Category: Latest News

ശ്രീജിത്ത് രവിയുടെ സിനിമകൾ ആര്‍ക്കും വേണ്ട; പ്രതിസന്ധിയിലെന്ന് സംവിധായകന്‍

തൃശൂര്‍: പോക്സോ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിയുടെ ചിത്രം റിലീസ് ചെയ്യാൻ തിയേറ്ററുകൾ തയ്യാറല്ലെന്ന് സംവിധായകൻ സജീവൻ അന്തിക്കാട്. ലാ ടൊമാട്ടിന എന്ന ചിത്രത്തിലെ രണ്ട് നായകൻമാരിൽ ഒരാളാണ് ശ്രീജിത്ത് രവി. സംഭവം ഒടിടി റിലീസിനെയും ബാധിച്ചു. 1.40 കോടി…

അബു സലേമിന്റെ ശിക്ഷ: പോര്‍ച്ചുഗലിന് നല്‍കിയ ഉറപ്പ് സര്‍ക്കാർ പാലിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: 26/11 മുംബൈ സ്ഫോടനക്കേസിലെ പ്രതി അധോലോക നായകൻ അബു സലേമിന് നൽകിയ ശിക്ഷ സംബന്ധിച്ച് പോർച്ചുഗീസ് സർക്കാരിന് നൽകിയ ഉറപ്പ് പാലിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി. ടാഡ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ചോദ്യം ചെയ്ത് അബു സലേം…

വിദ്യാലയങ്ങളിലെ ‘പരാതിപ്പെട്ടികള്‍’; സ്ഥാപിച്ചില്ലെങ്കിൽ നടപടികര്‍ശനമാക്കും 

എലത്തൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും, പരാതി പെട്ടി സ്ഥാപിക്കാത്ത സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരമാണ് നടപടി കർശനമാക്കുന്നത്. ഇതിനായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ സ്കൂളുകൾ സന്ദർശിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്…

‘അത് ആർഎസ്എസ് വേദിയല്ല’; വിവാദത്തിൽ വിശദീകരണവുമായി പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: ആർഎസ്എസ് വേദിയിലെത്തിയെന്ന വിവാദത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതൊരു ആർഎസ്എസ് വേദി ആയിരുന്നില്ല. എംപി വീരേന്ദ്രകുമാറാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. പി പരമേശ്വരന്‍റെ പുസ്തകം വി എസ്.അച്യുതാനന്ദനാണ് പ്രകാശനം ചെയ്തത്. തിരുവനന്തപുരത്ത് വി എസ് പ്രകാശനം ചെയ്ത പുസ്തകം…

പ്ലസ് വണ്‍ പ്രവേശനം; അണ്‍ എയ്ഡഡ് സ്‌കൂളിലും മെറിറ്റും സംവരണവും ഉണ്ടാകും

ഹരിപ്പാട്: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലെ അണ്‍ എയ്ഡഡ് വിഭാഗത്തിലുമുള്ള പ്ലസ് വണ്‍ സീറ്റുകളിലും സംവരണവും മെറിറ്റും ഏര്‍പ്പെടുത്തി. മെറിറ്റിന് 40 ശതമാനവും പട്ടികജാതിക്കാർക്ക് 12 ശതമാനവും പട്ടികവർഗ വിദ്യാർത്ഥികൾക്ക് 8 ശതമാനവും സംവരണം ഉണ്ടാകും. ശേഷിക്കുന്ന 40 ശതമാനം…

മഹാരാഷ്ട്ര എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച തീരുമാനം ഉടന്‍ എടുക്കരുത്; സുപ്രീം കോടതി

ന്യൂഡല്‍ഹി: ശിവസേന എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യത്തിൽ ഉടനടി തീരുമാനമെടുക്കരുതെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർക്ക് സുപ്രീം കോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് നിർദേശം നൽകിയത്. എതിർ വിഭാഗങ്ങളിൽപ്പെട്ടവരെ അയോഗ്യരാക്കണമെന്ന്…

ദിലീപിനെ രക്ഷിക്കാനുള്ള ഗൂഢാലോചനയാണിത്; ബാലചന്ദ്രകുമാര്‍

കൊച്ചി : ശ്രീലേഖ ഐപിഎസ് ദിലീപിനെ വെള്ളപൂശാൻ ശ്രമിക്കുകയാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. മാധ്യമങ്ങളെ തൃപ്തിപ്പെടുത്താൻ ഇത്രയും പ്രബലനായ ഒരാളെ പൊലീസ് കേസിൽ കുടുക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ദിലീപിനെതിരെ തെളിവില്ലെന്നും പൊലീസ് കുടുക്കിയതാണെന്നും ഇത് കെട്ടിച്ചമച്ച തെളിവാണെന്നും ശ്രീലേഖ ആരോപിച്ചു. കേസിലെ…

ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയെന്ന് കെ കെ രമ

നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലെന്ന് കെ കെ രമ എം എൽ എ. വെളിപ്പെടുത്തലുകൾ പൊലീസ് അന്വേഷിക്കണമെന്നും ശ്രീലേഖയുടെ ഫോൺ പരിശോധിക്കണമെന്നും കെ കെ രമ ആവശ്യപ്പെട്ടു. മുൻ ഡി.ജി.പിയുടെ വെളിപ്പെടുത്തൽ വളരെ ഗൗരവമായി…

അയര്‍ലന്‍ഡിനെതിരായ പോരാട്ടത്തിൽ റെക്കോര്‍ഡിട്ട് കിവികള്‍

ഡബ്ലിന്‍: ഏകദിന ക്രിക്കറ്റിൽ ന്യൂസിലൻഡ് പുതിയ റെക്കോർഡ് സ്ഥാപിച്ചു. അയർലൻഡിനെതിരായ മത്സരത്തിലാണ് കിവികൾ റെക്കോർഡ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 300 റൺസാണ് നേടിയത്. 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഒരു…

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 16,678 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 16678 പുതിയ കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക്, 5.99 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക്, 4.18 ശതമാനവുമാണ്. 26 രോഗികൾ വൈറസ്…