Category: Latest News

മണിക്കൂറില്‍ 180 കി.മി വേഗമാര്‍ജിച്ച് റെയില്‍വെയുടെ പുതിയ എസി കോച്ച് 

ജയ്പുര്‍ (രാജസ്ഥാന്‍): പരീക്ഷണ ഓട്ടത്തിനിടെ മണിക്കൂറിൽ 180 കിലോമീറ്റർ വേഗമാര്‍ജിച്ച് റെയിൽവേയുടെ പുതിയ എസിഎൽഎച്ച്ബി കോച്ച്. നഗ്ഡ-കോട്ട-സവായ് മധോപൂർ സെക്ഷനിലാണ് ട്രയൽ റൺ നടത്തിയത്. ഇതിനിടെ സ്പീഡോമീറ്റര്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗം കാണിക്കുന്നതിന്റെ വീഡിയോ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവാണ്…

‘ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തതും പൂജ ചെയ്തതും ഭരണഘടനാ വിരുദ്ധം’; സിപിഐഎം

ന്യൂഡല്‍ഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച ദേശീയ ചിഹ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തതിനെ അപലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ. പ്രധാനമന്ത്രി ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. എക്സിക്യുട്ടീവ്,…

ലോകത്തിലെ 6 പേര്‍ക്ക് കിട്ടുന്ന സൗഭാഗ്യം; യുഎസ് സ്‌കോളര്‍ഷിപ്പ് ദളിത് വിദ്യാര്‍ത്ഥിക്ക്

പാറ്റ്‌ന: ബീഹാറിലെ പാറ്റ്ന സ്വദേശിയായ പതിനേഴുകാരന് അമേരിക്കയിൽ നിന്ന് ബിരുദം നേടാൻ 2.5 കോടി രൂപയുടെ സ്കോളർഷിപ്പ് ലഭിച്ചു. ഫുല്‍വാരിഷരീഫിലെ ഗോൺപുര ഗ്രാമത്തിലെ പ്രേം കുമാർ ആണ് ഈ വലിയ നേട്ടം സ്വന്തമാക്കിയത്.തന്റെ കുടുംബത്തിൽ നിന്നൊരാൾ ആദ്യമായാണ് കോളേജ് വിദ്യാഭ്യാസം നേടുന്നത്.…

സൈബറിടത്തിലും വലവീശി കള്ളന്മാർ; ജാഗ്രത വേണമെന്ന് സൈബർ സുരക്ഷാ കൗൺസിൽ

അബുദാബി: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു. ഡിജിറ്റൽ അവബോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ആരംഭിച്ച സൈബർ പൾസ് പ്രോജക്റ്റ് വിശദീകരിച്ച കൗൺസിൽ, ഡിജിറ്റൽ യുഗത്തിൽ സൈബർ തട്ടിപ്പുകൾ വർദ്ധിച്ചിട്ടുണ്ടെന്നും ഇലക്ട്രോണിക് ഇടപാടുകൾ ജാഗ്രതയോടെ നടത്തണമെന്നും ഓർമിപ്പിച്ചു.…

മുൻ പോർച്ചുഗൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ നാനി ഇനി ഓസ്ട്രേലിയയിൽ

മുൻ പോർച്ചുഗൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ലൂയിസ് നാനി ഇനി ഓസ്ട്രേലിയയിൽ കളിക്കും. ഓസ്ട്രേലിയൻ ടീമായ മെൽബൺ വിക്ടറിയാണ് നാനിയെ സ്വന്തമാക്കിയത്. ഇറ്റാലിയൻ ക്ലബ് വെനിസിയയിൽ ആയിരുന്നു നാനി അവസാന സീസണിൽ കളിച്ചിരുന്നത്. 2015 ൽ യുണൈറ്റഡ് വിട്ടതിന് ശേഷം അമേരിക്ക,…

