Category: Latest News

ഹോട്ടലുകളിലും റസ്റ്ററന്റുകളിലും സർവീസ് ചാർജ് ഈടാക്കുന്നതു വിലക്കി

ന്യൂഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് നിരോധിച്ച് ഉത്തരവിറക്കി. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് ഉത്തരവിറക്കിയത്. മറ്റൊരു പേരിലും തുക പിരിക്കാൻ പാടില്ല. സർവീസ് ചാർജ് ഈടാക്കിയാൽ അത് നീക്കംചെയ്യാൻ ഉപഭോക്താവിന് ആവശ്യപ്പെടാമെന്നും ഉത്തരവിൽ പറയുന്നു. ബില്ലിൽ ചേർത്തുകൊണ്ടും സർവീസ്…

ഫ്രാങ്ക് കെസ്സി ഇനി ബാഴ്‌സലോണയിൽ

ഫ്രാങ്ക് കേസി ടീമിനൊപ്പം ചേർന്നതായി ബാഴ്സലോണയുടെ ഔദ്യോഗിക പ്രഖ്യാപനം എത്തി. മാസങ്ങൾക്ക് മുമ്പ് തന്നെ താരവുമായുള്ള കരാർ ചർച്ചകൾ ടീം പൂർത്തിയാക്കിയിരുന്നു, ബാഴ്സലോണയും കെസിയും തമ്മിലുള്ള കരാർ 2026 വരെയാണ് ഉള്ളത് . ഐവറി കോസ്റ്റ് താരത്തെ ബുധനാഴ്ച ബാഴ്സ ആരാധകർക്കും…

ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 378 റണ്‍സ് വിജയ ലക്ഷ്യം

ബിര്‍മിങ്ഹാം: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ, ഇംഗ്ലണ്ടിന് 378 റണ്‍സ് വിജയ ലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 245 റൺസാണ്, നേടിയത്. ഇന്ത്യയ്ക്ക് ഇതോടെ 377 റൺസിൻ്റെ ലീഡുണ്ട്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 416 റൺസാണ് നേടിയത്. 284 റൺസാണ് ഇംഗ്ലണ്ട് നേടിയത്.…

‘അഴിമതിയും അച്ചടക്കമില്ലായ്മയും വർദ്ധിച്ചാൽ താനൊരു ഏകാധിപതിയാകും’ 

ചെന്നൈ: അഴിമതിക്കും അച്ചടക്ക ലംഘനത്തിനുമെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. അഴിമതിയും അച്ചടക്കമില്ലായ്മയും വർദ്ധിച്ചാൽ നടപടിയെടുക്കാൻ താൻ ഏകാധിപതിയാകുമെന്നും സ്റ്റാലിൻ പറഞ്ഞു. നാമക്കലിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തിന്…

ഹോട്ടലെന്ന് കരുതി എസിപിയെ വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് പോലീസുകാരൻ

പന്നിയങ്കര: ഹോട്ടലാണെന്ന് കരുതി അബദ്ധത്തിൽ എ.സി.പിയെ വിളിച്ച് ഷവായും കുബ്ബൂസും ഓര്‍ഡര്‍ ചെയ്ത് പൊലീസുകാരന്‍. പന്നിയങ്കര സ്വദേശിയായ എ.എസ്.ഐ ബൽരാജാണ് മീഞ്ചന്ത ബൈപ്പാസ് ജംഗ്ഷനിലെ സിറ്റി ഹോട്ടലിൽ ഓർഡർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ അബദ്ധം സംഭവിച്ചത്. ഹോട്ടലാണെന്ന് കരുതി ഫോൺ വിളിച്ച് മറുവശത്ത്…

ഖത്തർ ലോകകപ്പ്; പ്രതിദിനം പ്രതീക്ഷിക്കുന്നത് 1600 വിമാനസര്‍വീസുകള്‍

ലോകകപ്പ് സമയത്ത് ഖത്തറിന്‍റെ വ്യോമ പാതയിൽ തിരക്ക് വർദ്ധിക്കും. പ്രതിദിനം 1,600 വിമാനങ്ങളാണ് ഈ കാലയളവിൽ പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ച് വിമാനത്താവളങ്ങളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.  മിഡിൽ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വ്യോമപാതകളിലൊന്നാണ് ഖത്തർ. കൊവിഡിന് ശേഷം ഖത്തറിലേക്കും തിരിച്ചും…

ആഭ്യന്തര വകുപ്പിനും സിപിഐഎമ്മിനും എതിരെ രൂക്ഷവിമര്‍ശനവുമായി കെ കെ രമ

തിരുവനന്തപുരം: വടകര എം.എൽ.എയും ആർ.എം.പി.ഐ നേതാവുമായ കെ.കെ രമ ആഭ്യന്തര വകുപ്പിനും സി.പി.ഐ.എമ്മിനുമെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ കള്ളൻ കപ്പലിൽ തന്നെയെന്ന് കെ.കെ രമ ആരോപിച്ചു. നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര…

വാട്‌സ്ആപ്പില്‍ മെസ്സേജ് ഡിലീറ്റ് ചെയ്യാന്‍ ഇനി കൂടുതല്‍ സമയം

ഇപ്പോൾ മാറ്റങ്ങളും പുതിയ ഫീച്ചറുകളുമായാണ് വാട്ട്സ്ആപ്പ് എത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. അബദ്ധത്തിൽ അയയ്ക്കുന്ന സന്ദേശങ്ങൾ നീക്കം ചെയ്യാൻ ഇനി കൂടുതൽ സമയം നൽകുന്നതാണ്. സന്ദേശങ്ങൾ അയച്ച് രണ്ട് ദിവസത്തിനു ശേഷം ഡിലീറ്റ് ചെയ്യാൻ ഉപയോക്താക്കളെ…

സ്വപ്‌ന താമസം മാറി; വരാപ്പുഴ സ്റ്റേഷനിലെത്തി ഒപ്പിട്ടു

വരാപ്പുഴ(കൊച്ചി): നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് എറണാകുളം നോർത്ത് പറവൂരിനടുത്ത് കൂനമ്മാവിലെ വാടകവീട്ടിൽ താമസം തുടങ്ങി. ഞായറാഴ്ച രാവിലെ വരാപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി എസ്എച്ച്ഒ സജീവ് കുമാറിന് മുന്നിൽ അവർ ഒപ്പിട്ടു. തുടര്‍ന്നാണ് പുതിയ വീട്ടിലേക്ക് താമസത്തിനായി എത്തിയത്.…

എകെജി സെന്റര്‍ ആക്രമണം; പ്രതിയെ പിടികൂടുമെന്നുറപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമിച്ച പ്രതികളെ പിടികൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം ആസൂത്രണം ചെയ്തവരാണ് പ്രതിയെ ഒളിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിയെ പിടികൂടുമെന്ന കാര്യത്തിൽ സംശയമില്ല. എകെജി സെന്‍ററിന്‍റെ ഒരു ഭാഗം എറിഞ്ഞ് തകർക്കുമെന്ന് പറഞ്ഞാണ് ഒരാൾ ഫേസ്ബുക്കിൽ…