Category: Latest News

ഇൻഡിഗോ 8% ശമ്പളം വർധിപ്പിച്ചു; അസംതൃപ്തരായി പൈലറ്റുമാർ

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ, പൈലറ്റുമാരുടെ ശമ്പളം വർദ്ധിപ്പിച്ചു. ശമ്പള വർദ്ധനവ് 8 ശതമാനമാണ്. പൈലറ്റുമാരുടെ ഓവർടൈം അലവൻസും കോവിഡിന് മുമ്പുള്ള നിലയിലേക്ക് പുനഃസ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, പൈലറ്റുമാർക്കായി ഒരു വർക്ക് പാറ്റേൺ സംവിധാനവും ഏർപ്പെടുത്തി. 2020 ൽ ഇൻഡിഗോ…

പാകിസ്താന്റെ വടക്കന്‍ മേഖലകളില്‍ മഞ്ഞുരുകുന്നു

പാക്കിസ്ഥാൻ: കാലാവസ്ഥാ വ്യതിയാനം പാകിസ്ഥാനിലെ ഹിമാനികളെയും സാരമായി ബാധിക്കുന്നു. വടക്കൻ പ്രവിശ്യയിൽ മഞ്ഞ് ഉരുകുന്ന സംഭവങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പാരീസ് ഉടമ്പടി പ്രകാരമുള്ള കാലാവസ്ഥാ ലക്ഷ്യങ്ങൾ നിറവേറ്റിയാലും ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ മിക്ക ഹിമാനികളും നാശം നേരിടുമെന്നാണ് കരുതുന്നത്. നേരത്തെ…

‘കിടു കിഡ്സ്’; കുട്ടികൾക്കായി സിപിഐഎമ്മിന്റെ യുട്യൂബ് ചാനൽ

കുട്ടികൾക്കായി ‘കിഡു കിഡ്സ്’ എന്ന പേരിൽ പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുകയാണ് സി.പി.എം. കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ സമൂഹത്തിന്‍റെ മുൻ നിരയിലേക്ക് എത്തിക്കുകയാണ് ചാനലിന്‍റെ ലക്ഷ്യം. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിപാടികളും അവതരിപ്പിക്കും. ജൂലൈ 24ന് ചാനലിന്‍റെ…

റോഡുകളുടെ തകര്‍ച്ച; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: റോഡുകൾ തകർന്ന സംഭവത്തിൽ കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പിനുമെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പശ ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചതെന്ന് ഹൈക്കോടതി ചോദിച്ചു. കൊച്ചി നഗരത്തിലെ മിക്ക റോഡുകളും തകർന്നിരിക്കുകയാണ്. ഇതിന്‍റെ പ്രാഥമിക ഉത്തരവാദിത്തം എൻജിനീയർമാർക്കാണെന്നും അവരെ വിളിച്ചുവരുത്തുമെന്നും കോടതി പറഞ്ഞു. കൊച്ചിയിലെ…

സീനിയർ താരങ്ങൾക്കു ‘ഫുൾടൈം’ വിശ്രമം; ബിസിസിഐക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്

മുംബൈ: ഉഭയകക്ഷി പരമ്പരയിൽ സീനിയർ ഇന്ത്യൻ താരങ്ങൾ തുടർച്ചയായി പങ്കെടുക്കാത്തതിൽ ബിസിസിഐക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ട്. ഈ മാസം അവസാനം വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള രണ്ടാം നിര ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് സീനിയർ താരങ്ങൾ തുടർച്ചയായി പരമ്പരയിൽ നിന്ന്…

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി യുഎന്നില്‍ പ്രസംഗിച്ച്‌ മലയാളി പെണ്‍കുട്ടി

കോട്ടയം: ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഐക്യരാഷ്ട്രസഭയിൽ പ്രസംഗം നടത്തി മലയാളി വിദ്യാർത്ഥി എമിലിൻ റോസ് തോമസ്. യുണൈറ്റഡ് നേഷൻസ് ചൈൽഡ് റൈറ്റ്സ് കണക്ടിന്‍റെ ഉപദേശക സമിതിയിലെ യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ പ്രതിനിധിയാണ് ഈ കുട്ടി. 2021 സെപ്റ്റംബറിലാണ് ഐക്യരാഷ്ട്രസഭയുടെ വാർഷിക പൊതു സംവാദത്തിൽ ഭിന്നശേഷിക്കാരായ…

ബോറിസ് ജോൺസൺ പുറത്തേക്ക്; പ്രധാനമന്ത്രിസ്ഥാനം രാജിവെക്കാനൊരുങ്ങുന്നു

ലണ്ടന്‍: ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ഒഴിയാൻ ഒരുങ്ങുകയാണ്. വ്യാഴാഴ്ച വൈകുന്നേരത്തോടെ അദ്ദേഹം രാജി പ്രഖ്യാപിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവാദ മന്ത്രിസഭയിൽ നിന്ന് നിരവധി അംഗങ്ങൾ രാജിവച്ചതിനെ തുടർന്നാണ് ജോണ്‍സണ്‍ സ്ഥാനമൊഴിയാൻ നിർബന്ധിതനായത്. കഴിഞ്ഞ രണ്ട് മണിക്കൂറിനിടെ…

‘1000 കാല്‍നട യാത്രക്കാർ മരിച്ചത് ‘ചെറിയ വാർത്തയാണോ’;എഫ്ബി പോസ്റ്റുമായി ബിജു മേനോന്‍

തിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ 1000 കാൽനടയാത്രക്കാർ റോഡപകടങ്ങളിൽ മരിച്ചെന്ന വാർത്ത പങ്കുവെച്ച് നടൻ ബിജു മേനോൻ. കേരളത്തിലെ ഒരു ദിനപത്രത്തിലെ ഒരു ചെറിയ കോളം വാർത്തയാണ് താരം തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ഇത്രയും വലിയ വാർത്ത…

മങ്കിപോക്സിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ലോകാരോഗ്യസംഘടന

വാഷിങ്ടൺ: ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മങ്കിപോക്സിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ജൂണിൽ, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മങ്കിപോക്സിൽ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. എന്നിരുന്നാലും, രോഗത്തിന്‍റെ…

നാട്ടിൽ നിന്ന് തിരിച്ചും ചാർട്ടേർഡ് വിമാന സർവീസ് ഉണ്ടാകുമെന്ന് ഇസിഎച്ച്

ദുബായ്: വേനലവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങുന്നവർക്കായി ഓഗസ്റ്റിൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്തുമെന്ന് ദുബായിലെ പ്രമുഖ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചിന്‍റെ സിഇഒ ഇഖ്ബാൽ മാർക്കോണി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. അതേസമയം, ഇസിഎച്ച് ഡിജിറ്റലിന്‍റെ ആഭിമുഖ്യത്തിൽ…