Category: Latest News

വിശ്വാസം തെളിയിച്ച് ഷിൻഡെ; 164 എംഎൽഎമാർ വോട്ട് ചെയ്തു

മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ ഏക്നാഥ് ഷിൻഡെ സർക്കാർ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു. നിർണായകമായ വിശ്വാസ വോട്ടെടുപ്പിനിടെ ഉദ്ധവിന്‍റെ നേതൃത്വത്തിലുള്ള മറ്റൊരു ശിവസേന എംഎൽഎ കൂടി ഷിൻഡെയുടെ പക്ഷത്തേക്ക് പോയി. 164 എംഎൽഎമാരാണ് ഷിൻഡെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തത്. 99 പ്രതിപക്ഷ എംഎൽഎമാർ…

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം;പോലീസ് റിപ്പോർട്ട് വിശ്വാസ്യത ഇല്ലാത്തതെന്ന് കെ സി

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിൽ കയറി ഗാന്ധി ചിത്രം നശിപ്പിച്ചതുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ട് വിശ്വസനീയമല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ചിത്രം നശിപ്പിച്ചത് എസ്എഫ്ഐ അല്ലെന്ന പൊലീസ് റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു വേണുഗോപാൽ. അക്രമം…

ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായുള്ള 2–ാം സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിൽ ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യ 10 റൺസിനു വിജയിച്ചു. സ്കോർ ചുരുക്കത്തിൽ: ഇന്ത്യ 20 ഓവറിൽ 149/8; നോർത്താംപ്ടൺ: 19.3 ഓവറിൽ 139 ഓൾ ഔട്ടായി. ഹർഷൽ പട്ടേൽ അർധസെഞ്ചുറിയും (36…

മിസ് ഇന്ത്യ കിരീടം സ്വന്തമാക്കി കർണാടകയുടെ സിനി ഷെട്ടി

മുംബൈ: ഫെമിന മിസ് ഇന്ത്യ വേൾഡ് 2022 കിരീടം കർണാടകയിൽ നിന്നുള്ള സിനി ഷെട്ടിക്ക്. ഞായറാഴ്ചയായിരുന്നു ഫെമിന മിസ് ഇന്ത്യയുടെ ഗ്രാൻഡ് ഫിനാലെ മുംബൈയിൽ നടന്നത്. ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ രാജസ്ഥാനിലെ റൂബൽ ഷെഖാവത് ഫസ്റ്റ് റണ്ണറപ്പും…

നിയമസഭയില്‍ നിരുത്തരവാദപരമായി പെരുമാറി; ചിത്തരഞ്ജന്‍ എംഎല്‍എയ്ക്ക് സ്പീക്കറുടെ വിമര്‍ശനം

തിരുവനന്തപുരം: നിയമസഭയിൽ നിരുത്തരവാദപരമായി പെരുമാറിയതിന് ആലപ്പുഴ എംഎല്‍എ പി. ചിത്തരഞ്ജന്റെ പേരെടുത്ത് വിമര്‍ശിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്. സഭയിൽ നടക്കുന്ന ഗൗരവമായ ചർച്ചകളിൽ താൽപ്പര്യം കാണിക്കാതിരിക്കുന്നതും രാഷ്ട്രീയ വിവാദങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതും നിരുത്തരവാദപരമാണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. സഭയിൽ നടന്ന ചർച്ചയ്ക്കിടെ…

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിന്‍റെ വിലയിൽ 200 രൂപയാണ് കൂടിയത്. ശനിയാഴ്ച രണ്ട് തവണയാണ് സ്വർണ വില പുതുക്കിയത്. രാവിലെ പവന് 320 രൂപയുടെ വർദ്ധനവുണ്ടായി. എന്നാൽ ഉച്ചയോടെ ഒരു പവൻ സ്വർണത്തിന്‍റെ വില…

വിംബിൾഡൺ: ജോക്കോവിച്ച് ക്വാര്‍ട്ടറില്‍, നദാല്‍ ഇന്നിറങ്ങും

വിംബിള്‍ഡണില്‍ നിലവിലെ ചാംപ്യന്‍ നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഡച്ച് താരം ടിം വാന്‍ റിജ്‌തോവനെ മറികടന്നാണ് ജോക്കോവിച്ച് ക്വാര്‍ട്ടറിലെത്തിയത്. ഒന്നിനെതിരെ മൂന്ന് സൈറ്റുകൾക്കായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ ജയം. സ്‌കോര്‍ 6-2, 4-6, 6-1, 6-2. പതിമൂന്നാം തവണയാണ് സെര്‍ബിയന്‍ താരം…

സ്വപ്‌നയുടെ രഹസ്യമൊഴി: ഷാജ് കിരണിന് ചോദ്യംചെയ്യലിന് നോട്ടീസ്

കൊച്ചി: സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ദൂതനാണെന്ന് ആരോപിച്ച ഷാജ് കിരണിനു ഇഡി നോട്ടീസ് നൽകി. സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. കോടതിയിൽ രഹസ്യമൊഴി നൽകിയതിന് പിന്നാലെയാണ് ഷാജ് കിരണിനെതിരെ ഗുരുതര…

രണ്ട് വര്‍ഷത്തോളം ബിഗ് ടിക്കറ്റില്‍ പങ്കെടുത്തു; ഒടുവിൽ പ്രവാസിയെ തേടിയെത്തിയത് 30 കോടി

അബുദാബി: മലയാളികളടക്കം നിരവധി പേർക്ക് കോടിക്കണക്കിനു രൂപയുടെ സമ്മാനങ്ങൾ നൽകിയ അബുദാബി ബിഗ് ടിക്കറ്റിന്‍റെ 241-ാമത് സീരീസ് നറുക്കെപ്പിൽ പ്രവാസി സഫ്വാന്‍ നിസാമെദ്ദീനെ തേടിയെത്തിയത് 32 കോടിയിലധികം രൂപ. അബുദാബിയിൽ താമസിക്കുന്ന സഫ്വാൻ സെന്‍റ് കിറ്റ്സ് ആൻഡ് നെവിസ് സ്വദേശിയാണ്. ഇവിടെ…

“ഷിന്ദേ സര്‍ക്കാര്‍ ആറ് മാസത്തിനകം വീഴും; വിമതര്‍ ശിവസേനയിലേക്ക് തിരിച്ചെത്തും”

മുംബൈ: മഹാരാഷ്ട്രയിൽ വിമത ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ ആറ് മാസത്തിനകം വീഴുമെന്ന് മുതിർന്ന എൻസിപി നേതാവ് ശരദ് പവാർ. ആറ് മാസത്തിനുള്ളിൽ സംസ്ഥാനം മറ്റൊരു ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എൻസിപി യോഗത്തിലാണ് ശരദ് പവാർ…