Category: Latest News

മന്ത്രിയുടേത് ആര്‍എസ്എസ് നിലപാട്; തുറന്നടിച്ച് സതീശൻ

തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പരാമർശം ആർഎസ്എസിന്‍റെ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആർഎസ്എസ് സ്ഥാപകൻ ഗോൾവാൾക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സ്’ എന്ന പുസ്തകത്തിൽ സജി ചെറിയാൻ പറഞ്ഞ ബ്രിട്ടീഷുകാർ എഴുതിയ ഭരണഘടനയാണ് ഇന്ത്യയിലുള്ളത് എന്നു പറഞ്ഞിട്ടുണ്ട്. മന്ത്രിക്ക്…

സജി ചെറിയാൻ വിഷയം; മുഖ്യമന്ത്രിയും കോടിയേരിയും എകെജി സെന്ററില്‍

തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ നിർണായക നീക്കവുമായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എകെജി സെന്‍ററിലെത്തി. സിപിഎം നേതാക്കൾ എജിയുമായും മറ്റും ചർച്ച നടത്തി. മന്ത്രിയുടെ രാജി…

‘പുറത്താക്കൽ പ്രതീക്ഷിച്ചത്; സഹായിച്ചിരുന്നവർ പോലും പിന്മാറുന്നു’

കൊച്ചി: എച്ച്ആർഡിഎസിൽ നിന്ന് പുറത്താക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കാറിന്‍റെ ഡ്രൈവറെ നേരത്തെ പിൻവലിച്ചിരുന്നു. സഹായിച്ചവർ പോലും പിൻവാങ്ങുന്നു. എച്ച്ആർഡിഎസ് നൽകിയ വീടും മാറ്റേണ്ടി വരുമെന്നും സ്വപ്ന പറഞ്ഞു. സ്വപ്നയുടെ നിയമനം റദ്ദാക്കുകയാണെന്നും അവരെ ജോലിയിൽ…

വിജയ് ബാബുവിന്റെ എന്‍ട്രി വിവാദം; ഇടവേള ബാബു അമ്മയിൽ നിന്ന് അവധിയെടുക്കുന്നു

കൊച്ചി : അമ്മയുടെ ജനറൽ സെക്രട്ടറി കൂടിയായ നടൻ ഇടവേള ബാബു അമ്മയിൽ നിന്ന് അവധിയെടുക്കാൻ ഒരുങ്ങുന്നു. സംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് താൽക്കാലിക അവധിയെടുക്കാൻ ഇടവേള ബാബു തീരുമാനിച്ചു. എന്നാൽ അത്തരമൊരു തീരുമാനത്തിന്‍റെ ആവശ്യമില്ലെന്നാണ് പ്രസിഡന്‍റ് മോഹൻലാലും…

ബലിപെരുന്നാളിന് ഒരുങ്ങി യുഎഇ

അബുദാബി: ബലിപെരുന്നാൾ വരവേൽപിന് തയ്യാറെടുപ്പുകൾ ആരംഭിച്ച് യുഎഇ. ഈദ് നമസ്കാരത്തിനെത്തുന്ന വിശ്വാസികളെ വരവേൽക്കുന്നതിനായി വിവിധ എമിറേറ്റുകളിൽ ആരാധനാലയങ്ങളും ഈദ്ഗാഹുകളും സജ്ജീകരിച്ചിട്ടുണ്ട്. പുതിയ പരവതാനികൾ വിരിച്ച് ഒരു മീറ്റർ അകലം പാലിച്ച് സ്റ്റിക്കറുകൾ പതിക്കുന്ന തിരക്കിലാണ് ആരാധനാലയങ്ങൾ. ദുബായ്, ഷാർജ, ഫുജൈറ എമിറേറ്റുകളിലും…

ഇലക്ട്രിക് വാഹനങ്ങളുടെ തീപിടിത്തം; കമ്പനികള്‍ക്ക്‌ കാരണം കാണിക്കൽ നോട്ടീസുമായി കേന്ദ്രം

ന്യൂഡൽഹി : ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്നുവെന്ന ആശങ്ക നിലനിൽക്കെ ഒല ഇലക്ട്രിക്, ഒഖിനാവ, പ്യുവര്‍ ഇവി എന്നിവയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കേന്ദ്രസർക്കാർ. പ്യുവർ ഇവി, ബൂം മോട്ടോഴ്സും നിർമ്മിച്ച ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഏപ്രിലിൽ തീപിടിച്ചതിനെത്തുടർന്ന് സെൻട്രൽ കൺസ്യൂമർ…

തോല്‍വി, കുറഞ്ഞ ഓവര്‍ നിരക്ക്; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇരട്ട പ്രഹരം

ബിര്‍മിങ്ഹാം: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ തോൽവിയെ തുടർന്ന് ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കുറഞ്ഞ ഓവര്‍ നിരക്കിന് പോയിന്റ് നഷ്ടമാവുക കൂടി ചെയ്തതാണ് ഇന്ത്യക്ക് കനത്ത തിരിച്ചടിയായത്. 52.08 പോയിന്‍റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.…

രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വർണവില ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. തുടർച്ചയായ രണ്ട് ദിവസം സ്വർണ വിലയിൽ ഉയർച്ചയായിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ വിലയിൽ 400 രൂപ ഇന്ന് കുറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ ഒരു പവൻ സ്വർണത്തിന്‍റെ വില 280 രൂപയായി ഉയർന്നിരുന്നു. ഒരു…

സ്വപ്‌ന സുരേഷിനെ പാലക്കാട് എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ സംഘടനയായ എച്ച്ആർഡിഎസ് അറിയിച്ചു. ഫെബ്രുവരിയിലാണ് പാലക്കാട് ആസ്ഥാനമായുള്ള എച്ച്ആർഡിഎസിലെ സിഎസ്ആർ ഡയറക്ടറായി സ്വപ്നയെ നിയമിച്ചത്. സ്വപ്നയ്ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നുവെന്ന് എച്ച്ആർഡിഎസ് നൽകുന്ന വിശദീകരണം. സ്വപ്നയുടെ…

തെലുങ്ക് ചലച്ചിത്ര എഡിറ്റർ ഗൗതം രാജു അന്തരിച്ചു

ഹൈദരാബാദ് : തെലുങ്ക് സിനിമകളിൽ പ്രധാനമായും പ്രവർത്തിച്ചിരുന്ന സീനിയർ ഫിലിം എഡിറ്റർ ഗൗതം രാജു അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജൂലൈ ആറിന് പുലർച്ചെ 1.30നായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗൗതം രാജു ആരോഗ്യ പ്രശ്നങ്ങളുമായി മല്ലിടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.…