Category: Latest News

പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം പിൻവലിക്കണമെന്ന് ആർഎസ്എസ്; പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തില്‍

വി ഡി സവർക്കറല്ല പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ഗോൾവാൾക്കറെക്കുറിച്ചുള്ള പരാമർശം പ്രതിപക്ഷ നേതാവ് പിന്‍വലിക്കണമെന്ന ആർ.എസ്.എസിന്‍റെ മുന്നറിയിപ്പിനോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. പ്രതിപക്ഷ നേതാവ് വി ഡി സതീശനൊപ്പമുള്ള ചിത്രം…

വിജയ് മല്യയ്‌ക്കെതിരായ കേസില്‍ സുപ്രീം കോടതി വിധി തിങ്കളാഴ്ച

ന്യൂദല്‍ഹി: ഒളിവില്‍ പോയ മദ്യവ്യവസായി വിജയ് മല്യക്കെതിരായ കേസിൽ സുപ്രീം കോടതി ജൂലൈ 11ന് വിധി പറയും. കോടതി വിധികൾ ലംഘിച്ച് മക്കൾക്ക് 40 മില്യൺ ഡോളർ കൈമാറിയെന്ന കേസിലാണ് വിജയ് മല്യയ്ക്കെതിരെ ക്രിമിനൽ ഗൂഡാലോചനക്കുറ്റം ചുമത്തിയിരിക്കുന്നത്. ജസ്റ്റിസ് യു.യു. ലളിത്…

മെട്രോയിൽ പിറന്നാളാഘോഷം: തിക്കുംതിരക്കും സൃഷ്ടിച്ച സംഭവത്തിൽ യൂട്യൂബർ അറസ്റ്റിൽ

നോയിഡ: ജന്മദിനാഘോഷത്തിനായി മെട്രോ സ്റ്റേഷനിലേക്ക് ആരാധകരെ അണിനിരത്തി തിക്കുംതിരക്കും സൃഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് യൂട്യൂബറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫ്ളൈയിംഗ് ബീസ്റ്റ് എന്ന യൂട്യൂബ് ചാനലിന്‍റെ ഉടമ ഗൗരവ് തനേജയാണ് അറസ്റ്റിലായത്. നോയിഡയിലെ സെക്ടർ 51 മെട്രോ സ്റ്റേഷനിൽ വച്ച് ഗൗരവിന്‍റെ ജൻമദിനം…

എലെന റെബാകിനയ്ക്ക് കന്നി വിമ്പിൾഡൻ കിരീടം

ലണ്ടൻ: വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം കസാക്കിസ്ഥാന്‍റെ എലേന റെബാക്കിന സ്വന്തമാക്കി. ടുണീഷ്യയുടെ ഓൺസ് ജാബറിനെയാണ് റെബാക്കീന പരാജയപ്പെടുത്തിയത്. സ്കോർ: 3–6, 6–2, 6–2. എലീന റെബക്കീനയുടെ ആദ്യ ഗ്രാന്‍റ് സ്ലാം കിരീട നേട്ടമായിരുന്നു ഇത്. ഇതാദ്യമായാണ് ഇരുവരും ഒരു ഗ്രാൻഡ്…

ഈദ്; സ്നേഹത്തിന്‍റെ സന്ദേശം പകർന്ന് യു.എ.ഇ ഭരണാധികാരികള്‍

യുഎഇ: ഈദ് അല്‍ അദ ദിനത്തിൽ സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശം പകർന്ന് യു.എ.ഇ ഭരണാധികാരികള്‍. യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾക്ക് സ്നേഹസന്ദേശങ്ങൾ നൽകി. ഈദ് അല്‍ അദയില്‍ സഹോദരങ്ങളെ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന്…

ആൻ്റണി വർഗീസിന്റെ ‘ഓ മേരി ലൈല’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ആന്‍റണി വർഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ.എസ് സംവിധാനം ചെയ്യുന്ന ‘ഓ മേരി ലൈല’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വെയിൽ ഫെയിം സോന ഓലിക്കൽ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കഥ, തിരക്കഥ, സംഭാഷണം നവാഗതനായ അനുരാജ്…

‘777 ചാര്‍ളി’ ഒടിടിയിലേക്ക്; റിലീസ് ഡേറ്റ് പുറത്ത്

രക്ഷിത് ഷെട്ടിയുടെ ‘777 ചാർലി’ എന്ന ചിത്രം ഉടൻ തന്നെ ഒ.ടി.ടി.യിൽ എത്തും. ഒടിടി പ്ലാറ്റ്ഫോമായ വൂട്ട് സെലക്ട് ആണ് ചിത്രത്തിന്‍റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ജൂലൈ 29ന് വൂട്ട് സെലക്റ്റിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രം ജൂൺ 10ന് തിയേറ്ററുകളിൽ…

ദുര്‍​ഗ കൃഷ്ണക്ക് എതിരായ സൈബര്‍ ആക്രമണം; പ്രതികരിച്ച് ഭർത്താവ്

നടി ദുർഗ കൃഷ്ണയ്ക്കെതിരായ സൈബർ ആക്രമണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് ഭർത്താവ് അർജുൻ രവീന്ദ്രൻ. സോഷ്യൽ മീഡിയയിൽ ഒരു ലിപ് ലോക്കിന്‍റെ പേരിൽ തന്റെ നട്ടെല്ലിന്‍റെ ശക്തിയെ ചോദ്യം ചെയ്യുന്നവർക്ക് ഒരു ലോഡ് പുച്ഛമാണ് ഉത്തരമായി നല്‍കാനുള്ളതെന്ന് അർജുൻ പറഞ്ഞു. ദുർഗ്ഗയ്ക്ക് ഇഷ്ടമുള്ള…

റോജി എം ജോണ്‍ എംഎല്‍എയെ എഐസിസി സെക്രട്ടറിയായി നിയമിച്ചു

റോജി എം ജോൺ എംഎൽഎയെ എഐസിസി സെക്രട്ടറിയായി കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ചു. പിസി വിഷ്ണുനാഥിനൊപ്പം കർണാടകയുടെ ചുമതലയും അദ്ദേഹത്തിനായിരിക്കും. എൻ.എസ്.യു ദേശീയ പ്രസിഡന്‍റായിരുന്നു അദ്ദേഹം. ഒരു വിദ്യാർത്ഥി സംഘടനയുടെ നേതാവായിരുന്നപ്പോൾ കർണാടകയിൽ പ്രവർത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന കർണാടക…

റോഡ് നിർമ്മാണത്തിൽ വീഴ്ച്ച; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് മന്ത്രി

കൽപ്പറ്റ: വയനാട്ടിൽ കൽപ്പറ്റ ബൈപ്പാസ് റോഡ് നിർമാണം പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആണ് നടപടിക്ക് നിർദ്ദേശം നൽകിയത്. കെ.ആർ.എഫ്.ബി അസി. എഞ്ചിനീയർ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരെ ആണ് സസ്പെൻഡ് ചെയ്തത്. കെ.ആർ.എഫ്.ബി…