Category: Latest News

എഐഎഡിഎംകെ പാർട്ടിയിൽ ആസ്ഥാനത്ത് ചേരിതിരിഞ്ഞ് സംഘർഷം

ചെന്നൈ: എടപ്പാടി പളനിസ്വാമിയെ എഐഎഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. തിങ്കളാഴ്ച രാവിലെ ചേർന്ന യോഗത്തിലാണ് തീരുമാനം. പളനിസ്വാമി വിഭാഗം വിളിച്ചുചേർത്ത ജനറൽ കൗൺസിൽ യോഗത്തിന് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഒ പനീര്‍സെല്‍വം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പനീർശെൽവത്തിന്‍റെ ഹർജി ജസ്റ്റിസ്…

ഐഷ സുൽത്താനയുടെ ‘ഫ്ലഷ്’ അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ

കോഴിക്കോട്: ഐഷ സുൽത്താനയുടെ ‘ഫ്ലഷ്’ ഇന്‍റർനാഷണൽ വിമൻസ് ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) യിൽ ഇടം നേടി. ജൂലൈ 17ന് ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് കൈരളി തിയേറ്ററിലാണ് ചിത്രം പ്രദർശിപ്പിക്കുക. ഇന്‍റർനാഷണൽ വിമൻസ് ഫിലിം ഫെസ്റ്റിവലിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.…

വിശ്രമം തുടർന്ന് സ്വർണവില; ഉയർച്ചയും താഴ്ചയുമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച സ്വർണ വില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില 80 രൂപയായാണ് ഉയർന്നത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില…

ശിവസേനക്കും ഉദ്ദവ് താക്കറെയ്ക്കും ഇന്ന് നിർണായകം; ഹർജികൾ സുപ്രിം കോടതിയുടെ പരിഗണനയിൽ

ന്യൂഡൽഹി : ശിവസേനയ്ക്കും ഉദ്ധവ് താക്കറെയ്ക്കും ഇന്ന് നിർണായക ദിവസമായിരിക്കും. സ്പീക്കറുടെ തിരഞ്ഞെടുപ്പും ഷിൻഡെ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പും ചോദ്യം ചെയ്ത് ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ശിവസേനയിലെ താക്കറെ-ഷിൻഡെ…

പനീർസെൽവത്തിന് തിരിച്ചടി; എടപ്പാടി പളനിസാമി ഇടക്കാല ജനറൽ സെക്രട്ടറിയായേക്കും

ചെന്നൈ: എഐഎഡിഎംകെയിലെ ഉൾപ്പോരിൽ ഒ പനീർശെൽവത്തിന് തിരിച്ചടി. എടപ്പാടി കെ പളനിസ്വാമി വിളിച്ചു ചേർത്ത പാർട്ടി ജനറൽ കൗൺസിൽ യോഗം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പനീർശെൽവം വിഭാഗം സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. രാവിലെ 9.15ന് ആരംഭിക്കാനിരുന്ന യോഗത്തിന് കോടതി…

ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് അതിജീവിതയുടെ അഭിഭാഷക

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് അതിജീവിതയുടെ അഭിഭാഷക. ശ്രീലേഖ ഐ.പി.എസ് പണ്ടുമുതലേ ദിലീപിനോട് കൂറുള്ള ആളാണെന്ന് അഡ്വ.ടി.ബി.മിനി പറഞ്ഞു. പൊലീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ മുഖത്ത് അവർ ശക്തമായി തുപ്പിയെന്നും ടി.ബി.മിനി കൂട്ടിച്ചേർത്തു. ജയിലിൽ ദിലീപിന് പ്രത്യേക സൗകര്യങ്ങൾ…

ദിലീപിനെ രക്ഷിക്കാൻ ശ്രമം: ശ്രീലേഖക്കെതിരെ ബാലചന്ദ്രകുമാർ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ നടൻ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ശ്രീലേഖ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ എന്തുകൊണ്ട് സർക്കാരിനെ അറിയിച്ചില്ലെന്നും ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധനയുണ്ടോയെന്നും ബാലചന്ദ്രകുമാർ ചോദിച്ചു.…

സംസ്ഥാനത്ത് പോക്സോ കേസുകള്‍ വര്‍ധിക്കുന്നു ;ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ പോക്സോ നിയമപ്രകാരം ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ജില്ലയിൽ. ഇക്കാലയളവിൽ സംസ്ഥാനത്തൊട്ടാകെ പോക്സോ നിയമ പ്രകാരം 1,777 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ തിരുവനന്തപുരത്ത് മാത്രം 228 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈ…

‘വിവാദ രം​ഗം സിനിമയിൽ നിന്ന് നീക്കും’; കടുവയുടെ അണിയറ പ്രവർത്തകർ

ക്ഷമാപണം നടത്തിയിട്ടും വിവാദം തുടരുന്ന സാഹചര്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെ കുറിച്ചുള്ള രംഗം പൂർണ്ണമായും ഒഴിവാക്കാനാണ് കടുവയുടെ നിർമ്മാതാക്കളുടെ തീരുമാനം. സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് ജിനു എബ്രഹാമും ഇന്ന് സെൻസർ ബോർഡിനെ സമീപിക്കും. സംഭവത്തിൽ ഷാജി കൈലാസും പൃഥ്വിരാജും ക്ഷമാപണം നടത്തിയെങ്കിലും…

നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ; വിമർശനവുമായി അതിജീവിതയുടെ കുടുംബം

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾക്കെതിരെ അതിജീവതയുടെ കുടുംബം രംഗത്ത്. പറഞ്ഞുപോയ വാക്കുകളാൽ ജീവിച്ച് മരിക്കുകയാണ് ചിലരെന്ന് ഫേസ്ബുക് പോസ്റ്റിൽ കുടുംബം പരോക്ഷമായി വിമർശിക്കുന്നു. ശ്രീലേഖയുടെ പേര് പരാമർശിക്കാത്ത പോസ്റ്റിൽ ന്യായീകരിക്കാൻ വരുന്നവരോട് സഹതാപം…