Category: Latest News

പഴയ ബസ്സിനെ സിഎന്‍ജിയാക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ കൂടുതൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റാൻ കെഎസ്ആർടിസി തീരുമാനിച്ചു. കാലാവധി അവസാനിക്കാറായ ഡീസൽ എഞ്ചിൻ ബസുകളിൽ പകരം സിഎൻജി എഞ്ചിൻ ഉപയോഗിക്കും. പുതിയ സിഎൻജി ബസ് വാങ്ങാൻ 65 ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നതിനാലാണ് ഡീസൽ ബസ്…

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകൾ

പല്ലെക്കീല്‍: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതാ ടീം. ബാറ്റിങിലും ബൗളിങിലും ഇന്ത്യൻ വനിതാ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറിൽ 173 റൺസിന് ഔട്ടായി.…

പ്രസവശേഷം അമ്മയും കുഞ്ഞും മരിച്ചു; യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവ ശേഷം അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സമഗ്രമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിയോടും ആശുപത്രി അധികൃതരോടും യുവജന കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. തത്തമംഗലം സ്വദേശിനി…

വായ്പ നിരക്കുകൾ ഉയർത്തി പഞ്ചാബ് നാഷണൽ ബാങ്ക്

മുംബൈ: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ നിരക്കുകൾ പരിഷ്കരിച്ചു. പുതുക്കിയ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു. അടിസ്ഥാന നിരക്ക് 25 ബേസിസ് പോയിന്‍റ് ഉയർത്തി. അടിസ്ഥാന വായ്പാ നിരക്ക് നിലവിലെ 8.50 ശതമാനത്തിൽ നിന്ന് 8.75 ശതമാനമായി ഉയർത്തി.…

മഹാവികാസ് അഘാഡി സഖ്യത്തിൽ നിന്ന് പിൻമാറില്ലെന്ന് കോൺഗ്രസ്

മുംബൈ : മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിൽ നിന്ന് കോൺഗ്രസ് പിൻമാറുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഏക്നാഥ് ഷിൻഡെ സർക്കാർ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചതോടെ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ നിന്ന് കോൺഗ്രസ് പിൻമാറിയേക്കുമെന്ന റിപ്പോർട്ടുകൾക്ക് ചൂടുപിടിച്ചിരുന്നു. ഇന്ന് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ചില…

കൈതി ഹിന്ദി റീമേക്കിൽ നായകനായും സംവിധായകനായും അജയ് ദേവ്​ഗൺ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതിയിൽ കാർത്തിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2019 ൽ പുറത്തിറങ്ങിയ ചിത്രം വൻ ഹിറ്റായിരുന്നു. ഇപ്പോൾ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അജയ് ദേവ്​ഗൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  അജയ് തന്നെയാണ് ഈ…

ആകാശ എയർ ക്രൂവിന്റെ യൂണിഫോം; “പരിസ്ഥിതി സൗഹൃദം, രസകരം

ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ ക്രൂവിന്‍റെ യൂണിഫോം അവതരിപ്പിച്ചു. പരിസ്ഥിതി സൗഹൃദപരമായ യൂണിഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത് ഡൽഹി ആസ്ഥാനമായുള്ള ഫാഷൻ ഡിസൈനർ രാജേഷ് പ്രതാപ് സിംഗാണ്. ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് എയർലൈൻ. യൂണിഫോം സൗന്ദര്യത്തിലും…

ഇംഗ്ലണ്ടിനെതിരായ എജ്ബാസ്റ്റൻ ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യൻ ലീഡ് 300 കടന്നു

ബർമ്മിങാം: ഇംഗ്ലണ്ടിനെതിരായ എജ്ബാസ്റ്റൻ ടെസ്റ്റിന്‍റെ നാലാം ദിനം ഇന്ത്യയുടെ ലീഡ് 300 കടന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 125 റണ്‍സ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് 209 റൺസിന് ഏഴ് വിക്കറ്റ് നഷ്ടമായി. രവീന്ദ്ര ജഡേജ (10), മുഹമ്മദ് ഷമി…

സ്വാതന്ത്ര്യസമരസേനാനിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി അനുഗ്രഹം തേടി മോദി

അമരാവതി: രണ്ട് ദിവസത്തെ ആന്ധ്രാപ്രദേശ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യസമര സേനാനി പാസാല കൃഷ്ണമൂർത്തിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സ്വാതന്ത്ര്യസമര സേനാനികളിൽ ഒരാളായിരുന്നു പാസാല കൃഷ്ണമൂർത്തി. മകൾ പാസാല കൃഷ്ണ ഭാരതി, സഹോദരി, മരുമകൾ എന്നിവരുമായും…

ഹോളിവുഡ് ക്രിട്ടിക് അവാർഡ്‌സിൽ മികച്ച രണ്ടാമത്തെ ചിത്രമായി ‘ആര്‍ആര്‍ആര്‍’

ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ മിഡ് സീസൺ അവാർഡുകളിൽ എസ് എസ് രാജമൗലിയുടെ ആർആർആറിന് പുരസ്കാരം. മികച്ച രണ്ടാമത്തെ ചിത്രമായി ആർആർആർ തിരഞ്ഞെടുക്കപ്പെട്ടു. ‘എവരിത്തിങ്ങ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ്’ എന്ന ചിത്രമാണ് ഒന്നാം സ്ഥാനത്ത്. ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷനാണ് ട്വിറ്ററിലൂടെ പുരസ്കാരം…