Category: Latest News

അമർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു

ജമ്മു കശ്മീർ: അമർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് തീർത്ഥാടനം നിർത്തിവച്ചത്. പഹൽഗാമിലെ നുൻവാൻ ബേസ് ക്യാമ്പിൽ നിന്ന് ഗുഹാക്ഷേത്രത്തിലേക്ക് തീർത്ഥാടകരെ പോകാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. 4,000 ത്തോളം തീർത്ഥാടകരാണ് ഇപ്പോൾ ചന്ദർകോട്ടിലെ യാത്രി നിവാസിൽ കഴിയുന്നത്.…

കൊവിഡ് ബാധിതരിൽ പ്രമേഹം വർദ്ധിക്കുന്നതായി പഠനം

മുംബൈ : കൊവിഡ് ബാധിതരിൽ പ്രമേഹം വർദ്ധിക്കുന്നുവെന്ന് ഒരു പഠനം കണ്ടെത്തി. ജേണൽ ഓഫ് ഫാമിലി മെഡിസിൻ ആൻഡ് പ്രൈമറി കെയറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, കോവിഡ് -19 ബാധിച്ച ആളുകളിൽ പഞ്ചസാരയുടെയും തൈറോയ്ഡ്-ഉത്തേജക ഹോർമോണുകളുടെയും അളവ് വർദ്ധിച്ചതായി കണ്ടെത്തി. മഹാരാഷ്ട്രയിലെ റായ്ഗഡ്…

സഖാക്കളുടെ മനസ് വായിക്കുന്ന എഐ വികസിപ്പിച്ചതായി ചൈനീസ് ഗവേഷകർ

ചൈന: കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെ ചിന്ത നിരീക്ഷിക്കാൻ ചൈനീസ് സർക്കാർ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വികസിപ്പിച്ചെടുത്തതായി റിപ്പോർട്ടുകൾ. “ആശയങ്ങളിലും രാഷ്ട്രീയ പഠനങ്ങളിലും” താൽപ്പര്യമുണ്ടോ എന്നറിയാൻ മുഖഭാവങ്ങളും മസ്തിഷ്ക തരംഗങ്ങളും ആഴത്തിൽ വിശകലനം ചെയ്യാൻ കഴിയുന്ന സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തതായി ചൈനയിലെ ഗവേഷകർ…

‘കോഴിക്കോട് ആവിക്കൽതോട് സമരത്തിന് പിന്നിൽ തീവ്രവാദ പ്രവർത്തനം’

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ ആവിക്കൽതോട് മാലിന്യ സംസ്കരണ പ്ലാന്‍റിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ തീവ്രവാദ പ്രവർത്തനങ്ങളാണെന്ന് മന്ത്രി എം.വി ഗോവിന്ദൻ. സർവകക്ഷിയോഗം പൂർണമായി അംഗീകരിച്ചതിന് ശേഷം മാത്രമാണ് പ്രദേശത്ത് ഇത്തരമൊരു പ്രതിഷേധം നടന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമാണ് സംഭവത്തിന് പിന്നിലെന്നും…

പോസ്റ്ററിൽ കാളിയെ അപമാനിച്ചു; സംവിധായിക ലീന മണിമേഖലക്കെതിരെ കേസ്

ഉത്തർപ്രദേശ്: സിനിമാ പോസ്റ്ററിൽ കാളി ദേവിയെ അപമാനിച്ചെന്നാരോപിച്ച് ഡോക്യുമെന്‍ററി സംവിധായിക ലീന മണിമേഖലയ്ക്കെതിരെ യുപി പോലീസ് കേസെടുത്തു. കാനഡയിൽ പ്രദർശിപ്പിക്കുന്ന കാളി എന്ന ചിത്രത്തിന്‍റെ പോസ്റ്റർ നേരത്തെ വിവാദമായിരുന്നു. ക്രിമിനൽ ഗൂഡാലോചന, ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്താൻ ശ്രമം, മതവികാരം വ്രണപ്പെടുത്തൽ എന്നീ…

സജി ചെറിയാൻ രാജിവെക്കണമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റേത് കിളിപോയ സംസാരമാണെന്നും ഭരണഘടനയെ അവഹേളിച്ച മന്ത്രി ഉടൻ രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജി വച്ചില്ലെങ്കിൽ പുറത്താക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നും വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെതിരായ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ…

ലോകത്തെ ഏറ്റവും വലിയ ആമ്പല്‍ച്ചെടി ലണ്ടനിലെ ക്യൂ ഗാര്‍ഡന്‍സ് ഹെര്‍ബേറിയത്തിൽ

ലണ്ടൻ: ലോകത്തിലെ ഏറ്റവും വലിയ ആമ്പൽ ചെടി ലണ്ടനിലെ ക്യു ഗാർഡൻസ് ഹെർബേറിയത്തിലാണ് സ്ഥിതി ചെയ്യുന്നത്. വെള്ളത്തിൽ വളരുന്ന സസ്യങ്ങളുടെ പരിപാലനത്തിനുള്ള കേന്ദ്രമാണ് ഹെർബേറിയം. കഴിഞ്ഞ 177 വർഷമായി, ഈ ആമ്പൽ ചെടിയുടെ ഒരു ശേഖരം ഇവിടെയുണ്ട്. ലോകത്ത് ഇതുവരെ തിരിച്ചറിഞ്ഞ…

രാജ്യത്ത് പുതുതായി 13,086 പേർക്ക് കൂടി കൊവിഡ്

ന്യൂ ഡൽഹി: രാജ്യത്ത് 13,086 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,35,31,650 ആയി ഉയർന്നു. സജീവ കേസുകളുടെ എണ്ണം 1,14,475 ആണ്. ഇത് മൊത്തം കേസുകളുടെ 0.26 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേരാണ്…

ഭരണഘടന വിമര്‍ശനം; മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് സി.പി.എം

തിരുവനന്തപുരം: ഭരണഘടനയെ രൂക്ഷമായി വിമർശിച്ച മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് സി.പി.എം. രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെ കുറിച്ചാണ് മന്ത്രി സംസാരിച്ചതെന്നും ഇത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. എത്ര തവണ ഭരണഘടന ഭേദഗതി ചെയ്തു?…

സജി ചെറിയാന്റെ വിവാദപ്രസംഗം; പരാമർശം ഗൗരവത്തോടെ കാണുന്നുവെന്ന് രാജ്ഭവൻ

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍റെ വിവാദ പ്രസംഗത്തിൽ രാജ്ഭവൻ ഇടപെട്ടു. ഇന്ത്യൻ ഭരണഘടനയ്ക്കെതിരായ മന്ത്രിയുടെ പരാമർശം ഗൗരവമായാണ് കാണുന്നതെന്ന് രാജ്ഭവൻ പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിയുടെ പ്രസംഗത്തിന്‍റെ വിശദാംശങ്ങൾ ഉദ്യോഗസ്ഥരോട് ആരാഞ്ഞു. ഗവർണർ ഇന്ന് തന്നെ പ്രതികരിക്കുമെന്നും രാജ്ഭവൻ…