Category: Latest News

നൂപുർ ശർമയ്‌ക്കെതിരായ വിമർശനം; സുപ്രീം കോടതിക്ക് തുറന്ന കത്ത്

ന്യൂഡൽഹി: ചാനൽ ചർച്ചയ്ക്കിടെ പ്രവാചകനെതിരായ പരാമർശത്തിന്‍റെ പേരിൽ മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ സുപ്രീം കോടതി നടത്തിയ വിമർശനത്തെ അപലപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണയ്ക്ക് തുറന്ന കത്ത്. 15 മുൻ ജഡ്ജിമാരും 77 മുൻ ഉദ്യോഗസ്ഥരും 25…

“മന്ത്രി സജി ചെറിയാന്റേത് ഭരണഘടനയെ അവഹേളിക്കുന്ന പരാമർശം”: വി മുരളീധരൻ

ഭരണഘടനയെ അവഹേളിക്കുന്ന തരത്തിലുള്ള മന്ത്രി സജി ചെറിയാന്‍റെ പരാമർശങ്ങൾ രാജ്യവിരുദ്ധമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സജി ചെറിയാന്‍റെ വിശദീകരണം പരാമർശത്തെ സാധൂകരിക്കുന്നതാണ്. ഭരണഘടനയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് മന്ത്രി തെളിയിക്കുന്നത്. ഭരണഘടനയോടുള്ള കൂറില്ലായമയാണ് മന്ത്രി പ്രകടിപ്പിച്ചതെന്നും വി മുരളീധരൻ പറഞ്ഞു.…

റെക്കോർഡ് തകർച്ചയിൽ രൂപ; ഓഹരി വിപണിയും ഇടിഞ്ഞു

മുംബൈ: രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിൽ. ഡോളറിനെതിരെ, രൂപയുടെ വിനിമയ നിരക്ക് ഇത്രയും തകരുന്നത്, ആദ്യമായാണ്. വ്യാപാര കമ്മി, കുത്തനെ കൂടുന്നതാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം. ഇന്ത്യന്‍ ഓഹരി സൂചികകൾ, ഇന്ന് നേട്ടത്തിൽ തുടങ്ങിയെങ്കിലും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

1000 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ച നേരിട്ട് പോർച്ചുഗലും സ്പെയിനും

പോർച്ചുഗലും സ്പെയിനും 1,000 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയെ അഭിമുഖീകരിക്കുകയാണെന്ന് പഠനം. ഇരു രാജ്യങ്ങളിലെയും കാലാവസ്ഥാ പ്രതിസന്ധി വൈൻ, ഒലിവ് ഓയിൽ ഉൽപാദനത്തെ സാരമായി ബാധിച്ചു. പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ ചില പ്രദേശങ്ങളിൽ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള താപനില വർദ്ധിക്കുന്നത്…

ചരിത്രമെഴുതി ഇം​ഗ്ലണ്ട്; എഡ്ജ്ബാസ്റ്റൺ പരമ്പര സമനിലയിലാക്കി

എഡ്ജ്ബാസ്റ്റൺ: എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ട് ചരിത്രമെഴുതി. ഇന്ത്യ ഉയർത്തിയ 378 റൺസെന്ന വിജയലക്ഷ്യം ഏഴ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ട് മറികടന്നു. ജോ റൂട്ടും ജോണി ബെയർസ്റ്റോയും ചേർന്ന് നേടിയ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. ഇതോടെ ഇംഗ്ലണ്ട് പരമ്പര സമനിലയിലാക്കി. ഇന്ത്യ ഉയർത്തിയ…

വിവാദ പ്രസ്താവന; സജി ചെറിയാൻ രാജിവെക്കേണ്ടതില്ലെന്ന് സിപിഎം

തിരുവനന്തപുരം: ഭരണഘടനയെക്കുറിച്ചുള്ള വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടില്‍ സി.പി.എം. വിവാദ പ്രസംഗത്തിൽ മന്ത്രി സഭയിൽ ഖേദം പ്രകടിപ്പിക്കുകയും മന്ത്രിയുടെ പ്രസ്താവന പത്രക്കുറിപ്പായി പുറത്തുവിടുകയും ചെയ്ത പശ്ചാത്തലത്തിൽ വിവാദം അവസാനിപ്പിക്കാനാണ് സർക്കാരും സി.പി.എമ്മും ഒരുങ്ങുന്നതെന്നാണ് സൂചന. ഭരണഘടനയെ…

‘സജി ചെറിയാൻ ഭരണഘടനയെ കുറിച്ച് പറഞ്ഞത് നാക്കുപിഴയല്ല’

സജി ചെറിയാൻ ഭരണഘടനയെ കുറിച്ച് പറഞ്ഞത് നാക്കുപിഴയല്ലെന്നും മന്ത്രിയുടെ വാക്കുകൾ വ്യക്തമാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സജി ചെറിയാൻ മന്ത്രിയായി തുടരുന്നതിന്‍റെ അടിസ്ഥാനം ഭരണഘടനയാണ്. ആ ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രിക്ക് രാജിവയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും…

ലീവ് എടുക്കാതെ 27 വർഷം ജോലി; മകളുടെ കുറിപ്പിലൂടെ കെവിൻ നേടിയത് 1.5 കോടി

മാതാപിതാക്കളുടെ സന്തോഷത്തേക്കാൾ വലുതായി മറ്റെന്താണ്. തിരിച്ച് അവർക്കും അതുതന്നെയാണ് അവസ്ഥ. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ഹൃദയസ്പർശിയായ നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ നാം കണ്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അമേരിക്കയിലെ ലാസ് വെഗാസിലാണ് സംഭവം. നീണ്ട…

‘കാളി എന്നെ സംബന്ധിച്ച് മാംസം കഴിക്കുന്ന, ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ദേവത’

ന്യൂദല്‍ഹി: കാളി പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് എം പി മഹുവ മൊയ്ത്ര. തന്നെ സംബന്ധിച്ചിടത്തോളം കാളി ഇറച്ചി തിന്നുകയും ലഹരി ഉപയോഗിക്കുകയും ചിലയിടങ്ങളിൽ വിസ്കി പോലും സമർപ്പിക്കപ്പെടുന്ന ദേവതയാണെന്ന് മൊയ്ത്ര പറഞ്ഞു. “എന്നെ സംബന്ധിച്ചിടത്തോളം, കാളി മാംസം ഭക്ഷിക്കുകയും ലഹരി…

‘താൻ ഭരണഘടനയെ വിമർശിച്ചുവെന്ന വാർത്ത വളച്ചൊടിച്ചത്’

തിരുവനന്തപുരം: ഭരണഘടനയെക്കുറിച്ചുള്ള പരാമർശം വലിയ വിവാദമായതിന് പിന്നാലെ നിയമസഭയിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. താൻ ഭരണഘടനയെ വിമർശിച്ചുവെന്ന റിപ്പോർട്ടുകൾ വളച്ചൊടിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ പ്രസംഗത്തിനിടയിൽ നടത്തിയ പരാമർശങ്ങൾ ഏതെങ്കിലും തരത്തിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ക്ക് പ്രചാരണം…