Category: Latest News

മഹാരാഷ്ട്രയില്‍ അജിത് പവാര്‍ പ്രതിപക്ഷ നേതാവാകും

മുംബൈ: മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ അജിത് പവാർ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവാകും. എൻസിപി നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീലാണ് അജിത്തിനെ പ്രതിപക്ഷ നേതാവായി നാമനിർദ്ദേശം ചെയ്തത്. 288 അംഗ നിയമസഭയിൽ എൻസിപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.…

രാജ്യത്ത് മുതിർന്ന ജനസംഖ്യയുടെ 90 ശതമാനവും വാക്സിനെടുത്തതായി കേന്ദ്രം

ന്യൂ ഡൽഹി: ഇന്ത്യയിലെ മുതിർന്ന ജനസംഖ്യയുടെ 90 ശതമാനം പേർക്കും കോവിഡ് വാക്സിൻ ലഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. അസാധാരണ നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം കോവിഡിനെതിരെ ഒന്നിച്ച് പോരാട്ടം നടത്തുമെന്നും കൂട്ടിച്ചേർത്തു. ഇന്ന് രാവിലെ 7 മണി…

കോഴിക്കോടിന് സമാനമായി തിരുവനന്തപുരം നഗരസഭയിലും കെട്ടിട നമ്പർ തട്ടിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ വീണ്ടും ക്രമക്കേട് കണ്ടെത്തി. കെട്ടിടനമ്പർ അനധികൃതമായി വാണിജ്യ കെട്ടിടത്തിന് നൽകിയെന്നാണ് കണ്ടെത്തൽ. ക്രമക്കേടിനെ തുടർന്ന് രണ്ട് താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്ന് നീക്കി. നഗരസഭ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മേയർ…

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് നിരോധിക്കണമെന്ന് ദ്യുതി ചന്ദ്

കട്ടക്കിൽ 18 വയസുകാരി ആത്മഹത്യ ചെയ്തതിന് പിന്നാലെ ദ്യുതി ചന്ദിന്‍റെ വെളിപ്പെടുത്തൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് നിരോധിക്കണമെന്ന് ദ്യുതി ആവശ്യപ്പെട്ടു. “ഞാൻ ഒരു സ്പോർട്സ് ഹോസ്റ്റലിൽ പഠിക്കുമ്പോൾ റാഗിങ്ങിന് ഇരയായി. സീനിയേഴ്സ് എന്നോട് മസ്സാജ് ചെയ്യാൻ ആവശ്യപ്പെട്ടു. എനിക്ക് അവരുടെ വസ്ത്രങ്ങൾ…

സുഭാ ഘോഷ് കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു; ഇനി റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്സിയിൽ

യുവതാരമായിരുന്ന സുഭാ ഘോഷ് കേരള ബ്ലാസ്റ്റേഴ്സ് വിടും. ഐ ലീഗ് ക്ലബ്ബായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്സിയാണ് താരത്തെ സ്ഥിരം കരാറിൽ വാങ്ങുക എന്നാണ് റിപ്പോർട്ടുകൾ. രണ്ട് സീസണുകൾക്ക് മുമ്പാണ് വിവാദ ട്രാൻസ്ഫറിലൂടെ സുഭാ ഘോഷ് മോഹൻ ബഗാനിൽ നിന്ന് കേരള…

മഞ്ജു വാര്യർക്ക് കേന്ദ്ര സർക്കാർ അംഗീകാരം

കൊച്ചി: മലയാളത്തിന്‍റെ പ്രിയതാരം മഞ്ജു വാര്യർക്ക് കേന്ദ്ര സർക്കാർ അംഗീകാരം. കേന്ദ്ര ധനമന്ത്രാലയത്തിൽ നിന്നാണ് താരത്തിന് ഈ അംഗീകാരം ലഭിച്ചത്. കൃത്യമായി നികുതി അടയ്ക്കുന്നവർക്ക് കേന്ദ്രസർക്കാർ നൽകുന്ന സർട്ടിഫിക്കറ്റാണ് താരത്തിന് ലഭിച്ചത്. സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾക്ക് ഈ അംഗീകാരം…

പ്രധാനമന്ത്രിയുടെ ഹെലികോപ്ടറിന് തൊട്ടടുത്ത് കറുത്ത ബലൂൺ; 3 പേർ അറസ്റ്റിൽ

ആന്ധ്രാ പ്രദേശ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ പറന്നുയർന്നതിന് തൊട്ടുപിന്നാലെ കറുത്ത ബലൂൺ പറത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കോൺഗ്രസ് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇത് സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. ആന്ധ്രാപ്രദേശിലെ ഗന്നവരത്ത് നിന്ന് ഹെലികോപ്റ്റർ പറന്നുയർന്നയുടൻ പ്രധാനമന്ത്രിക്കെതിരെ മൂന്ന്…

മികച്ച നികുതി വരുമാനം സംഭാവന ചെയ്തതിന് ഫെഡറല്‍ ബാങ്കിന് അംഗീകാരം

കൊച്ചി: ദേശീയ ഖജനാവിലേക്ക് മികച്ച നികുതി വരുമാനം സംഭാവന ചെയ്തതിന് ഫെഡറൽ ബാങ്കിന് അംഗീകാരം. 2021-22 സാമ്പത്തിക വർഷത്തെ നേട്ടങ്ങൾക്ക് എക്സൈസ് ആൻഡ് കസ്റ്റംസ് വകുപ്പ് ഫെഡറൽ ബാങ്കിനെ ആദരിച്ചു. ജിഎസ്ടി ദിനത്തോടനുബന്ധിച്ച് കൊച്ചി സെൻട്രൽ എക്സൈസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ…

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എകെജി സെന്‍റർ ആക്രമണവുമായി ബന്ധപ്പെട്ട വാർത്തകളിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം ഇപ്പോൾ ഒന്നുമല്ലെന്നും അതിനെ പ്രതിരോധിക്കാൻ കെട്ടിച്ചമച്ച കള്ളക്കഥയാണെന്നും സതീശൻ…

‘ലൈംഗിക കുറ്റങ്ങളിൽ പരാതി നല്‍കുന്നതിനുള്ള കാലതാമസം പരിഗണിക്കേണ്ടതില്ല’

ലൈംഗിക കുറ്റകൃത്യങ്ങളിൽ പരാതി നൽകാൻ വൈകുന്നത് പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മറ്റ് കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസിലെ കാലതാമസവുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും കേസിന്‍റെ വസ്തുതകളിലോ യാഥാർത്ഥ്യങ്ങളിലോ ദുരൂഹതയുണ്ടെങ്കിൽ മാത്രമേ കാലതാമസം പരിഗണിക്കാവൂ എന്നും ഹൈക്കോടതി പറഞ്ഞു. ഇരയുമായി ബന്ധപ്പെട്ട് ഇതിൽ പരിഗണിക്കേണ്ട…