Category: Latest News

ഡബ്ലൂഡബ്ലൂഇ ഉടമ വിന്‍സ് മക്മഹോനെതിരെ ലൈംഗിക ആരോപണം

ന്യൂയോര്‍ക്ക്: വേൾഡ് റെസ്ലിംഗ് എന്‍റർടെയ്ൻമെന്‍റ് ഇങ്കിന്റെ (ഡബ്ല്യുഡബ്ല്യുഇ) ഉടമയായ വിൻസ് മക്മഹോണിനെതിരെ ലൈംഗിക ആരോപണം. ഒത്തുതീർപ്പിന്‍റെ ഭാഗമായി തനിക്കെതിരെ ആരോപണം ഉന്നയിച്ച നാല് സ്ത്രീകൾക്ക് മക്മോഹൻ 95 കോടി രൂപ നൽകിയെന്ന് റിപ്പോർട്ട്. മക്മഹോനെതിരെയുള്ള നിയമപരമായ അവകാശവാദങ്ങളോ അവരുടെ ബന്ധമോ ചർച്ച…

ശ്രീലങ്കയിൽ പ്രസിഡന്‍റ് ഗോതബയ രാജപക്സെ രാജിവയ്ക്കുമെന്ന് സ്പീക്കർ അറിയിച്ചു

കൊളംബോ: ശ്രീലങ്കയിൽ ജനകീയ കലാപം തുടരുകയാണ്. പ്രസിഡന്‍റ് ഗോതബയ രാജപക്സെ രാജിവയ്ക്കുമെന്ന് സ്പീക്കർ അറിയിച്ചു. പ്രസിഡന്‍റ് രാജി പ്രഖ്യാപിച്ച ശേഷവും ശ്രീലങ്കയിൽ കലാപം തുടരുകയാണ്. ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവെച്ചു. പ്രസിഡന്‍റ് ഗോതബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിൽ കയ്യേറി സർക്കാരിനെതിരായ…

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണ വില ഉയർന്നിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 37560 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്‍റെ ഒരു ഗ്രാം…

കോവിഡ് കാല അനുഭവങ്ങളുടെ പുസ്തകവുമായി വിശ്വനാഥൻ ആനന്ദ്

കോവിഡ് കാലത്തെ അനുഭവങ്ങൾ സമന്വയിപ്പിച്ച് വിശ്വനാഥൻ ആനന്ദിന്‍റെ പുസ്തകം. ടൂർണമെന്റിന് ഒരാഴ്ച മുമ്പ് എനിക്ക് ഒരു ‘പാനിക് അറ്റാക്ക്’ ഉണ്ടായി. ഞാൻ തയ്യാറാക്കിയതൊന്നും ഓർമ്മയില്ലാതെ, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളെന്ന മാസ്ക് അണിയാൻ ഞാൻ ശ്രമിച്ചു. പക്ഷേ, എന്‍റെ ഉള്ളിൽ…

ചെന്നൈ സൂപ്പർ കിങ്സും ജഡേജയും തമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്ന് വിശദീകരണം

ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ ചെന്നൈ സൂപ്പർ കിംഗ്സും രവീന്ദ്ര ജഡേജയും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് വിശദീകരണം. ചെന്നൈയിലെ ഒരു ഉന്നതൻ ഇക്കാര്യം പറഞ്ഞുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഐപിഎല്ലിലെ ചെന്നൈ ക്യാപ്റ്റനായിരുന്നു ജഡേജ. എന്നാൽ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് ജഡേജയിൽ…

മലേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ബാഡ്മിന്‍റൺ; പ്രണോയ് സെമിയിൽ വീണു

ക്വാലലംപുർ: മലേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ബാഡ്മിന്‍റൺ സെമിയിൽ ഇന്ത്യയുടെ എച്ച്.എസ് പ്രണോയ് വീണു. ഹോങ്കോങ്ങിന്‍റെ ലോങ് ആൻഗസിനെതിരായ ആദ്യ ഗെയിം ജയിച്ച പ്രണോയ് രണ്ട് മത്സരങ്ങളിൽ തോൽവി വഴങ്ങി. സ്കോർ: 21-17, 9-21, 17-21. ഇതോടെ ടൂർണമെന്‍റിൽ ഇന്ത്യയുടെ കിരീടപ്രതീക്ഷകൾക്ക്…

അര്‍ജന്റീന താരം ഏയ്ഞ്ചല്‍ ഡി മരിയ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിൽ

കഴിഞ്ഞ സീസണോടെ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ച അര്‍ജന്റീന താരം ഏയ്ഞ്ചല്‍ ഡി മരിയ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിൽ. 34 കാരനായ ഡി മരിയ ഏഴ് വർഷത്തിനിടെ പി.എസ്.ജിക്ക് വേണ്ടി 295 മത്സരങ്ങളിൽ നിന്ന് 92 ഗോളുകൾ നേടിയിട്ടുണ്ട്. 2015…

ശ്രീലങ്കയിലേതിന് സമാനമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് കോണ്‍ഗ്രസ്

ന്യൂ ഡൽഹി: ശ്രീലങ്കയിലേതിന് സമാനമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്ക ഏറെക്കാലമായി പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. പ്രസിഡന്‍റ് ഗോതബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് ഇന്ത്യയെ…

സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസിന്‍റെ 11 വകഭേദങ്ങൾ പടർന്നതായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് ശേഷം കൊറോണ വൈറസിന്‍റെ 11 വകഭേദങ്ങൾ സംസ്ഥാനത്തുടനീളം പടർന്നതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ വർഷം ഡിസംബർ മുതൽ ഇതുവരെ 6,728 സാമ്പിളുകൾക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. എക്സ്ഇ, എക്സ്എച്ച്, എച്ച്ക്യു, ഒമൈക്രോൺ ബിഎ5 തുടങ്ങിയ വകഭേദങ്ങളും കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.…

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചേരമാൻ മസ്ജിദിലെത്തി

കൊടുങ്ങല്ലൂർ: ഈദ് ​ഗാഹിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിലെത്തി. നമസ്കാരം നിർവഹിച്ച ശേഷം ഇന്ത്യയിലെ ആദ്യ മുസ്ലീം പള്ളിയായ ചേരമാൻ മസ്ജിദ് ഗവർണർ സന്ദർശിക്കും. ജുംആ നമസ്കാരം നടന്ന ഇന്ത്യയിലെ ആദ്യ പള്ളിയാണിത്. ക്രിസ്തുവർഷം 629-ലാണ് ഈ…