Category: Latest News

വിവേകിനെതിരായ നടപടി സംഘടനാപരം; വനിതാ പ്രവർത്തകയുടെ പരാതി കിട്ടിയില്ല

തിരുവനന്തപുരം: പാലക്കാട് യൂത്ത് കോൺഗ്രസ് പഠനക്യാമ്പിൽ നേതാവിനോട് മോശമായി പെരുമാറിയതായി പെൺകുട്ടി പരാതി നൽകിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി. പരാതി ലഭിച്ചിട്ടും സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വം പരാതി പൊലീസിന് കൈമാറിയില്ലെന്ന വാർത്ത ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തികച്ചും…

താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ കാർ 21 വർഷത്തിനുശേഷം ‘കുഴിച്ചെടുത്ത്’ താലിബാൻ

കാബൂൾ: 2001 ൽ, യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ എത്തിയതിന് പിന്നാലെ, രക്ഷപ്പെടാൻ താലിബാൻ സ്ഥാപകൻ മുല്ല ഒമർ ഉപയോഗിച്ച കാർ താലിബാൻ ഭരണകൂടം കുഴിച്ചെടുത്തു. യുഎസ് സൈന്യത്തിന്റെ കണ്ണിൽപ്പെടാതെ കുഴിച്ചിട്ട വാഹനം താലിബാൻ ഭരണകൂടം വീണ്ടെടുത്തത്. രണ്ട് ദശാബ്ദത്തിലേറെയായി മണ്ണിനടിയിൽ കുഴിച്ചിട്ടെങ്കിലും…

‘കടുവ’യെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ഷാജി കൈലാസ്

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ‘കടുവ’ റിലീസ് ചെയ്തിരിക്കുകയാണ്. മാസ് ആക്ഷൻ ചിത്രത്തിന് നല്ല നിരൂപണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ഷാജി കൈലാസ്, കടുവയെ സ്വീകരിച്ച ആരാധകർക്ക് നന്ദി പറഞ്ഞു. ഈ സ്നേഹം മുന്നോട്ടുള്ള യാത്രയിൽ ഊർജ്ജമായി…

വധഭീഷണി; മുഹമ്മദ് സുബൈര്‍ സുപ്രിംകോടതിയെ സമീപിച്ചു

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ സുപ്രീം കോടതിയെ സമീപിച്ചു. സുബൈറിന് ഭീഷണിയുണ്ടെന്ന് അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് സുപ്രീം കോടതിയെ അറിയിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് മുഹമ്മദ് സുബൈർ…

സാനിയ മിര്‍സയ്ക്കും സഹതാരത്തിനും വിംബിൾഡൺ സെമിയില്‍ തോല്‍വി

സാനിയയും സഹതാരം ക്രൊയേഷ്യയുടെ മേറ്റ് പാവിചും സെമിഫൈനലിൽ നീല്‍ സ്‌കുപ്‌സ്‌കി-ഡിസൈറേ ക്രോസിക് സഖ്യത്തോട് പരാജയപ്പെട്ടു. സാനിയ-പവിച് സഖ്യം മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് തോറ്റത്. ആദ്യ സെറ്റ് നേടിയ ശേഷം സാനിയയും പവിചും അടുത്ത രണ്ട് സെറ്റുകൾ കൈവിട്ടു. സ്കോർ:…

ബോബി ചെമ്മണ്ണൂരിനെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിന്‍റെ ചട്ടങ്ങൾ ലംഘിച്ചതിനും വാഹനത്തിന് മുകളിൽ മാസ് എൻട്രി നടത്തിയതിനുമാണ് ബോബി ചെമ്മണ്ണൂരിനെതിരെ നടപടി. ചെമ്മണ്ണൂരിന്റെ പുതിയ സംരംഭമായ ‘ബോച്ചെ ദി ബുച്ചർ’ എന്ന ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിനായി കശാപ്പുകാരന്‍റെ രൂപത്തിൽ വാഹനത്തിന് മുകളിൽ യാത്ര ചെയ്തത് വിവാദമായതിനെ…

പുഷ്പ- 2, എഴുത്തുകാരെ ക്ഷണിച്ച് സംവിധായകൻ; മികച്ച തുക പാരിതോഷികം

‘പുഷ്പ’യുടെ രണ്ടാം ഭാഗത്തിന്‍റെ തിരക്കഥയിൽ സംഭാവന നൽകാൻ സംവിധായകൻ സുകുമാർ എഴുത്തുകാരെ ക്ഷണിച്ചു. അല്ലു അർജുൻ നായകനായി അഭിനയിച്ച ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിന്‍റെ തുടർച്ചയാണ് ‘പുഷ്പ: ദി റൂൾ’. പുഷ്പ: ദി റൂളിന്‍റെ തിരക്കഥയിലെ രംഗങ്ങൾ, ഷോട്ടുകൾ അല്ലെങ്കിൽ…

പൊതുമരാമത്ത് വകുപ്പിനെതിരെ കൊച്ചി മേയര്‍

കൊച്ചി : പുതിയ പാലം നിർമ്മിക്കാതെ നിലവിലുള്ള ബ്രഹ്മപുരം പാലം പൊളിക്കാനുള്ള നീക്കത്തിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് പിൻമാറണമെന്ന് കൊച്ചി മേയർ എം അനിൽകുമാർ. വാട്ടർ മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷന്‍റെ മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥിതി ചെയ്യുന്ന ബ്രഹ്മപുരത്തേക്കുള്ള…

മഹാരാഷ്ട്ര മന്ത്രിസഭയിലെ മന്ത്രി സ്ഥാനങ്ങള്‍ ധാരണയായി

മുംബൈ: മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിൻഡെ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം സംബന്ധിച്ച് ധാരണയായി. മന്ത്രിസഭയിൽ 45 അംഗങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. ഇതിൽ 25 മന്ത്രിസ്ഥാനങ്ങൾ ബി.ജെ.പിക്കും 13 എണ്ണം ഷിൻഡെയ്ക്കൊപ്പമുള്ള ശിവസേന എം.എൽ.എമാർക്കും ലഭിക്കും. ശേഷിക്കുന്ന ഏഴ് മന്ത്രിസ്ഥാനങ്ങൾ സ്വതന്ത്രർക്ക് നൽകുമെന്ന് ഉന്നത വൃത്തങ്ങൾ…

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല; 14 ദിവസം റിമാന്‍ഡില്‍

തൃശ്ശൂര്‍: കുട്ടികളെ നഗ്നനാക്കി എന്ന കേസിൽ നടൻ ശ്രീജിത്ത് രവിയെ ശൂർ പോക്സോ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാനസികാസ്വാസ്ഥ്യം മൂലമാണ് ഇത് ചെയ്തതെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല. തൃശൂർ അയ്യന്തോളിലെ പാർക്കിൽ വച്ച് ശ്രീജിത്ത്…