Category: Latest News

ജമ്മുവിൽ ലഷ്‌കർ-ഇ-തൊയ്ബ ബന്ധമുള്ള ഹൈബ്രിഡ് ഭീകരൻ പിടിയിൽ

ജമ്മു കാശ്മീർ : ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ലഷ്കർ-ഇ-ത്വയ്ബ ഹൈബ്രിഡ് തീവ്രവാദിയെ അറസ്റ്റ് ചെയ്തു. സുരക്ഷാ സേന നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. ഒരു പിസ്റ്റൾ, ഒരു മാഗസിൻ, ഏഴ് ലൈവ് കാട്രിഡ്ജുകൾ എന്നിവ ഭീകരന്‍റെ പക്കൽ നിന്ന് കണ്ടെടുത്തു. ബാരാമുള്ളയിലെ…

ആബെയുടെ കൊലപാതകി മതനേതാവിനെ കൊലപ്പെടുത്താനും പദ്ധതിയിട്ടതായി പോലീസ്

ടോക്യോ: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലയാളി ടെറ്റ്സുയ യമഗാമി നേരത്തെ ഒരു മതനേതാവിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പോലീസ്. അമ്മയെ സാമ്പത്തിക ബാധ്യതയിലാക്കിയ മതനേതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി ടെറ്റ്സുയ യമഗാമി പൊലീസിനോട് പറഞ്ഞു. എന്നാൽ, ആബെയുടെ രാഷ്ട്രീയ നിലപാടുകളോടുള്ള എതിർപ്പാണോ…

ശ്രീലങ്കയിൽ പ്രക്ഷോഭത്തില്‍ അണിനിരന്ന് മുൻ ക്രിക്കറ്റ് താരം ജയസൂര്യ

കൊളംബോ: പ്രസിഡന്‍റ് ഗോതബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിൽ പങ്കുചേർന്ന്, മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. ജയസൂര്യ പ്രതിഷേധക്കാരോടൊപ്പം ചേർന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് താൻ എന്നും നിലകൊണ്ടതെന്ന് ജയസൂര്യ ട്വീറ്റ്…

അംബാനിയുടെ വാഹന ശേഖരത്തിലേക്ക് 4.10 കോടിയുടെ എസ്‍യുവി കൂടി

എസ്‍യുവികളോടുള്ള അംബാനിയുടെ സ്നേഹം ലോകപ്രശസ്തമാണ്. ലംബോർഗിനി ഉറുസ്, ബെന്‍റ്ലി ബെന്‍റൈഗ, റോൾസ് റോയ്സ് കള്ളിനൻ, റേഞ്ച് റോവർ എന്നിവയുൾപ്പെടെ സൂപ്പർ എസ്‍യുവികളുടെ ഒന്നിലധികം മോഡലുകൾ അംബാനി കുടുംബത്തിന് സ്വന്തമായുണ്ട്. ഇപ്പോൾ മറ്റൊരു സൂപ്പർ എസ്‍യുവിയും ആ നിരയിൽ എത്തിയിട്ടുണ്ട്. ഏറ്റവും പുതിയ…

പെട്രോൾ അഞ്ചു വർഷത്തേയ്ക്ക് മാത്രം; ബദൽ ഇന്ധനത്തിലേക്ക് ചുവട് മാറാൻ ഇന്ത്യ

മലിനീകരണ രഹിത ഗതാഗത സംവിധാനങ്ങൾ ഉറപ്പാക്കുക എന്ന വലിയ ലക്ഷ്യമാണ് ഇന്ത്യയിലെ ഗവർൺമെന്‍റുകൾ പിന്തുടരുന്നത്. ഇതിനായി ഇന്ധനമായി ഉപയോഗിക്കുന്ന ഇലക്ട്രിക്, സിഎൻജി വാഹനങ്ങൾക്ക് പരമാവധി ഇൻസെന്‍റീവുകൾ നൽകുന്നുണ്ട്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ കുറയ്ക്കുന്നത് ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ…

മുന്‍ എംഎല്‍എയുടെ വീട്ടിലെ ചന്ദനമരം കടത്തി; പ്രതികൾ അറസ്റ്റിൽ

കാഞ്ഞങ്ങാട്: മുൻ എം.എൽ.എ കെ.കുഞ്ഞിരാമന്‍റെ പള്ളിക്കര ആലക്കോട്ടെ വീട്ടിൽ നിന്ന് ചന്ദനമരം കടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചട്ടഞ്ചാൽ സ്വദേശി റഷീദ്, കാഞ്ഞങ്ങാട് കൊളവയൽ സ്വദേശി അബ്ദുള്ള എന്നിവരെയാണ് ബേക്കൽ ഇന്‍സ്പെക്ടര്‍ യു പി വിപിൻ അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങളുടെ…

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; അതീവ ജാഗ്രതയിൽ ബിജെപി

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി അതീവ ജാഗ്രതയിലാണ്. എല്ലാ പാർട്ടി എംപിമാരോടും ജൂലൈ 16ന് ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന ജൂലൈ 18ന് എല്ലാവരും ഡൽഹിയിൽ ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. 16ന് ഡൽഹിയിൽ എത്തുന്നവർക്ക് എങ്ങനെ വോട്ട് ചെയ്യണം എന്നതിനെക്കുറിച്ച്…

‘ക്രിസ്റ്റ്യാനോയെ ടീമിലെത്തിച്ചാല്‍ പി.എസ്.ജി വിടും’; മുന്നറിയിപ്പുമായി മെസി

പാരിസ്: ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തിയാൽ പി.എസ്.ജി വിടുമെന്ന് മെസി ഭീഷണി മുഴക്കിയതായി റിപ്പോർട്ട്. നിലവില്‍ ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി ട്രാന്‍സ്ഫര്‍ വിപണിയില്‍ പിഎസ്ജി ഇറങ്ങിയിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്‍റസ് വിടുമ്പോൾ പി.എസ്.ജിയുടെ റഡാറിലുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനുശേഷം, പിഎസ്ജി പോർച്ചുഗീസ് താരത്തോട് താൽപ്പര്യം…

ആരോൺ ഹിക്കിയെ ബ്രെന്‍റ്ഫോർഡ് സ്വന്തമാക്കി

ലെഫ്റ്റ് ബാക്ക് ആരോൺ ഹിക്കിയെ ബ്രെന്‍റ്ഫോർഡ് സ്വന്തമാക്കി. ഇറ്റാലിയൻ ക്ലബ് ബൊലോഗ്നയിൽ നിന്നാണ് ബ്രെന്‍റ്ഫോർഡിലേക്ക് താരം എത്തുന്നത്. 20 കാരനായ സ്കോട്ടിഷ് ഡിഫൻഡർ ഇറ്റലിയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഹിക്കി 36 സീരി എ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അഞ്ച് ഗോളുകൾ നേടുകയും…

അമർനാഥ് മിന്നൽ പ്രളയം; 15,000 തീർത്ഥാടകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

അമർനാഥ്: വെള്ളപ്പൊക്കത്തെ തുടർന്ന് അമർനാഥ് തീർത്ഥാടനത്തിനെത്തിയ 15,000 പേരെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ഇതുവരെ 16 മരണങ്ങളാണ് പ്രളയത്തിൽ സ്ഥിരീകരിച്ചത്. 40 ഓളം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കരസേനയും ദുരന്ത നിവാരണ അതോറിറ്റിയും പോലീസും ചേർന്നാണ്…