Category: Latest News

ശ്രീലങ്കയ്ക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

ന്യൂഡൽഹി : കോൺഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി ശ്രീലങ്കൻ ജനതയയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യം മറികടക്കാൻ ശ്രീലങ്കയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും, ശ്രീലങ്കയിലെ ജനങ്ങളെ ഇന്ത്യ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സോണിയ ഗാന്ധി പറഞ്ഞു. എല്ലാ പിന്തുണയും നൽകണമെന്ന് കോൺഗ്രസ്‌ അധ്യക്ഷ സോണിയാ…

പെരുന്നാൾ മധുരം; വാഗ അതിർത്തിയിൽ മധുരം കൈമാറി ഇന്ത്യ – പാക് സൈനികർ

ന്യൂഡല്‍ഹി: ഈദുൽ ഫിത്തറിന്‍റെ ഭാഗമായി വാഗാ അതിർത്തിയിൽ ഇന്ത്യൻ-പാക് സൈനികർ മധുരപലഹാരങ്ങൾ കൈമാറി. അട്ടാരി-വാഗാ അതിർത്തിയിൽ സുരക്ഷാ സേനയും പാക് റേഞ്ചേഴ്സും മധുരപലഹാരങ്ങൾ കൈമാറി. ഈദുൽ അദ്ഹയോടനുബന്ധിച്ച് ഇരു രാജ്യങ്ങളിലെയും സൈനികർ മധുരപലഹാരങ്ങൾ കൈമാറി. “ഈദുൽ അദ്ഹയോട് അനുബന്ധിച്ച്, ജോയിന്‍റ് ചെക്ക്…

ഷാങ്ഹായി നഗരത്തിൽ 3800 ടണ്‍ ഭാരമുള്ള കെട്ടിടം ‘നടന്നുനീങ്ങി’!

ഷാങ്ഹായ്: ചൈനയിലെ ഷാങ്ഹായ് നിവാസികൾ 3,800 ടൺ ഭാരമുള്ള കൂറ്റൻ കെട്ടിടം ‘നടന്നുനീങ്ങുന്നത്’ കണ്ട് ആശ്ചര്യപ്പെട്ടു. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. വശങ്ങളിൽ റെയിലുകൾ ഘടിപ്പിച്ച് കെട്ടിടം മറ്റൊരു സ്ഥാനത്തേക്ക് മാറ്റുന്ന കാഴ്ച…

‘ശ്രീലങ്കൻ പ്രസിഡന്റിന്റെ അവസ്ഥ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിടേണ്ടിവരും’

കൊൽക്കത്ത: ശ്രീലങ്കൻ പ്രസിഡന്റിന്റെ അതേ ഗതി തന്നെയായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉണ്ടാവുകയെന്ന് തൃണമൂൽ കോൺഗ്രസ്‌ എംഎൽഎ ഇദ്രിസ് അലി. ഗോതബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് ഔദ്യോഗിക വസതിയിൽ ആളുകൾ തടിച്ചുകൂടിയതിനെ തുടർന്നാണ് അദ്ദേഹം രാജ്യം വിട്ടത്. കൊൽക്കത്തയിലെ സീൽദാ മെട്രോ…

കീശ നിറയ്ക്കാൻ കെഎസ്ആര്‍ടിസി; ഇലക്ട്രിക് ബസുകള്‍ വന്നെത്തി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സർവീസ് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി വാങ്ങിയ ഇലക്ട്രിക് ബസ് തിരുവനന്തപുരത്ത് എത്തി. സിറ്റി സർക്കുലർ സർവീസിനായാണ് കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ വാങ്ങിയത്. സിറ്റി സർക്കുലർ സർവീസിനായി നിലവിൽ അഞ്ച് ഇലക്ട്രിക് ബസുകൾ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 25 ബസുകൾ വാങ്ങാൻ തീരുമാനിച്ചിരുന്നു.…

‘വിലക്കയറ്റത്തിനെതിരെ ശിവന്റെ വേഷത്തില്‍ പ്രതിഷേധം’

