Category: Latest News

ഈ കുഞ്ഞന്മാർ കളർഫുൾ ആണ്; മേഘാലയയിലെ തവളക്കുഞ്ഞന് 6 നിറം

മേഘാലയ : മേഘാലയയിലെ ‘ഷില്ലോങ് ബുഷ് ഫ്രോഗ്’ എന്ന ചെറിയ തവളയെ ആറ് വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നതായി ഗവേഷകർ. നഖങ്ങളുടെ വലുപ്പം മാത്രമുള്ള ഇവ വെള്ളയ്ക്ക് പുറമേ ചാരനിറം, തവിട്ട്, കറുപ്പ് എന്നീ നിറങ്ങളിൽ കാണപ്പെടുന്നു. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ…

സർക്കാർ അഭിഭാഷകർക്ക് പ്രതിഫലമായി ചെലവിട്ടത് 8.72 കോടി

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിലെ സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകൻ 55 ലക്ഷം രൂപയാണ് പ്രതിഫലമായി നൽകിയത്. ഒന്നാം എൽഡിഎഫ് സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്തെ തുകയാണിത്. ഹൈക്കോടതിയിലെ വിവിധ കേസുകളിൽ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകർക്ക്…

പെരുന്നാൾ സമ്മാനവുമായി യുഎഇ പ്രസിഡന്റ്

അബുദാബി: 3,247 കോടിയിലധികം രൂപ വിലമതിക്കുന്ന ഭവന ആനുകൂല്യങ്ങൾ ഈദുൽ അദ്ഹ സമ്മാനമായി തലസ്ഥാനത്തെ എമിറേറ്റിൽ വിതരണം ചെയ്യുമെന്ന് യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. 1,100 ലധികം സ്വദേശി ഗുണഭോക്താക്കൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്ന്…

ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളോട് രൂക്ഷമായി പ്രതികരിച്ച് ഭാഗ്യലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളിൽ രൂക്ഷമായി പ്രതികരിച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് ശ്രീലേഖ പെൺകുട്ടിയെ അപമാനിച്ചുവെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു. ജയിലിൽ വച്ച് ദിലീപിനെ കാണാൻ തോന്നിയ…

വിദ്യാര്‍ഥിയെ വാച്ച്‌മാൻ മുളവടി കൊണ്ടടിച്ചു; നടപടിയെടുത്ത് മന്ത്രി

തിരുവനന്തപുരം: തൃശൂർ അതിരപ്പിള്ളി വെറ്റിലപ്പാറ പ്രീമെട്രിക് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മർദ്ദിച്ച വാച്ച്മാനെ സസ്പെൻഡ് ചെയ്തു. മന്ത്രി കെ രാധാകൃഷ്ണന്‍റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഹോസ്റ്റലിലെ ജീവനക്കാരനായ മധുവിനെതിരെയാണ് നടപടി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മുളവടികൊണ്ട് കുട്ടിയുടെ മുതുകിൽ തല്ലുകയായിരുന്നു. ഡസ്ക്കിലടിച്ച് താളമിട്ടതിനാണ്…

ഡ്യൂറൻഡ് കപ്പിന്‍റെ 131-ാം പതിപ്പിന് അടുത്ത മാസം തുടക്കം

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്‍റായ ഡ്യൂറൻഡ് കപ്പിന്‍റെ 131-ാമത് പതിപ്പിന് അടുത്ത മാസം തുടക്കമാകും. ഒരു വേദിക്ക് പകരം മൂന്ന് സംസ്ഥാനങ്ങളിലാണ് ഡ്യൂറൻഡ് കപ്പ് നടക്കുക. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഓഗസ്റ്റ് 16നാണ് ടൂർണമെന്‍റ് ആരംഭിക്കുന്നത്.…

ആര്‍ ശ്രീലേഖയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ ഗുരുതര ആരോപണവുമായി വിവരാവകാശ പ്രവര്‍ത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. കള്ളക്കഥകൾ ചമയ്ക്കുന്നതിൽ വിദഗ്ധയാണ് ശ്രീലേഖയെന്നാണ് ജോമോന്‍റെ ആരോപണം. എ.എസ്.പിയായിരിക്കെ കുട്ടിയെ കൊലപ്പെടുത്തിയ അമ്മയെ രക്ഷിക്കാന്‍ ശ്രീലേഖ ശ്രമിച്ചിട്ടുണ്ടെന്ന് ജോമോന്‍ ആരോപിച്ചു. പ്രശസ്തിക്ക് വേണ്ടി എന്തും പറയുന്ന…

ആഫ്രിക്കൻ പന്നി പനി; പ്രതിരോധ നടപടികള്‍ ശക്തമാക്കി

ആഫ്രിക്കൻ പന്നിപ്പനി പന്നികളെ ബാധിക്കുന്ന മാരകവും അത്യന്തം സാംക്രമികവുമായ ഒരു വൈറൽ രോഗമാണ്. മനുഷ്യരിലോ പന്നികൾ ഒഴികെയുള്ള മൃഗങ്ങളിലോ ഈ രോഗം ബാധിക്കില്ല. ഫലപ്രദമായ വാക്സിനോ ചികിത്സയോ ഇല്ലാത്ത രോഗമായതിനാൽ മുൻകരുതൽ നടപടികൾ വളരെ പ്രധാനമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബീഹാറിലും ഈ…

ബിഹാർ നിയമസഭയുടെ ശതാബ്ദി സ്തംഭം പ്രധാനമന്ത്രി അനാഛാദനം ചെയ്യും

പട്ന: ബിഹാർ നിയമസഭയുടെ ശതാബ്ദി സ്തംഭം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച അനാച്ഛാദനം ചെയ്യും. നിയമസഭാ മന്ദിരത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കുന്ന മോദി ശതാബ്ദി സ്മൃതി പാർക്ക് ഉദ്ഘാടനം ചെയ്യുകയും നിയമസഭാ മ്യൂസിയത്തിന്‍റെയും അതിഥി മന്ദിരത്തിന്റെയും തറക്കല്ലിടൽ നിർവഹിക്കുകയും ചെയും.…

5ജി ലേലത്തിലെ പങ്കാളിത്തം; അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഉയർന്നു

മുംബൈ: ഓഹരി വിപണിയിൽ സൂചികകൾ ഇടിഞ്ഞപ്പോഴും അദാനി ഗ്രൂപ്പ് ഓഹരികൾ ഉയർന്നു. ടെലികോം മേഖലയിലേക്കുള്ള കടന്നുവരവ് പ്രഖ്യാപിച്ചതിന് ശേഷം അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ ഇന്ന് വിപണിയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. അദാനി ഗ്രൂപ്പിന്‍റെ എല്ലാ ഓഹരികളും ഇന്ന് 2 ശതമാനം മുതൽ…