Category: Latest News

“ഒരു സ്ത്രീയെ പ്രണയിച്ചതിന് എന്നെ ഭരണകൂടവും പോലീസും വേട്ടയാടുന്നു”

പൊലീസും ഭരണകൂടവും തന്നെ വേട്ടയാടുകയാണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ ആരോപിച്ചു. നടി മഞ്ജുവാര്യരോട് വിവാഹാഭ്യർത്ഥന നടത്തുകയും നിരന്തരം ശല്യം ചെയ്യുകയും ചെയ്ത കേസിൽ രണ്ട് മാസം മുമ്പാണ് സനൽ കുമാർ അറസ്റ്റിലായത്. രണ്ട് വര്‍ഷമായി കേരളത്തിലെ ഒരു മാഫിയയ്ക്കെതിരെയും അത്…

മാർ ജോർജ് ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: സീറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. റോമൻ കത്തോലിക്കാ സഭകൾക്ക് ബാധകമായ കാനോൻ നിയമവും…

ലോക ടെന്നീസ് റാങ്കിംഗിൽ റാങ്കില്ലാതെ റോജർ

ലണ്ടൻ: കാൽനൂറ്റാണ്ടിന്‍റെ ചരിത്രത്തിലാദ്യമായി റോജർ ഫെഡറർക്ക് ലോക ടെന്നീസ് റാങ്കിംഗിൽ സ്ഥാനമില്ല. 1997 സെപ്റ്റംബറിൽ 16-ാം വയസ്സിൽ പ്രൊഫഷണൽ ടെന്നീസിൽ അരങ്ങേറ്റം കുറിച്ചതുമുതൽ റോജർ ഫെഡററുടെ പേര് എടിപി റാങ്കിംഗിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന വിംബിൾഡൺ ക്വാർട്ടർ ഫൈനലിന് ശേഷം…

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് ഇടിഞ്ഞു. തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് സ്വർണ വിലയിൽ ഇടിവുണ്ടായത്. ഒരു പവൻ സ്വർണത്തിന്‍റെ വില പവന് 120 രൂപ കുറഞ്ഞു. ശനിയാഴ്ച സ്വർണ വില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ…

അരവിന്ദന്റെ ‘കുമ്മാട്ടി’യെ പ്രശംസിച്ച് മാര്‍ട്ടിന്‍ സ്‌കോസെസി 

ജി അരവിന്ദന്‍റെ ‘കുമ്മാട്ടി’യെ പ്രശംസിച്ച് ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്‌കോസെസി. സ്‌കോസെസിയുടെ നേതൃത്വത്തിലുള്ള ഫിലിം ഫൗണ്ടേഷന്‍റെ റിസ്റ്റോറേഷൻ സ്ക്രീനിംഗ് റൂമിൽ ചിത്രം പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ സംവിധായകൻ ചിത്രത്തെ പ്രശംസിച്ചത്. മനോഹരമായ, ഹൃദയസ്പർശിയായ, അതിശയകരമായ ദൃശ്യ അവതരണം.…

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ശ്രീലങ്കയ്ക്ക് വൻ മുന്നേറ്റം, ഇന്ത്യ അഞ്ചാമത്

ഗാലെ: പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ശ്രീലങ്കയുടെ മുന്നേറ്റം. ശ്രീലങ്ക മൂന്നാം സ്ഥാനത്തെത്തി. ഗാലെയിലെ തോൽവിയോടെ ഓസ്ട്രേലിയയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്…

ശ്രീലങ്ക പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നു; വോട്ടെടുപ്പ് 20ന്

കൊളംബോ: രാജ്യം സാമ്പത്തിക പ്രതിസന്ധിയിലും ബഹുജന പ്രതിഷേധങ്ങളിലും നട്ടംതിരിയുന്ന സാഹചര്യത്തിൽ ശ്രീലങ്കൻ പാർലമെന്‍റ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടത്താൻ ഒരുങ്ങുന്നു. ജൂലൈ 20നാണ് വോട്ടെടുപ്പ്. പ്രസിഡന്‍റ് ഗോതബയ രാജപക്സെ ഈ ബുധനാഴ്ച രാജിവയ്ക്കുമെന്ന് പാർലമെന്‍റ് സ്പീക്കറെ അറിയിച്ചിരുന്നു. ഇതോടെയാണ് പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കാനുള്ള…

സംസ്ഥാനത്ത് മരുന്നുക്ഷാമം രൂക്ഷം; നെട്ടോട്ടമോടി ജനം

തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്നുകളുടെ ക്ഷാമം രൂക്ഷമായി തുടരുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകളിൽ വരെ പല അവശ്യ മരുന്നുകളും ലഭ്യമല്ല. കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ നൽകുന്ന കാരുണ്യ ഫാർമസികളിലും ക്ഷാമമുണ്ട്. സർക്കാർ ആശുപത്രികൾക്കും കാരുണ്യ ഫാർമസിക്കും മരുന്ന് വാങ്ങുന്ന കേരള…

ജോക്കോവിച്ചിന് വീണ്ടും വാക്സിന്‍ പ്രതിസന്ധി

യുഎസ്: കോവിഡ് -19നെതിരായ വാക്സിൻ എടുക്കില്ലെന്ന ജോക്കോവിച്ചിന്‍റെ വാശിയിലാണ് ഓസ്ട്രേലിയൻ ഓപ്പൺ അദ്ദേഹത്തിന് നഷ്ടമായത്. ഈവര്‍ഷത്തെ അടുത്ത ഗ്രാന്‍ഡ്സ്ലാം യു.എസ്. ഓപ്പണാണ്. യുഎസിലെ നിലവിലെ നിയമം അനുസരിച്ച്, വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ ജോക്കോവിച്ചിന് പ്രവേശനമുണ്ടാകില്ല. മൂന്ന് തവണ യുഎസ് ഓപ്പൺ നേടിയ ജോക്കോ…

കെഎസ്ആർടിസി ആദ്യഘട്ട ശമ്പളം സ്വീപ്പർ, പ്യൂൺ വിഭാഗത്തിനും ഉറപ്പാക്കണമെന്ന് കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ സ്വീപ്പർ, ഗാരിജ് മസ്ദൂർ, പ്യൂൺ/അറ്റൻഡർ വിഭാഗക്കാർക്കും ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കൊപ്പം ആദ്യഘട്ടത്തിൽ തന്നെ ശമ്പളം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കരാറുകാർക്കും ഇത് ബാധകമാണ്. സാധ്യമെങ്കിൽ ഓഗസ്റ്റ് അഞ്ചിനോ പത്തിനോ അടുത്ത മാസത്തെ ശമ്പളം ഉറപ്പാക്കണം. സാധാരണ ജീവനക്കാർക്ക് ശമ്പളം നൽകാതെ…