Category: Latest News

കേന്ദ്രമന്ത്രിയുടെ ബോട്ടിൽ ചലഞ്ച് വൈറൽ

ന്യൂഡൽഹി: കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ഫിറ്റ്നസിന് പേരുകേട്ടയാളാണ്. കുപ്പിയുടെ അടപ്പ് വശത്തുകൂടി തട്ടിത്തെറിപ്പിച്ചാണു കിരൺ റിജിജു വീണ്ടും കയ്യടി നേടുന്നത്. മന്ത്രിയുടെ ബോട്ടിൽ ചലഞ്ചിന്‍റെ വീഡിയോ വൈറലായിരിക്കുകയാണ്. ‘ഫിറ്റ്നസ് എന്നത് ഒറ്റത്തവണയുള്ള പരിശ്രമമല്ല, ജീവിതകാലത്തെ ശീലമാണ്’- വീഡിയോക്കൊപ്പം കേന്ദ്രമന്ത്രി കുറിച്ചു.

പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കണം; പരാതിക്കാരി ഹൈക്കോടതിയിൽ

പി.സി ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം അനുവദിച്ച കീഴ്‌ക്കോടതിയുടെ നടപടി തെറ്റാണെന്നും ഹർജിയിൽ ആരോപിക്കുന്നു. പിസി ജോർജിനെ കസ്റ്റഡിയിൽ എടുക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. പിസി ജോർജിനെതിരെ സുപ്രധാന വകുപ്പുകൾ ചുമത്തിയിട്ടില്ല. ജാമ്യം ലഭിച്ച ശേഷം തന്നെ…

സ്വാതന്ത്ര്യ ദിനപുലരിയിൽ അമേരിക്കയെ ഞെട്ടിച്ച ആക്രമണം; നിരവധി പേർക്ക് പരിക്ക്, അഞ്ച് മരണം

അമേരിക്ക : അമേരിക്കയുടെ 246ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പുലരിയിൽ രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തിൽ മരണം അഞ്ചായി. ഇന്ന് രാവിലെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ സ്വാതന്ത്ര്യ ദിന പരേഡിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇരുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമേരിക്കയുടെ സ്വാതന്ത്ര്യ ദിന പുലരിയിൽ രാജ്യത്തെ ഞെട്ടിച്ച് ആക്രമണം

അമേരിക്ക : അമേരിക്കയുടെ 246ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പുലരിയിൽ രാജ്യമെമ്പാടും ഭീതി വിതച്ച് ചിക്കാഗോയിലെ ആക്രമണം. ഇന്ന് രാവിലെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ സ്വാതന്ത്ര്യ ദിന പരേഡിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രാദേശിക സമയം പത്തരയോടെയാണ് അജ്ഞാതൻ പരേഡിന് നേരെ വെടിയുതിർത്തത്.…

ശ്രീകൃഷ്ണന്‍റെ നിറവും കയ്യിലിരിപ്പും; എം എം മണിക്ക് മറുപടിയുമായി തിരുവഞ്ചൂർ

തിരുവനന്തപുരം: ശ്രീകൃഷ്ണന്‍റെ നിറവും കയ്യിലിരിപ്പുമാണെന്ന എം എം മണിയുടെ പരാമർശത്തിൻ മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ശ്രീകൃഷ്ണന്‍റെ നിറവും കരകൗശലവും ആധികാരികമായി വിവരിക്കാൻ കംസന് മാത്രമേ കഴിയൂവെന്നും തിരുവഞ്ചൂർ ഫേസ്ബുക്കിൽ കുറിച്ചു. എത്ര കുളിച്ചാലും ഈ കംസൻ ചേറ്റിൽ തന്നെയെന്നും തിരുവഞ്ചൂർ പറഞ്ഞു.…

പി.സി.ജോര്‍ജിനെതിരായ പീഡന പരാതിയില്‍ സംശയം പ്രകടിപ്പിച്ച് കോടതി

തിരുവനന്തപുരം: പി സി ജോർജിനെതിരായ ലൈംഗിക പീഡന പരാതിയിൽ കോടതി സംശയം പ്രകടിപ്പിച്ചു. പരാതി വൈകിയതു ദുരൂഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജോർജിന് ജാമ്യം അനുവദിച്ചത്. പരാതി അന്വേഷിക്കാനുള്ള സുപ്രീം കോടതിയുടെ മാനദണ്ഡം ലംഘിച്ചാണ് ജോർജിനെ…

പാലക്കാട് നവജാത ശിശുവും അമ്മയും മരിച്ച സംഭവം; മരണകാരണം അമിത രക്തസ്രാവം

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവിച്ച ശേഷം യുവതി മരിച്ചത് അമിത രക്തസ്രാവത്തെ തുടർന്നെന്ന് പ്രാഥമിക വിവരം. ഐഷര്യയുടെ പോസ്റ്റുമോർട്ടം പൂർത്തിയായതോടെയാണ് വിവരം പുറത്തറിയുന്നത്. വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വ്യക്തത വരൂവെന്ന് പാലക്കാട് ഡിവൈഎസ്പി പറഞ്ഞു. ഐശ്വര്യയുടെ മൃതദേഹം…

‘എ.കെ.ജി സെന്ററിനുനേരെ ബോംബെറിഞ്ഞത് ‘പറക്കും സ്ത്രീ’യാണോ’

എകെജി സെന്‍ററിൻ നേരെ ബോംബെറിഞ്ഞത് പറക്കും സ്ത്രീയാണോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എ.കെ.ജി സെന്‍റർ ആക്രമണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നടത്തിയ പ്രസംഗത്തിലാണ്…

സില്‍വര്‍ലൈന്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സർക്കാരിന് ഗവര്‍ണറുടെ കത്ത്

സിൽവർ ലൈൻ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ കേന്ദ്ര സർക്കാരിന് കത്തയച്ചു. 2021 ഓഗസ്റ്റ് 16നാണ് ഗവർണർ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചത്. പദ്ധതിയുടെ അംഗീകാരത്തിനായി മന്ത്രി ഇടപെടണമെന്നും കത്തിൽ അഭ്യർത്ഥിച്ചു. പദ്ധതിക്ക് കേന്ദ്രം തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നും ഡി.പി.ആർ റെയിൽവേ…

ആയുഷ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60 ആകണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ആയുഷ് വിഭാഗത്തിൽപ്പെട്ട സർക്കാർ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 വയസായി ഉയർത്താനുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിരമിക്കൽ പ്രായം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ നൽകിയ ഹർജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. ട്രിബ്യൂണൽ…