Category: Latest News

കെപിസിസി അധ്യക്ഷന് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

കെ.പി.സി.സി പ്രസിഡന്റിന് മറുപടിയുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഓരോരുത്തരുടെയും പ്രസ്താവന അവരവരുടേതായ നിലവാരത്തിനനുസരിച്ചാണ്. കൊടി സുനിയുടെ നിലവാരത്തിലുള്ളവർ ആ തരത്തിൽ സംസാരിക്കും. എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും ഇ.പി ജയരാജൻ പറഞ്ഞു. നിയമസഭയിൽ…

സംസ്ഥാനത്ത് അവയവദാന സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ 1.5 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദാന ശസ്ത്രക്രിയാ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഒന്നരക്കോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് 55 ലക്ഷം രൂപയും കോട്ടയം മെഡിക്കൽ കോളേജിന് 50 ലക്ഷം രൂപയും കോഴിക്കോട് മെഡിക്കൽ കോളേജിന് 45 ലക്ഷം രൂപയും…

എജ്ബാസ്റ്റണില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് അമ്പയറുടെ ശകാരം

എജ്ബാസ്റ്റൺ: എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിങ്സിനിടെ സ്റ്റുവര്‍ട്ട് ബ്രോഡിന് അമ്പയർ റിച്ചാർഡ് കെറ്റിൽബറോയുടെ ശകാരം. ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ഷോർട്ട് ബോൾ എറിയുന്നതിനെക്കുറിച്ച് ബ്രോഡ് അമ്പയറോട് പരാതിപ്പെടാൻ പോയതായിരുന്നു. ക്രീസിൽ അഞ്ച് പന്തുകൾ മാത്രം നേരിട്ട ശേഷമാണ്…

‘സജി ചെറിയാൻ ഇന്ത്യയുടെ അസ്ഥിത്വത്തെയാണ് ചോദ്യം ചെയ്തത്’

തിരുവനന്തപുരം: ഭരണഘടന അംഗീകരിക്കാത്തവർക്ക് രാജ്യത്ത് തുടരാൻ അധികാരമില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ഭരണഘടനയെ ചോദ്യം ചെയ്തുകൊണ്ട് സജി ചെറിയാൻ ഇന്ത്യയുടെ അസ്ഥിത്വത്തെയാണ് ചോദ്യം ചെയ്തത്. ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രിക്ക് എങ്ങനെ അധികാരത്തിൽ തുടരാൻ കഴിയുമെന്നും സുധാകരൻ ചോദിച്ചു. ഭരണഘടനയെ അംഗീകരിക്കാത്ത…

യുഎസ് വെടിവെയ്പ്പിൽ 22 വയസ്സുകാരൻ അറസ്റ്റിൽ

ഷിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ സ്വാതന്ത്ര്യദിന പരേഡിനിടെയുണ്ടായ വെടിവയ്പ്പിൽ ആറ് പേർ കൊല്ലപ്പെട്ട സംഭവത്തിൽ 22കാരനെ കസ്റ്റഡിയിലെടുത്തു. റോബർട്ട് ക്രിമോ എന്നയാളാണ് പിടിയിലായത്. ഇല്ലിനോയിലെ ഹൈലാൻഡ് പാർക്കിൽ നടന്ന പരേഡിനിടെയാണ് പ്രതി കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വെടിയുതിർത്തത്. അക്രമത്തിൽ ആറ് പേർ കൊല്ലപ്പെടുകയും…

ഡൽഹി–ദുബായ് സ്‌പൈസ് ജെറ്റ് വിമാനം അടിയന്തിരമായി കറാച്ചിയിൽ ഇറക്കി

ന്യൂഡല്‍ഹി: സാങ്കേതിക തകരാർ കാരണം ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. വിമാനം കറാച്ചിയിൽ ലാൻഡ് ചെയ്തിട്ടുണ്ടെന്നും അടിയന്തര സാഹചര്യമില്ലെന്നും എയർലൈൻസ് അധികൃതർ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. കറാച്ചിയിൽ നിന്ന് മറ്റൊരു വിമാനത്തിൽ ഇവരെ ദുബായിലേക്ക് കൊണ്ടുപോകും.

ആറ് ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

മുംബൈ: കൊടാക് മഹീന്ദ്ര ബാങ്കിനും ഇന്റസ്ഇന്റ് ബാങ്കിനും വൻ തുക പിഴ ചുമത്തി. റിസർവ് ബാങ്ക് ഒരു കോടി രൂപ വീതം പിഴയീടാക്കാൻ ഉത്തരവിട്ടു. ഇതിന് പുറമെ നാല് സഹകരണ ബാങ്കുകൾക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്കും ഇന്റസ്ഇന്റ് ബാങ്കും…

‘ഇന്ത്യൻ ഭരണഘടനയെ നിരാകരിക്കുന്ന ഒരു മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല’

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ രൂക്ഷമായി വിമർശിച്ച മന്ത്രി സജി ചെറിയാനെതിരേ പ്രതിഷേധം ശക്തമാകുകയാണ്. മന്ത്രിക്കെതിരെ പരസ്യവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ എംഎൽഎ വിടി ബൽറാം. ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാറിനെ പരസ്യമായി പിന്തുണയ്ക്കുകയാണ് സി.പി.എം നേതാവ് കൂടിയായ മന്ത്രി സജി ചെറിയാനെന്ന് വി.ടി…

‘മന്ത്രി സജി ചെറിയാന്‍റെ പ്രസംഗം ഗുരുതര സത്യപ്രതിജ്ഞാ ലംഘനം’

കോഴിക്കോട്: ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പ്രസംഗം ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടന ചൂഷണത്തിന് അവസരമൊരുക്കുന്നുവെന്ന് പറഞ്ഞ ഒരാൾക്ക് ഒരു നിമിഷം പോലും…

ഭരണഘടനാ വിരുദ്ധ പരാമർശം; സജി ചെറിയാനോട് വിശദീകരണം തേടി മുഖ്യമന്ത്രി

തിരുവനന്തപുരം: മല്ലപ്പള്ളിയിലെ വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനോട് മുഖ്യമന്ത്രി വിശദീകരണം തേടി. താൻ ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്നും ഭരണകൂടത്തെയാണ് വിമർശിച്ചതെന്നും മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. ജനങ്ങളെ കൊള്ളയടിക്കാൻ ഇന്ത്യൻ ഭരണഘടന അനുയോജ്യമാണെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവന. തൊഴിലാളികളെ…