Category: Latest News

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു;

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു. ബാഡ്മിന്‍റൺ താരം റെസ ഫർഹത്താണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സഹൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് സഹലിനെ അഭിനന്ദിച്ചത്. സഹലിന്‍റെ ഇന്ത്യൻ ടീമും…

ഒമാനിൽ കനത്ത മഴക്ക് സാധ്യത

മസ്കത്ത്: ബുധനാഴ്ച വരെ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കാറ്റിനും ഇടിമിന്നലിനും ഒപ്പം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാനിലെ കനത്ത മഴയും ഇന്ത്യയിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്‍റെ ഭാഗമാണ്. അല്‍ ഹജര്‍ പര്‍വതനിരകൾ, വടക്കന്‍ ശര്‍ഖിയ, ബുറൈമി, ദാഹിറ,…

രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകൾ ഒരുലക്ഷം കടന്നു: മരണസംഖ്യയില്‍ 50 ശതമാനം വര്‍ധനവ്

രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകൾ ഒരുലക്ഷം കടന്നു. നാലു മാസത്തിന് ശേഷമാണ് ഒരുലക്ഷം കടക്കുന്നത്. മരണസംഖ്യയിൽ 50 ശതമാനം വർദ്ധനവാണുള്ളത്. രാജ്യത്തെ ഒരാഴ്ചത്തെ ആകെ മരണങ്ങളിൽ 44 ശതമാനം കേരളത്തിലാണ് രേഖപ്പെടുത്തിയത്. 

വന്‍ ചുഴലിക്കാറ്റ്; ദക്ഷിണ ചൈനാ കടലില്‍ മുങ്ങി കപ്പൽ

ഹോങ്കോങ്: ചുഴലിക്കാറ്റിനെ തുടർന്ന് ദക്ഷിണ ചൈനാ കടലിൽ കപ്പൽ മറിഞ്ഞ് കാണാതായ 27 ജീവനക്കാർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. ഹോങ്കോങ്ങിൽ നിന്ന് 160 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറായി ഉണ്ടായ അപകടത്തെ തുടർന്ന് ശനിയാഴ്ചയാണ് കപ്പൽ പൂർണമായും കടലിൽ മുങ്ങിയത്. ഹോങ്കോംഗ് സർക്കാരിന്‍റെ ഫ്ലൈയിംഗ്…

വിമ്പിൾഡനിൽ ആദ്യമായി 3 വനിതകൾക്ക് ക്വാർട്ടർ ഫൈനൽ പ്രവേശനം

ലണ്ടൻ: ഗ്രാൻസ്‌ലാം ക്വാർട്ടർ ഫൈനൽ സഫലമാക്കി 3 വനിതകൾ വിമ്പിൾഡൻ ടെന്നിസിന്റെ അവസാന എട്ടിൽ. ജർമൻ താരം തത്യാന മരിയ, യുലെ നിമെയ, ചെക്ക് റിപ്പബ്ലിക് താരം മരിയ ബൗസ്കോവ എന്നിവരാണ് ഗ്രാൻസ്‍ലാം സിംഗിൾസിലെ ആദ്യ ക്വാർട്ടർ മത്സരത്തിന് ഇന്നലെ യോഗ്യത…

ലോകകപ്പ് ഹോക്കി: ഇന്ത്യയ്ക്ക് സമനിലയിൽ തുടക്കം

ആംസ്റ്റർഡാം: വനിതാ ലോകകപ്പ് ഹോക്കി ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് 1-1ന് സമനിലയിൽ പിരിഞ്ഞു. മത്സരത്തിന്‍റെ ഒമ്പതാം മിനിറ്റിൽ ഇസബെല്ല പീറ്ററിന്റെ ഗോളിൽ ഇംഗ്ലണ്ട് മുന്നിലെത്തിയപ്പോൾ 28-ാം മിനിറ്റിൽ വന്ദന കഥാരിയയിലൂടെ ഇന്ത്യ തിരിച്ചടിച്ചു. പിന്നീട് ഇരുടീമുകളും മികച്ച മുന്നേറ്റം…

ലോക ചെസ്: കാൾസന് എതിരാളിയായി വീണ്ടും നീപോംനീഷി

മഡ്രിഡ്: ലോക ചെസ് ചാംപ്യൻ മാഗ്‌നസ് കാൾസന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചെസിൽ റഷ്യൻ താരം യാൻ നീപോംനീഷിക്ക് ജയം. ടൂർണമെന്റിൽ ഒരു റൗണ്ട് ബാക്കി നിൽക്കെയാണ് നീപോംനീഷി വിജയമുറപ്പിച്ചത്. 13-ാം റൗണ്ടിൽ ഹംഗേറിയൻ ഗ്രാൻഡ് മാസ്റ്റർ റിച്ചാർഡ് റാപ്പോട്ടുമായി നെയ്പോന്നിഷി…

നിയമനങ്ങൾ വെട്ടിക്കുറച്ച് മെറ്റാ; മുന്നിൽ കടുത്ത സാമ്പത്തിക മാന്ദ്യമെന്ന് സക്കർബർഗ്

യുഎസ്: ഈ വർഷം എഞ്ചിനീയർമാരെ നിയമിക്കാനുള്ള പദ്ധതികൾ 30 ശതമാനം വെട്ടിക്കുറച്ചതായി മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. കടുത്ത സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ ജീവനക്കാർക്ക് സക്കർബർഗ് മുന്നറിയിപ്പ് നൽകി. “സമീപകാല ചരിത്രത്തിൽ ഞങ്ങൾ കണ്ട ഏറ്റവും മോശം തകർച്ചയെയാണ് ഞങ്ങൾ അഭിമുഖീകരിക്കുന്നത്,”…

ചന്ദർപോൾ ഇനി സീനിയർ-അണ്ടർ 19 വനിതാ ടീമുകളുടെ പരിശീലകൻ

വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ശിവ്‌നരെയിൻ ചന്ദർപോളിനെ പുതിയ പരിശീലകനായി നിയമിച്ചു. അമേരിക്കയിലെ സീനിയർ, അണ്ടർ 19 വനിതാ ടീമുകളുടെ മുഖ്യ പരിശീലകനായാണ് ചന്ദർപോളിനെ നിയമിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ഒന്നര വർഷത്തെ കരാറിലാണ് ചന്ദർപോളിനെ നിയമിച്ചത്. എന്നാൽ…

ആനയ്ക്ക് അമിതവണ്ണം; ഡയറ്റും ഔഷധച്ചേരുവകൾ ചേർത്ത തുകൽ ചെരിപ്പും

മധുര നിയന്ത്രിത ഭക്ഷണക്രമവും നടക്കുമ്പോൾ ധരിക്കാൻ പ്രത്യേക തുകൽ ചെരിപ്പുകളും. 52 വയസ്സുള്ള ഗാന്ധിമതി ആനയുടെ അമിതവണ്ണവും കാലുവേദനയും കുറയ്ക്കാൻ ശ്രമിക്കുകയാണ് മെഡിക്കൽ സംഘം. തിരുനെൽവേലിയിലെ 2000 വർഷം പഴക്കമുള്ള നെല്ലൈയപ്പർ ക്ഷേത്രത്തിലെ ആനയുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് ആനയ്ക്ക് അമിതഭാരമുള്ളതായി…