‍

ന്യൂഡല്‍ഹി: വിവേക് അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസ് ‘അശ്ലീലവും’ ‘പ്രൊപ്പഗണ്ട സിനിമ’യുമാണെന്ന രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി തലവൻ നദവ് ലാപിഡിന്റെ വിവാദ പ്രസ്താവനയെ പിന്തുണച്ച് സഹ ജൂറി അംഗങ്ങൾ. ജിങ്കോ ഗോട്ടോ, ഹാവിയർ അംഗുലോ ബാർട്ടുറൻ, പാസ്‌കേൽ ചാവൻസ് തുടങ്ങിയ ജൂറി അംഗങ്ങളാണ്…

മുന്‍സിപ്പല്‍ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; ഡൽഹി ഇന്ന് ബൂത്തിലേക്ക്

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഏകീകരണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. 13,638 പോളിംഗ് ബൂത്തുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെയാണ് വോട്ടെടുപ്പ്. ഡിസംബർ ഏഴിന് ഫലം പ്രഖ്യാപിക്കും. ക്രമസമാധാന പാലനത്തിനായി 50,000 ത്തിലധികം പൊലീസുകാരെ നഗരത്തിലുടനീളം…