Category: Latest News

‘കാളീദേവിയെ കുറിച്ച് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു’; മഹുവ മൊയ്ത്ര

ന്യൂഡല്‍ഹി: കാളി ദേവിയെക്കുറിച്ച് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. താൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാൻ ബിജെപിയെ വെല്ലുവിളിക്കുകയാണെന്നും അവർ പറഞ്ഞു. ഉത്തരേന്ത്യൻ ആശയങ്ങൾ തന്‍റെ വിശ്വാസസങ്കൽപത്തിന് മുകളിൽ അടിച്ചേൽപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു. കാളി തന്‍റെ…

കെ – ഫോണിന് കേന്ദ്രസര്‍ക്കാരിന്റെ പ്രവർത്തനാനുമതി

കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെ-ഫോണ്‍) അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് അനുവദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഉത്തരവിറക്കി. ഇതോടെ പദ്ധതിക്ക് പ്രവർത്തനാനുമതി ലഭിച്ചു. പദ്ധതിയുടെ ഇന്‍റർനെറ്റ് സേവന ദാതാവിന്‍റെ…

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുറത്തേക്ക്

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ നിന്ന് നിരവധി അംഗങ്ങൾ രാജിവെച്ചതിന് പിന്നാലെയാണ് രാജി. ‘പാർട്ടി ഗേറ്റ്’ വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോൺസനെതിരെ സ്വന്തം പാളയത്തിൽ നിന്ന് പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി…

ശിവാജി ഗണേശന്റെ 270 കോടി സ്വത്തിൻമേൽ തർക്കം; പ്രഭുവിനെതിരെ കേസ്

ചെന്നൈ: അന്തരിച്ച നടൻ ശിവാജി ഗണേശന്‍റെ മക്കൾ തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കം. സ്വത്ത് വിഭജിച്ചപ്പോൾ അർഹമായത് ലഭിച്ചില്ലെന്ന് ആരോപിച്ച് ശിവാജി ഗണേശന്‍റെ രണ്ട് പെൺമക്കളാണ് കേസുമായി രംഗത്തെത്തിയത്. ശാന്തി നാരായണസ്വാമിയും രാജ്വി ഗോവിന്ദരാജനും സഹോദരനും നടനുമായ പ്രഭു, നിർമ്മാതാവ് രാംകുമാർ ഗണേശൻ…

കാലവർഷം കനക്കുന്നു; അടുത്ത 4 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൺസൂൺ പാത സാധാരണയിൽ നിന്ന് തെക്കോട്ട് സജീവമായതിന്‍റെയും മധ്യപ്രദേശിന് മുകളിൽ ന്യൂനമർദ്ദ പ്രദേശം നിലനിൽക്കുന്നതിന്‍റെയും ഫലമായി അറബിക്കടലിന് മുകളിലൂടെ ശക്തമായ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറൻ കാറ്റ്…

ദക്ഷിണ കന്നഡയിൽ കനത്ത മഴ; മംഗലാപുരം പഞ്ചിക്കല്ലില്‍ ഉരുള്‍പൊട്ടല്‍

മംഗലാപുരം: ദക്ഷിണ കന്നഡയിൽ കനത്ത മഴ തുടരുകയാണ്. മംഗലാപുരത്തെ പഞ്ചിക്കലിൽ മഴക്കെടുതിയിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രദേശത്ത് ഉരുൾപൊട്ടലിൽ മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. അതേസമയം…

മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍; സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

വനിതാ സിംഗിൾസിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യൻ താരം വിജയിച്ചത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ സിന്ധു വെറും 28 മിനിറ്റിനുള്ളിൽ എതിരാളിയെ പരാജയപ്പെടുത്തി. ക്വാർട്ടറിൽ ചൈനീസ് തായ്പേയിയുടെ തായ് സു യിംഗിനെയാണ് സിന്ധു നേരിടുക. സ്കോർ: 21-12, 21-10. പുരുഷ സിംഗിൾസിൽ സായ്…

സിപിഐഎമ്മിന്റെ സാധാരണ പ്രവര്‍ത്തകനായി ജനങ്ങള്‍ക്ക് ഒപ്പം ഉണ്ടാകും; സജി ചെറിയാന്‍

ചെങ്ങന്നൂർ : മന്ത്രിസ്ഥാനം രാജിവച്ച ശേഷം സജി ചെറിയാൻ ചെങ്ങന്നൂരിലെ വസതിയിലെത്തി. തനിക്ക് പറയാനുള്ളതെല്ലാം താൻ പറഞ്ഞിട്ടുണ്ടെന്നും സിപിഎമ്മിന്‍റെ ഒരു സാധാരണ പ്രവർത്തകൻ എന്ന നിലയിൽ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും സജി പറഞ്ഞു. പാർട്ടി നിലപാടിനെ പിന്തുണച്ചാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിലെത്തിയ സജി…

ശ്രീജിത്ത് രവിക്കെതിരായ പോക്‌സോ കേസ് ഗൗരവതരമെന്ന് അമ്മ; അന്വേഷണത്തിന് നിര്‍ദേശം

തൃശ്ശൂർ: ശ്രീജിത്ത് രവിക്കെതിരായ പോക്സോ കേസിൽ ശക്തമായ നടപടി സ്വീകരിക്കാനാണ് അമ്മയുടെ തീരുമാനം. സംഭവത്തിൽ സംഘടനാ അന്വേഷണം നടത്താൻ അമ്മ പ്രസിഡന്‍റ് മോഹൻലാൽ നിർദേശം നൽകിയതായാണ് റിപ്പോർട്ട്. കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്നാരോപിച്ച് വ്യാഴാഴ്ച രാവിലെയാണ് ശ്രീജിത്ത് രവിയെ തൃശൂർ…

സംസ്ഥാനത്തെ ദേശീയപാതാ വികസനം സാധ്യമാക്കും; മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ദേശീയപാതാ വികസനം സാധ്യമാക്കുക എന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ദേശീയപാതാ വികസനം 2025 ഓടെ പൂർത്തിയാക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. നടക്കില്ലെന്ന് കരുതി ഒരു കാലത്ത് ഉപേക്ഷിച്ച…