Category: Latest News

മധ്യ വേനലവധിക്ക് ശേഷം ഇന്ന് സുപ്രിംകോടതി തുറക്കും

ന്യൂഡൽഹി: മധ്യവേനലവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും. കോടതിയലക്ഷ്യക്കേസിൽ വിജയ് മല്യയുടെ ശിക്ഷ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പ്രഖ്യാപിക്കും. പോർച്ചുഗലിന് ഇന്ത്യ നൽകിയ നയതന്ത്ര ഉറപ്പ് അനുസരിച്ച് 25 വർഷത്തിൽ കൂടുതൽ ശിക്ഷ നൽകരുതെന്ന ബോംബെ സ്ഫോടനക്കേസിലെ…

ഐഎൻഎസ് വിക്രാന്ത്; നാലാംഘട്ട പരീക്ഷണം പൂർത്തിയാക്കി

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് ഈ വർഷം ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യും. കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച യുദ്ധക്കപ്പലിന്‍റെ നാലാം ഘട്ട പരീക്ഷണം ഇന്ന് പൂർത്തിയായി. ആയുധങ്ങളും മറ്റ് സാങ്കേതിക ഉപകരണങ്ങളും ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. നാവികസേനയുടെ…

ഷിൻസോ ആബെയുടെ കൊലപാതകം: സുരക്ഷാ വീഴ്ചയുണ്ടായെന്ന് ജപ്പാൻ പൊലീസ്

ജപ്പാൻ: കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സുരക്ഷയിൽ വീഴ്ചയുണ്ടായതായി ജാപ്പനീസ് പൊലീസ് പറയുന്നു. ആരോപണങ്ങൾ നിഷേധിക്കാനാവില്ലെന്ന് നാര പോലീസ് മേധാവി ടോമോകി ഒനിസുക പറഞ്ഞു. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ഷിൻസോ ആബെയ്ക്ക് വെള്ളിയാഴ്ച ജപ്പാനിൽ നടന്ന ഒരു പ്രചാരണത്തിന്‍റെ…

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നേട്ടമുണ്ടാക്കാൻ ഒരുങ്ങി ബിജെപി

ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നേട്ടമുണ്ടാക്കാൻ ഒരുങ്ങി ബിജെപി. സ്വാധീനമുള്ള ഏഴ് മണ്ഡലങ്ങളിൽ താഴെത്തട്ടിൽ കേന്ദ്രമന്ത്രിമാർ സജീവമായി കഴിഞ്ഞു. ബൂത്ത് തലം മുതൽ മണ്ഡലങ്ങളിൽ നേതൃത്വത്തെ ശക്തിപ്പെടുത്തുകയാണ് ആദ്യപടി. സന്ദർശന റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് കൈമാറിയ ശേഷം കൂടുതൽ പദ്ധതികൾ…

പെരുന്നാളിന് അവധി നല്‍കാത്തതിൽ പ്രതിഷേധിച്ച് കൊണ്ടോട്ടി എം.എല്‍.എ ടി.വി. ഇബ്രാഹിം

കൊണ്ടോട്ടി: സംസ്ഥാനത്ത് ബലിപെരുന്നാൾ കണക്കിലെടുത്ത് സംസ്ഥാന സർക്കാർ അവധി അനുവദിക്കാത്തതിനെ വിമർശിച്ച് മലപ്പുറം കൊണ്ടോട്ടി എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായ ടി.വി.ഇബ്രാഹിം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ഇത്തവണ ഞായറാഴ്ചയായിരുന്നു പെരുന്നാൾ. തലേദിവസം രണ്ടാം ശനിയാഴ്ചയായതിനാൽ ഈദിന് സർക്കാർ പ്രത്യേക അവധി നൽകിയിരുന്നില്ല.…

ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷൻ ഭവന പദ്ധതിയിൽ നിന്ന് കമ്മിഷൻ ലഭിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശനിക്ഷേപം കൊണ്ടുവന്ന കേസിൽ നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്വപ്നയ്ക്ക് സിബിഐ നോട്ടീസ്…

പുണ്യം തേടി വിശ്വാസികൾ ; മിനായില്‍ കല്ലേറ് കര്‍മം ആരംഭിച്ചു

മിന: ഹാജിമാർ മിനായിൽ കല്ലേറ് കർമ്മം തുടങ്ങി. ജംറകളിലെ പിശാചിന്‍റെ ഏറ്റവും വലിയ പ്രതീകമായ ജംറത്തുൽ അഖാബയിലെ ഹാജിമാർ ആദ്യ ദിവസത്തെ കല്ലേറ് ചടങ്ങ് നടത്തിയത്. കഴിഞ്ഞ ദിവസം അറഫയിൽ നിന്ന് ലഭിച്ച ഹജ്ജിന്‍റെ പുണ്യവുമായി മുസ്ദിഫയിലെത്തിയ ശേഷം രാത്രി തങ്ങിയ…

കേരളത്തിലെ സെവൻസ് ഫുട്ബോൾ സീസൺ നവംബറിൽ ആരംഭിക്കും

മലപ്പുറം : മലബാർ ഫുട്ബോളിന്‍റെ പ്രധാന ഭാഗമായ സെവൻസ് ഫുട്ബോൾ സീസൺ നവംബറിൽ ആരംഭിക്കും. ഈ വർഷം നവംബർ ഒന്നിനായിരിക്കും സീസൺ ആരംഭിക്കുക. ഈ സീസണിലെ ആദ്യ ടൂർണമെന്‍റിന്‍റെ ഉദ്ഘാടന തീയതി നവംബർ 1 ആയിരിക്കും. 2023 മെയ് 30 വരെയാണ്…

ഇന്ന് ജൂലൈ 11 ലോക ജനസംഖ്യാദിനം

ആഗോള ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 11ന് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു. 1987 ജൂലൈ 11ന് ലോകജനസംഖ്യ 500 കോടി പൂർത്തിയായതിന്‍റെ ഓർമ്മയ്ക്കായാണ് ആദ്യമായി ജനസംഖ്യാ ദിനം ആചരിച്ചത്. 33 വർഷമായി ജൂലൈ 11 ഒരു…

മഴ തുടരുമെന്ന് മുന്നറിയിപ്പ്; 11 ജില്ലകളിൽ ഇന്ന് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 14 വരെ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിലും മണിക്കൂറിൽ…