‘പൊന്നിയിൻ സെൽവ’ന് കമൽഹാസൻ ശബ്ദം നൽകിയതായി റിപ്പോർട്ട്

മണിരത്നത്തിന്‍റെ ‘പൊന്നിയിൻ സെൽവൻ’എന്ന ചിത്രത്തിന് വേണ്ടി നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമൽ ഹാസൻ ശബ്ദം നൽകിയതായി റിപ്പോർട്ട്. ചിത്രത്തിന്‍റെ ആമുഖം വിവരിച്ചുകൊണ്ട് കമൽ ഒരു വോയ്സ് ഓവർ നൽകിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം അണിയറപ്രവർത്തകർ ഇതുവരെ നടത്തിയിട്ടില്ല. കൽക്കി…

‘സുകുമാരക്കുറുപ്പിനെ പിടിക്കാനായില്ലല്ലോ’: എകെജി സെന്‍റര്‍ ആക്രമണത്തിൽ മറുപടിയുമായി ഇപി

കണ്ണൂർ: എകെജി സെന്ററിൽ സ്ഫോടക വസ്തുവെറിഞ്ഞ പ്രതിയെ കണ്ടെത്താനാകാതെ നിസ്സഹായരായി നിൽക്കുകയാണ് പൊലീസ്. പ്രതിയെ ഇതുവരെ പിടികൂടാൻ ആയില്ലല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ‘സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ’…

ശ്രീലേഖയുടെ പരാമർശം അനുചിതമെന്ന് വനിതാ കമ്മിഷന്‍; പൊലീസ് അന്വേഷിക്കണം

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ആർ ശ്രീലേഖ നടത്തിയ പരാമർശങ്ങൾ ഉചിതമല്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. വിരമിക്കലിനു ശേഷമുള്ള പ്രതികരണം ദുരൂഹമാണ്. ഇക്കാര്യം പോലീസ് അന്വേഷിക്കണം. ഉന്നത പദവികൾ വഹിച്ചവർക്ക് ഇത്തരം വെളിപ്പെടുത്തലുകൾ നല്ലതല്ലെന്നും അവർ പറഞ്ഞു. “അതിജീവിതയ്ക്ക് നീതി…

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക ഇല്ലേ..!

കോഴിക്കോട്: വിദ്യാർത്ഥികളിൽ നിന്ന് ഫീസ് ഈടാക്കുന്നുണ്ടെങ്കിലും ഹയർ സെക്കൻഡറി സ്കൂളുകളിൽ ലൈബ്രറി സൗകര്യമില്ല. ഈ വർഷത്തെ ഹയർ സെക്കൻഡറി പ്രോസ്പെക്ടസിലും ലൈബ്രറി ഫീസ് ഈടാക്കുന്നതായി പരാമർശിക്കുന്നുണ്ട്. എന്നാൽ , ഫലപ്രദമായ ലൈബ്രറി പ്രവർത്തനങ്ങളോ ലൈബ്രേറിയൻമാരോ ഇല്ലാതെയാണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. 2001ലെ കേരള…

പക്ഷികളെ സംരക്ഷിക്കാൻ പ്രത്യേക സൗകര്യവുമായി അബുദാബി

അബുദാബി: വേനൽക്കാലത്തെ ചൂടിൽ നിന്ന് പക്ഷികളെ സംരക്ഷിക്കുന്നതിനും വെള്ളത്തിനും കൂടുകൾക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതിനും അബുദാബി മുനിസിപ്പാലിറ്റി പുതിയ സംരംഭത്തിന് തുടക്കമിട്ടു. പുതിയ സംരംഭത്തിലൂടെ, നഗരത്തിലെ പൊതു പാർക്കുകളിലും മറ്റ് സ്ഥലങ്ങളിലും പക്ഷി കൂടുകൾ, വെള്ളം, തീറ്റ കേന്ദ്രങ്ങൾ എന്നിവ മുനിസിപ്പാലിറ്റി…