ഗുവഹാത്തി: അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനെതിരെ കേന്ദ്ര സർക്കാരിനെതിരെ അസമില്‍ പ്രതിഷേധിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിരിഞ്ചി ബോറ എന്ന ചെറുപ്പക്കാരൻ ശിവന്‍റെ വേഷം ധരിച്ചാണ് പ്രതിഷേധിച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച നഗാവിലായിരുന്നു യുവാവ് പ്രതിഷേധിച്ചത്. പാര്‍വതിയുടെ വേഷമിട്ട സഹഅഭിനേത്രി…

വയറുവേദന,മൂത്രത്തിൽ രക്തത്തിന്റെ അംശം; 33കാരന് ഗർഭപാത്രവും അണ്ഡാശയവും കണ്ടെത്തി

ബെയ്ജിങ്: വർഷങ്ങളായി മൂത്രത്തിൽ രക്തം കണ്ടെത്തിയതിനെ തുടർന്ന് പരിശോധിച്ച യുവാവിന്‍റെ ശരീരത്തിൽ ഗർഭപാത്രവും അണ്ഡാശയവും കണ്ടെത്തി. ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണ് സംഭവം. യുവാവിന് വർഷങ്ങളായി ഇടയ്ക്കിടെ വയറുവേദന ഉണ്ടായിരുന്നു. കൂടാതെ, മൂത്രത്തിൽ രക്തത്തിന്‍റെ അംശങ്ങളും കണ്ടെത്തി. വയറുവേദന മൂർച്ഛിച്ചതിനെ തുടർന്ന് യുവാവ്…

കല്യാണത്തെക്കുറിച്ച് വെളിപ്പെടുത്തി നടി സൊനാക്ഷി സിന്‍ഹ

മുംബൈ : തന്‍റെ വിവാഹത്തെക്കുറിച്ച് കുടുംബാംഗങ്ങൾക്ക് പോലും ഇല്ലാത്ത വിഷമമാണ് നാട്ടുകാർക്ക് എന്ന് നടി സൊനാക്ഷി സിൻഹ. തന്‍റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിക്കാൻ താൻ ഇതുവരെ തയ്യാറായിട്ടില്ലെന്ന് സൊനാക്ഷി കൂട്ടിച്ചേർത്തു.  ആളുകൾ വളരെ അക്ഷമരാണ്. എന്‍റെ ജീവിതത്തിൽ എന്താണ് നടക്കുന്നതെന്ന്…

കോലിയെ ട്വന്റി20യിൽ ആവശ്യമുണ്ടോ? തുറന്നടിച്ച് അജയ് ജഡേജ

ന്യൂഡൽഹി: നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ടി20 ടീമിന് വിരാട് കോലിയെ ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ടീം മാനേജ്മെന്‍റ് തീരുമാനമെടുക്കേണ്ട സമയമായെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ അജയ് ജഡേജ. ടീമിനെ തിരഞ്ഞെടുക്കുന്നത് താനാണെങ്കിൽ കോലിയെ ഉൾപ്പെടുത്തില്ലെന്നും ജഡേജ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ…

ഇറച്ചി ഉത്പ്പന്നങ്ങളിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം!

നെതർലൻഡ്സ്: ആദ്യമായി, ഫാമുകളിലെ വളർത്തുമൃഗങ്ങളിൽ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം ഗവേഷകർ സ്ഥിരീകരിച്ചു. നെതർലൻഡ്സിലെ സൂപ്പർമാർക്കറ്റുകളിൽ നിന്ന് ശേഖരിച്ച പോത്ത്, പന്നി തുടങ്ങിയ മാംസ ഉൽപ്പന്നങ്ങളിൽ ദോഷകരമായ പ്ലാസ്റ്റിക്കുകൾ കണ്ടെത്തി. പശുക്കളുടെയും പന്നികളുടെയും രക്ത സാമ്പിളുകളിൽ പോളിഎഥിലീൻ, പോളിസ്റ്ററീൻ എന്നിവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. സൂപ്പർമാർക്കറ്റുകളിൽ…