Category: Latest News

വി.ഡി സതീശനെതിരെ നിയമനടപടിക്ക് ആർഎസ്എസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ നിയമനടപടിയുമായി ആർഎസ്എസ്. ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ച് നടത്തിയ പരാമർശങ്ങൾ വിവാദമായതോടെ രാജിവച്ച മുൻ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗോൾവൾക്കറിന്റെ പുസ്തകത്തിലേതെന്ന പരാമർശത്തിലാണ് നടപടി. 24 മണിക്കൂറിനകം മൊഴി പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് സതീശന് ആർഎസ്എസ്…

തമിഴ്‌നാട്ടിൽ കോളറ പടർന്ന് പിടിക്കുന്നു; കേരളത്തിലും അതിജാഗ്രതാ നിർദ്ദേശം  

എടപ്പാൾ: തമിഴ്നാട്ടിൽ കോളറ പടർന്ന് പിടിക്കുന്നു. ഇതേ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കേരളത്തിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തമിഴ്നാടിനോട് ചേർന്നുള്ള തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകൾക്ക് പുറമെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.…

വിക്രമിന്റെ ആരോഗ്യനില തൃപ്തികരം; ഇന്ന് ആശുപത്രി വിട്ടേക്കും 

ചെന്നൈ: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ വിക്രം ഇന്ന് ആശുപത്രി വിട്ടേക്കും. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. മുറിയിലേക്ക് മാറ്റിയ താരം ഇപ്പോൾ മെഡിക്കൽ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ്. വിക്രമിന്‍റെ ആരോഗ്യനില മെച്ചപ്പെടുന്നതിനാൽ…

വിജയ് സേതുപതി ചിത്ര൦ മാമനിതൻ ജൂലൈ 15ന് ഒടിടിയിൽ

സീനു രാമസാമി രചനയും സംവിധാനവും നിർവ്വഹിച്ച് വൈഎസ്ആർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ യുവൻ ശങ്കർ രാജ നിർമ്മിച്ച തമിഴ് ചിത്രമാണ് മാമനിതൻ. വിജയ് സേതുപതി, ഗായത്രി, കെപിഎസി ലളിത, ഗുരു സോമസുന്ദരം എന്നിവരും അഭിനേതാക്കളുടെ ഭാഗമാണ്. ചിത്രം 24ന് പ്രദർശനത്തിനെത്തി. ചിത്രം ജൂലൈ…

ഇന്ധനം മാലിന്യത്തിൽ നിന്നും: വിപ്ലവകരമായ നീക്കവുമായി കെഎസ്ആർടിസി

പൊന്നാനി: ബസുകൾക്ക് ആവശ്യമായ ഇന്ധനം നഗരമാലിന്യങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കാനുള്ള വിപ്ലവകരമായ നീക്കവുമായി കെഎസ്ആർടിസി. പൊന്നാനി നഗരസഭയും, ശുചിത്വമിഷനും കെഎസ്ആർടിസിയും പദ്ധതിക്കായി കൈകോർക്കുന്നു. മാലിന്യങ്ങളിൽ നിന്ന് സിഎൻജി വാതകം ഉത്പാദിപ്പിക്കും. കെഎസ്ആർടിസി ബസുകൾക്ക് സിഎൻജി ഗ്യാസ് ഇന്ധനമായി ഉപയോഗിക്കും. ഇതോടെ പൊന്നാനിയിലെ മാലിന്യ…

ചോളസാമ്രാജ്യത്തിന്‍റെ വിസ്മയക്കാഴ്ച ; ‘പൊന്നിയിന്‍ സെല്‍വന്‍’ ടീസര്‍ പുറത്ത്

പ്രശസ്ത സംവിധായകന്‍ മണിരത്നത്തിന്‍റെ സ്വപ്ന പദ്ധതിയായ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍റെ ടീസര്‍ പുറത്തിറങ്ങി. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കുന്നത്. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക…

ആശങ്കപ്പെടുത്തുന്ന വലുപ്പത്തില്‍ പുതിയ ഓസോണ്‍ ദ്വാരം

ആഗോളതാപനത്തിന്‍റെ ആശങ്കകൾ ലോകത്തെ കീഴടക്കുന്നതിന് മുമ്പ് ഓസോൺ പാളിയിലെ വിള്ളലുകൾ പരിസ്ഥിതി ലോകത്തെ ഏറ്റവും വലിയ ചർച്ചാവിഷയമാകുന്നു. ക്ലോറോഫൂറോ കാര്‍ബണ്‍, ഹാലോന്‍ എന്നീ വാതകങ്ങളാണ് ഓസോണ്‍പാളിയിലെ വിള്ളലിന് പ്രധാന കാരണമായിരിക്കുന്നത്. ഈ വാതകങ്ങൾ ഒരുകാലത്ത് റഫ്രിജറേറ്ററുകളിലും എസികളിലും ഏറ്റവും അധികമായി ഉപയോഗിച്ചിരുന്നു.…

രോഗഭീഷണി ഉയർത്തി ആദായ ടാറ്റൂ; ഉത്തരേന്ത്യൻ സംഘങ്ങൾ കേരളത്തിൽ

തൃശ്ശൂർ: തുച്ഛമായ ചെലവിൽ ശരീരത്തിൽ ടാറ്റൂ ചെയ്തുകൊടുക്കുന്ന ഉത്തരേന്ത്യൻസംഘങ്ങൾ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ തമ്പടിക്കുന്നു. ടാറ്റൂ സ്റ്റുഡിയോകളിലെ നിരക്കുകളിൽ നിന്ന് വളരെ കുറഞ്ഞ ഫീസ് ഈടാക്കുന്ന ഈ സംഘങ്ങളുടെ കെണിയിൽ വീഴുന്നവരിൽ ഭൂരിഭാഗവും കൗമാരക്കാരാണ്. ശുചിത്വ സംവിധാനങ്ങളില്ലാതെ തുറസ്സായ സ്ഥലത്ത് പച്ചകുത്തുന്നത്…

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില 80 രൂപയായാണ് ഉയർന്നത്. ഇതോടെ ഒരു പവന് ഇന്നത്തെ വില ഇന്ന് 37,560 രൂപയായി. ഗ്രാമിന് 10 രൂപയാണ് 22 കാരറ്റ് സ്വർണത്തിന്‍റെ വില വർധിച്ചത്. ഗ്രാമിന്…

കക്കയം ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും; ജാഗ്രതാ നിർദേശം

കോഴിക്കോട്: കക്കയം ഡാമിന്‍റെ ഷട്ടറുകൾ വീണ്ടും ഉയർത്തും. ഇന്ന് രാവിലെ 10 സെന്‍റിമീറ്റർ ഉയർത്തി അധികമുള്ള വെള്ളം പുറത്തേക്ക് ഒഴുക്കും. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തുടക്കത്തിൽ ഇത് സെക്കൻഡിൽ 5 ക്യുബിക് മീറ്റർ ആയി ഉയർത്തും.…